Connect with us

ആ കഥയുടെ ചുരുൾ അറിയണമെങ്കിൽ മുപ്പതു വർഷം പുറകിലോട്ടു പോകണം….!

മംഗലാപുരത്ത് വെച്ചു നടന്ന ഒരു പണമിടപാടിന്
മധ്യസ്ഥത വഹിച്ചിരുന്നത് കാർമൻ ദിമിത്രി ആയിരുന്നു.ഒരു വശത്ത് ജോസഫും മറുവശത്ത് മഹേശ്വര റാവുവും. ഗോവയിൽ നിന്നും
കേരളത്തിലേക്കും കർണാടകത്തിലേക്കും കടത്തുന്ന സ്വർണ ബിസിനസ്സിലെ

 46 total views

Published

on

Jamshad KP എഴുതിയത്

ആ കഥയുടെ ചുരുൾ അറിയണമെങ്കിൽ മുപ്പതു വർഷം പുറകിലോട്ടു പോകണം….!

മംഗലാപുരത്ത് വെച്ചു നടന്ന ഒരു പണമിടപാടിന്
മധ്യസ്ഥത വഹിച്ചിരുന്നത് കാർമൻ ദിമിത്രി ആയിരുന്നു.ഒരു വശത്ത് ജോസഫും മറുവശത്ത് മഹേശ്വര റാവുവും. ഗോവയിൽ നിന്നും
കേരളത്തിലേക്കും കർണാടകത്തിലേക്കും കടത്തുന്ന സ്വർണ ബിസിനസ്സിലെ പണമിടപാടിലെ ചില പ്രശ്നങളാണ് ഇപ്പോൾ
നടക്കുന്ന ഈ കൂടിക്കാഴ്ചക്ക് കാരണം.
മഹേശ്വര രാഹുവിന്റെ ഇരുനില ബംഗ്ലാവ്..
പുറത്ത് നിറയേ അദ്ദേഹത്തിന്റെ ആളുകൾ നിൽക്കുന്നു..ആദ്യം വീട്ടിലേക്ക് കാറിൽ വന്നത്
മീഡിയേറ്റർ ആയ ദിമിത്രി ആയിരുന്നു.. റാവുവിന്റെ ആളുകൾ ദേഹ പരിശോധനക്ക് ശേഷം ദിമിത്രിയെ ഉള്ളിലേക്ക് കയറ്റിവിട്ടു. അൽപ നേരത്തിന് ശേഷമാണ് ജോസഫ് വീട്ടിലേക്ക് വരുന്നത്. അദ്ദേഹത്തേയും കൂടെ വന്നവരേയും പരിശോധനക്ക് ശേഷം ഉള്ളിലേക്ക് കയറ്റിവിട്ടു.
“വരണം മിസ്റ്റർ ജോസഫ് സാർ.. ക്ഷമിക്കണം.. ഞാൻ വിചാരിച്ചു നിങൾ വല്ല തോക്കും കൊണ്ട് ആകും ഇങോട്ട് വരുന്നത് എന്ന് ചിന്തിച്ച് പരിശോധന നടത്തിയതാണ്…”
ദിമിത്രിയുമായി വീടിനുള്ളിൽ സംസാരിച്ചു നിക്കവേ റാവു ഒരു പരിഹാസ രൂപേണ ജോസഫിനെ നോക്കി പറഞു…
ജോസഫ് അതിനെ ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കി.
കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ പ്രശ്നങ്ങൾ തീരുന്നില്ല എന്ന ഘട്ടം വന്നപ്പോൾ
ദിമിത്രി റാവുവും ജോസഫും അല്ലാതെ ബാക്കി എല്ലാവരോടും പുറത്ത് പോകാൻ ആവശ്യപ്പെട്ടു.
