Jamshad KP
ആളുകൾ തിങ്ങിനിറഞ്ഞ ഒരു തെരുവിൽ നിന്ന് പട്ടാപ്പകൽ ഒരു പത്തു വയസ്സുകാരിയായ പെൺകുട്ടിയെ കാണാതാവുന്നു.. അവൾ അവളുടെ അച്ചനെ കാത്തു ഒരു കാറിൽ ഇരിക്കുകയായിരുന്നു.നിമിഷ നേരം കൊണ്ടാണ് അവളെ കാണാതാവുന്നത്.ഇതാണ് അനുരാഗ് കശ്യപിന്റെ അഗ്ളി എന്ന സിനിമയുടെ തുടക്കം..
അതിഗംഭീര സിനിമയാണ്.. അഭിനയിച്ച എല്ലാവരും അതിഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.
ഞാൻ പറയാൻ പോകുന്നത് ഈ സിനിമയിൽ അഭിനയിച്ച ഗിരീഷ് കുൽക്കർണിയെ കുറിച്ചാണ്.ഈ സിനിമയിൽ പെൺകുട്ടി മിസ്സ് ആയ വിവരം അറിയിക്കാൻ അവളുടെ അച്ഛൻ സ്റ്റേഷനിൽ വന്നു പോലീസ് ഉദ്യോഗസ്ഥന് മുമ്പിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു രംഗമുണ്ട്.7 മിനിറ്റോളം ഉണ്ട് ആ സീൻ. ഗിരീഷ് കുൽക്കർണിയാണ് പോലീസ് ഉദ്യോഗസ്ഥൻ ആയി അഭിനയിക്കുന്നത്.. എന്ത് ഗംഭീരം ആയാണ് അയാൾ ആ സീനിൽ അഭിനയിച്ചിരിക്കുന്നത്.
സിനിമ കാണുന്ന നമുക്ക് തന്നെ അയാളുടെ ചെകിടത്ത് ഒന്നു പൊട്ടിക്കാൻ തോന്നും.. എത്രത്തോളം ചൊറിയാൻ പറ്റുമോ അത്രയും ചൊറിഞ്ഞു ക്ഷമയുടെ നെല്ലിപ്പലക വരെ ഇളക്കുന്ന ഗംഭീര കാരക്ടർ.എത്ര മാത്രം ഗംഭീരമാണ് ആ രംഗമെന്ന് കണ്ടുതന്നെ അറിയണം.ഗിരീഷ് കുൽക്കർണിയുടെ ഒരുപാട് സിനിമയൊന്നും കണ്ടിട്ടില്ല.. പക്ഷേ കണ്ടത് രണ്ടും ഗംഭീരമാണ്.. ദംഗലും അഗ്ളിയും.തങ്കം കണ്ടിട്ടില്ല… പോസ്റ്ററിലും ട്രൈലറിലും ഗിരീഷ് കുൽക്കർണിയെ കണ്ടപ്പോൾ എഴുതിയതാണ്.എഴുതാൻ കാരണം ഒരു ചോദ്യം ചോദിക്കാൻ ആണ്.. തങ്കം ടീമിനോട്..”തങ്കം സിനിമയിലേക്ക് ഗിരീഷ് കുൽക്കർണിയെ കൊണ്ടുവരാൻ കാരണം അഗ്ളി എന്ന സിനിമയിലെ ആ ഏഴു മിനിറ്റ് രംഗമായിരുന്നോ”..?