അതിൽ പറയുന്ന ഓരോ വാക്കിനും ഞാൻ കണക്ക് പറയേണ്ടതാണ്, സമാധാനം പറയേണ്ടതാണ്

0
294

Jamshad KP

സോഷ്യൽ മീഡിയക്ക് വേണ്ടിയുള്ള യാത്രയും അങ്ങയുടെ യാത്രയും തമ്മിലുള്ള വിത്യാസം എന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ പ്രൗഢഗംഭീരമായ മറുപടി. എന്റെ യാത്ര എന്നു പറഞ്ഞാൽ അതൊരു ടെലിവിഷൻ ചാനലിന് വേണ്ടിയുള്ളതാണ്.. അതിൽ പറയുന്ന ഓരോ വാക്കിനും ഞാൻ കണക്ക് പറയേണ്ടതാണ് സമാധാനം പറയേണ്ടതാണ്. ആളുകൾ നാളെ PSC പരീക്ഷക്ക് എഴുതുന്നത് പോലും ഇതിൽ പറയുന്ന വാക്കുകൾ വെച്ചിട്ടാണ്. ഒരു പാഠപുസ്തകം പോലെ കാണുന്ന ഒന്നാണ് ഇത്.

എന്റെ പ്രേക്ഷകർ എന്ന് പറഞ്ഞാൽ ചെറുപ്പക്കാർ അല്ല,കുട്ടികൾ അല്ല ,പക്വത എത്തിയ മനുഷ്യർ ആണ്..! പ്രായമായ മനുഷ്യർ ആണ്,സിവിൽ സർവീസ് ഉദ്ധ്യോഗസ്ഥർ ആണ്, റിട്ടയർ ചെയ്ത ഡിജിപിമാർ ആണ്,ചീഫ് സെക്രട്ടറിമാർ ആണ്,കേരളത്തിലെ ഏറ്റവും വലിയ ഡോക്ടർമാർ ആണ്,ആർകിടെക്റ്റർമാർ ആണ്,പ്രൊഫസർമാർ ആണ്,ഐസ് ആർ ഒ സയിന്റിസ്റ്റുകൾ ആണ് ഇവരൊക്കെയാണ് എന്റെ പ്രേക്ഷകർ.അവരുടെമുമ്പിൽ ഞാൻ ഒരു വാക്കുപറയുംമ്പോൾ എനിക്ക് ഒരുപാട് ഉത്തരവാദിത്വം ഉണ്ട്.

ചപ്പടാച്ചി അടിച്ച് ചളപള പറഞ് അടിപൊളിയാണ്, മറ്റെതാണ്,മറിച്ചതാണ്…No..!!അങ്ങനെ ഒരു ഭാഷ സഫാരിക്ക് ഉണ്ടാവില്ല..സഫാരിക്ക് സഫാരിയുടെ കരുത്തുള്ള,കനമുള്ള, വിലയുള്ള വാക്കുകളെ വരു.അതിന് ഒരു പ്രൗഢി ഉണ്ടാകും, കുലീനത്വം ഉണ്ടാകും തറവാട്ടിൽ പിറന്ന വാക്കുകളെ നിങൾ സാഫാരിയിൽകൂടി കേൾക്കു. അത്കൊണ്ട് അത് ഇരുനൂറു കൊല്ലം കഴിഞാലും സർവൈവ് ചെയ്യും,ഭാഷ എന്താണ് എന്ന് പഠിക്കാൻ സഫാരി കാണുന്ന ഒരു കാലം വരും..എങനെയേ എനിക്ക് ചെയ്യാൻ പറ്റൂ. അതാണ് ചരിത്രം അറിഞുള്ള യാത്രയും ചരിത്രം അറിയാതെയുള്ള യാത്രയും തമ്മിലുള്ള വിത്യാസം.
SGK❤️