കാര്യം കള്ളക്കടത്ത് ആണെങ്കിലും കച്ചവടത്തിൽ നേരു നെറിയും ഉള്ളവനായിരുന്നു റാവു.പറഞ വാക്ക് പാലിക്കുന്നവൻ. ജോസഫ് എന്ന കുശാഗ്ര ബുദ്ധിയുള്ള കച്ചവടക്കാരൻ റാവുവിനെ ഏത് വിധേനയും ഈ ഫീൾഡിൽ നിന്നും ഒഴിവാക്കുക എന്ന അന്തിമ ലക്ഷ്യത്തോടെയാണ് അന്ന് അവിടെ വന്നത്.
റാവുവിന് അറിയില്ലായിരുന്നു ഇത് തന്റെ അവസാനത്തെ രാത്രി ആയിരുന്നു എന്ന്..അതും
തന്റെ സ്വന്തം വീട്ടിൽ വെച്ച് ..
കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ ദിമിത്രിയും ജോസഫും എല്ലാ പ്രശ്നങളും തീർത്തു പുറത്ത് പോയി.. അതും എല്ലാം ജോസഫ് എന്ന ചതിയന് അനുകൂല മായി.എന്താണ് സംഭവിച്ചത് എന്ന് അറിയാതെ റാവുവിന്റെ ആളുകൾ ഒരു നിമിഷം പകച്ചു നിന്നു. കാരണം മംഗലാപുരം കൊടുകുത്തി വാഴുന്ന, കർണാടകയിലെ മന്ത്രി സഭ പോലും നിയന്ത്രിക്കുന്ന,കൂടെ നിന്ന് ചതിച്ചവനെ വെടുവെച്ചു കൊന്നു പക തീർക്കുന്ന മഹേശ്വര റാവു എന്ന അവരുടെ റാവു ദാദ ഇങനെ ജോസഫിന് അനുകൂലമായി സംസാരിച്ചതിൽ..
കോടിക്കണക്കിന് രൂപ ജോസഫിന് വിട്ട് കൊടുത്ത് അവനെ ഒന്നും ചെയ്യാതെ ജീവിക്കാൻ വിട്ടതിൽ ഒരു നിമിഷം അവർ അമ്പരന്നു…!!
പിറ്റേന്ന് മംഗലാപുരം ഉണരുന്നത് റാവുവിന്റെ
ആത്മഹത്യ വാർത്ത കേട്ടു കൊണ്ടായിരുന്നു..!!
ഇത്രയും പണവും പ്രതാപവും ഉള്ള ആൾ എന്തിന് ആത്മഹത്യ ചെയ്തു..ഒന്നും ഒരു പിടി കിട്ടുന്നില്ല…
തന്റെ ആളുകൾ തന്നെ റാവുവിനെ കൊന്നതാണ് എന്ന് വരെ ജനങ്ങൾ അടക്കം പറഞു..
എന്താണ് റാവുവിന് സംഭവിച്ചത്….!!
അന്ന് നടന്ന ബിസിനസ്സ് മീറ്റിൽ തന്റെ അന്ത്യം ആണെന്ന് മനസ്സിലാക്കിയ ജോസഫ് ദിമിത്രിയെ കൂട്ടി ഒരു പദ്ധതി തയ്യാറാക്കിയിരുന്നു.. റാവുവിനെ ഏത് വിധേനയും ഈ ഫീൽഡിൽ നിന്നും പുറത്താക്കുക. അല്ല തീർപ്പാക്കുക…!!ഗോവക്കാരനായ ദിമിത്രി ഒരു അറിയപ്പെടുന്ന മെൻ്റലിസ്റ് കൂടി ആയിരുന്നു..! മനുഷ്യ മനസ്സിനെ വായിക്കുന്ന,മെന്റലിസത്തിലും ഹിപ്നോട്ടിസത്തിലും അപാര കഴിവുള്ള ആളായിരുന്നു ഗോവക്കാരനായ കാർമൻ ദിമിത്രി. അന്ന് മീറ്റിങിൽ എല്ലാവരോടും പുറത്ത് പോകാൻ പറഞതിന് ശേഷം ദിമിത്രി റാവുവിനെ ഹിപ്‌നോട്ടൈസ് ചെയ്തു
റാവുവിന്റെ ഉപബോധ മനസ്സിനെ തന്റെ വരുതിയിൽ ആക്കി ജോസഫിന് അനുകൂലമായി പറയിപ്പിച്ചു..ശേഷം ഒരു ക്രൂരത കൂടി ചെയ്തു അന്ന് രാത്രി റാവു സ്വമേധയാ ആത്മഹത്യ ചെയ്യാൻ തന്റെ മെന്റലിസത്തെ കൂട്ടുപിടിച്ച് ദിമിത്രി റാവുവിന്റെ ഉപബോധ മനസ്സിൽ കയറി മനസ്സിനെ പാകപ്പെടുത്തി…. അന്ന് രാത്രി റാവു ഈ ലോകം വിട്ടു പോയി…..
കുറച്ചു കാലത്തിന് ശേഷം ചെറുകിട കച്ചവടക്കാരനായ ജോസഫ് വളർന്നു ആലാട്ട് ജോസഫ് എന്ന വലിയ അറിയപ്പെടുന്ന പണക്കാരനായി മാറി.. കുറേയേറെ സ്ഥാപനങ്ങൾ തുടങ്ങി.. ആർക്കും
എത്തിപ്പെടാൻ കഴിയാത്ത ഉയരത്തിൽ ജോസഫ്
വളർന്നു.
വളരുംതോറും ജോസഫിന് ഉള്ളിൽ ഭീതി കൂടി
കൊണ്ടിരുന്നു..തന്റെ ബിസിനസ് പാർട്ണർ ആയ ദിമിത്രി എന്നെ ഇല്ലാഴ്മ ചെയ്യുമോ എന്ന പേടി..പണ്ട് റാവുവിനെ തീർത്ത പോലെ…!!എത്ര ഉയരത്തിലെത്തിയിട്ടും ആ ഭീതി ജോസഫിനെ വിട്ടു പോകുന്നില്ല…!! എത്ര എത്ര അംഗരക്ഷകർ
കൂടെ ഉണ്ടായിട്ടും ആ ഭയം ജോസഫിനെ വിടാതെ പിൻതുടർന്നു..!!
ജോസഫും മക്കളും ഒരു കടുത്ത തീരുമാനത്തിൽ
എത്തി.ദിമിത്രിയെ തീർക്കണം. എന്നെന്നേക്കുമായി..!
ദിമിത്രിയും ഭാര്യയും രണ്ട് മക്കളും അടങുന്ന അവരുടെ കുടുംബത്തെ തന്നെ കൊല്ലാൻ അവർ
തീരുമാനിക്കുന്നു…
അതികം ആൾപാർപ്പില്ലാത്ത ഒരു പ്രദേശം..
ഒരു കുന്നിന് മുകളിലായാണ് ദിമിത്രിയുടെ വീട്..
രാത്രി രണ്ട് മണിയോട് അടുത്ത സമയം ജോസഫുംമക്കളും വീടിന് ചുറ്റും പെട്രോൾ ഒഴിച്ചു തീകൊടുത്തു..ദിമിത്രിയും കുടുംബവും വെന്തു വെണ്ണീറായി….!!
ദിമിത്രിയും കുടുംബവും ഈ ലോകത്ത് നിന്നും പോയി എന്ന് ചിന്തിച്ചു സന്തോഷിച്ചു ജീവിതം തുടർന്ന ജോസഫിന് ഒരു അബദ്ധം പറ്റിയിരുന്നു..അന്ന് അവിടെ മരിച്ചു വെണ്ണീറായവരിൽ ദിമിത്രിയുടെ രണ്ടാമത്തെ മകനായ ബെനടിക്ട് ഇല്ലായിരുന്നു.അവർ കരുതിയത് എല്ലാവരും കത്തിച്ചാമ്പൽ ആയി എന്നാണ്..പതിനഞ്ച് കാരനായ ബെനഡിക്ട്
അന്ന് അച്ഛൻ പട്ടത്തിന് പടിക്കാൻ സെമിനാരിയിൽ പോയ കാലമായിരുന്നു.. തന്റെ മകനെ കൂടി ഈ ചതിയുടേയും വഞ്ചനയുടേയും കൊലയുടേയും കച്ചവടം പഠിപ്പിക്കാതെ താൻ ചെയ്ത പാപങ്ങൾക്കുള്ള കുമ്പസാരമെന്നോണം ആയിരുന്നു ദിമിത്രി തന്റെ മകനെ അച്ഛൻ പട്ടത്തിന് പറഞയച്ചത്..
പതിനഞ്ച് കാരനായ ബെനഡിക്ടിന് എല്ലാം മനസ്സിലായി.. തന്റെ കുടുബത്തെ തീർത്തത് തന്റെ അപ്പന്റെ സ്ഥാനത്ത് കണ്ടിരുന്ന ജോസഫ് ആണെന്ന്.. പതിനഞ്ച് കാരനായ ഒരു കുട്ടി എന്ത്
ചെയ്യാൻ അതും അത്രയും ശക്തരായ എതിരാളികളോട്…ബെനഡിക്ടിന് മനസ്സിൽ പക കൂടി…ബെനഡിക്ട് തിരിച്ചു ഗോവയിലേക്ക് പോയി തന്റെ ഗ്രാന്റ്ഫാദറിന്റെ അടുത്തേക്ക്…
അന്ന് കത്തിച്ചാമ്പൽ ആയ തന്റെ വീടിന്റെ
ഉള്ളിൽ തന്റെ അപ്പന്റേയും അമ്മയുടേയും പകുതി കത്തിയ ഫോട്ടോക്ക് മുമ്പിൽ നിന്നുകൊണ്ട് ബെനഡിക്ട് ഒരു ദൃഡപ്രതിഞ്ജ എടുത്തിരുന്നു എന്റെ കുടുംബത്തെ ഇല്ലാഴ്മ ചെയ്ത ജോസഫിനേയും കുടുംബത്തേയും ഈ ലോകത്ത് നിന്നും തുടച്ചു നീക്കുമെന്ന്..ഒരാളെ പോലും ഈ ഭൂമിയിൽ അവശേഷിപ്പിക്കാതെ… എന്തിനെയാണോ ജോസഫും കുടുംബവും പേടിച്ചത് അതേ വിദ്യ ഉപയോഗിച്ച്..!!അതേ, മനസ്സിനെ കീഴ്പ്പെടുത്തുന്ന ,ഒരാളുടെ മനസ്സിൽ കയറിക്കൂടി അവനെ ഇല്ലാഴ്മ
ചെയ്യുന്ന അതേ വിദ്യ..മെന്റലിസം…!!!
കാലങൾ കടന്നു പോയി..ജോസഫും കുടുംബവും കേരളത്തിലെ അറിയപ്പെടുന്ന പണക്കാരായി മാറി..പണം കുന്നു കൂടി.. ഒരുപാട് സ്ഥാപനങ്ങൾ തുടങ്ങി..ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിൽ അവർ വളർന്നു..!!
അങനെയിരിക്കെ ഒരു ദിവസം നല്ല മഴയും ഇടിയും ഉള്ള രാത്രി ഉറങ്ങാൻ കിടന്ന ജോസഫ് രാവിലെ മുറിയിൽ മരിച്ചു കിടക്കുന്നു..മക്കളല്ലാം
ഒരു നിമിഷം അമ്പരന്നു..!! വളരെ ഉന്മേഷവാനായി കിടന്ന അവരുടെ അപ്പൻ രാവിലെ മരിച്ചു കിടക്കുന്നു…!! ആ മരണം അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..അപ്പന്റെ മരണത്തിൽ എല്ലാവരും തകർന്നു പോയി…
അവരെ ഞെട്ടിച്ചു കൊണ്ട് മെഡിക്കൽ റിപ്പോർട്ട്
വന്നു ആലാട്ട്‌ ജോസഫിന്റെ മരണം ആത്മഹത്യ
അയിരുന്നു എന്ന്..!!!
പണവും പ്രതാപവും ഉള്ള ആലാട്ട്‌ ജോസഫ്
എന്തിന് ആത്മഹത്യ ചെയ്തു… കേരളം ഒന്നടങ്കം
ചർച്ച ചെയ്തു..
ആലാട്ട്‌ ജോസഫിന്റെ മരണത്തിന് മൂന്ന്
മാസങൾക്ക് ശേഷമാണ് കേരളക്കരയെ സ്ഥംമ്പിപ്പിച്ച ആ വാർത്ത വരുന്നത് ജോസഫിന്റെ മൂത്ത മകൻ അലക്‌സ് ആത്മഹത്യ ചെയ്തു…!!
മൂന്നു മാസത്തെ ഇടവേളകളിൽ അടുത്ത മകനും ആത്മഹത്യ ചെയ്യുന്നു…!!
അടുപ്പിച്ചുള്ള ഈ മരണത്തിൽ എന്തൊക്കയോ
അസ്വാഭാവികത ഉണ്ടെന്ന് മനസ്സിലാക്കി അന്വേഷണം ആരംഭിക്കുന്നു..ലോക്കൽ പോലീസ് ആദ്യം അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടാത്തത് കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥ ആയ സൂസൻ ചെറിയാന്റെ നേതൃത്വത്തിൽ വീണ്ടും പുനരന്വേഷണം നടത്താൻ തീരുമാനിക്കുന്നു..
സൂസൻ ചെറിയാൻ…..പോലീസിലെ പെൺ പുലി.ഇതുവരെ അന്വേഷണം നടത്തിയ എല്ലാ പ്രമാദമായ കേസുകളിലും പ്രതികളെ നിയമത്തിന് മുമ്പിൽ എത്തിച്ച സമർഥയായ പോലീസ് ഓഫീസർ. എത്ര ഉന്നതന് മുമ്പിലും അടിയറവ് പറയാത്ത, ആരുടെ മുമ്പിലും മുട്ടു
മടക്കാത്ത ധീരയായ പോലീസ് ഓഫീസർ…
സൂസൻ ചെറിയാന്റെ അന്വേഷണം നടക്കുന്നതിനിടയിൽ ആണ് ജോസഫിന്റെ ഒരേ ഒരു മകൾ എലിസബത്ത് ആത്മഹത്യ ചെയ്യുന്നത്..!!
ഇന്നലെ കൂടി പ്രസന്ന വതിയായി തന്നോട് സംസാരിച്ച എലിസബത്ത് എന്തിന് ആത്മഹത്യ ചെയ്തു..!!അല്ല ആത്മഹത്യ അല്ല…!! ഇത് കൊലപാതകം തന്നെ..!! ഒരുപാട് ചോദ്യങ്ങൾ സൂസൻ ചെറിയാന്റെ മനസ്സിലൂടെ കടന്നു പോയി…
അന്വേഷണത്തിനിടയിൽ എലിസബത്തിന്റെ മരണം സൂസൻ ചെറിയാന് ഒരു തരത്തിൽ പറഞ്ഞാൽ സർവീസിൽ നിന്നും ഇതുവരെ നേരിടാത്ത തരത്തിലുള്ള പേരുദോഷം വരുത്തി വെച്ചു. എന്ത് തന്നെ സംഭവിച്ചാലും ഈ ക്രൂരത
ചെയ്ത ആ കറുത്ത കൈകൾ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന ദൃഢനിശ്ചയത്തിൽ
അതിന് ഏതറ്റം വരേയും പോകുമെന്ന ഉറച്ച തീരുമാനത്തിൽ സൂസൻ ചെറിയാൻ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണം ആരംഭിച്ചു..!!
ഇനി ആലാട്ട് ജോസഫിന്റെ ഫാമിലിയിൽ അവശേഷിക്കുന്നത് രണ്ടേ രണ്ട് പേർ…ആലാട്ട്
അലക്‌സിന്റെ മകൾ ദിയ ആലാട്ടും ഭർത്താവ് സിദ്ധാർത്ഥും…
ഏത് നിമിഷവും കൊല്ലപ്പെടാം…!!
ദ്രുതഗതിയിൽ പഴുതടച്ചുള്ള അന്വേഷണം ആരംഭിച്ചു…!!
എലിസബത്ത് മരിച്ച അന്ന് അമേയ എന്ന പത്ത് വയസ്സുകാരിയെ അവിടെ കണ്ടെത്തി- യതിന്റെ അടിസ്ഥാനത്തിൽ ആ കുട്ടിയെ ചോദ്യം ചെയ്തെങ്കിലും കേസിനെ മുമ്പോട്ടു കൊണ്ടുപോകാൻ തക്ക ഒരു തെളിവും കിട്ടിയില്ല…
എലിസബത്തിന്റെ മരണത്തിൽ ഒരു കുട്ടിയുടെ
സാന്നിധ്യം കണ്ടെത്തിയതിനാൽ ബാക്കിയുള്ള
ആളുകൾ മരിച്ച സമയത്തും ആരുടെയെങ്കിലും
സാന്നിധ്യം മരിച്ചവരുടെ അടുക്കൽ ഉണ്ടായിരുന്നോ എന്ന സംശയം സൂസന് ബലപ്പെട്ടു…!!
ജോസഫും കുടുംബവും മരണപ്പെട്ടു എന്ന് പറയുന്ന അതാത് ദിവസത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും സൂസൻ എത്രയും പെട്ടെന്ന് മുമ്പിൽ ഹാജറാക്കാൻ ഉത്തരവിട്ടു..
ഓരോ മരണവും നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടു സൂസൻ ഒരു നിമിഷം സ്ഥംമ്പിച്ചു നിന്നു….!!!
ഓരോരുത്തരും മരണത്തിന് കീഴടങുന്നതിന് തൊട്ടു മുമ്പ് അവിടെ ഓരോ ആളുകളുടേയും സാന്നിധ്യം ഉണ്ടായിരുന്നു..!!
ജോസഫ് മരണപ്പെട്ട അന്ന് ഉറങ്ങാൻ പോകുന്നതിന് തൊട്ടു മുമ്പ് ഒരു പടു വൃദ്ധൻ കാണാൻ വന്നിരുന്നു….!!!
അലക്സും അനിയനും മരക്കുന്നതിന് തൊട്ടു
മുമ്പ് സുന്ദരികളായ രണ്ടു യുവതികളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു….!!!
എലിസബത്ത് മരിച്ചപ്പോഴാകട്ടെ അമേയ എന്ന
പത്ത് വയസുകാരി പെൺകുട്ടിയും….!!!
സൂസൻ ഒരു നിമിഷം അമ്പരന്നു..!!എവിടെ നിന്ന് തുടങണം…!! ആരാണ് ഇതിന് പിന്നിൽ..!!സൂസൻ്റെ മനസ്സിലൂടെ എന്തൊക്കയോ മാറിമറിഞ്ഞു…!! ഒന്നുറപ്പാണ് എല്ലാം ഒരു മാസ്റ്റർ പ്ലാൻഡ് കൊലപാതകം തന്നെ…!! കുടുംബത്തെ ഒന്നടങ്കം തന്നെ ഈ ഭൂഗോളത്തിൽ നിന്നും തുടച്ചു നീക്കണം എന്ന് കരുതി കച്ചകെട്ടി ഇറങിയ ഒരു ഹൈ ഇൻ്റലിജന്റ് കില്ലർ ഇതിന് പിറകിലുണ്ട്….!!
ഇനി ആ കുടുബത്തിൽ അവശേഷിക്കുന്നത്
രണ്ടു പേർ…!! ആലാട്ട് ദിയയും ഭർത്താവ് സിദ്ധാർത്ഥും…ഏതു നിമിഷവും കൊല്ലപ്പെടാം…!!
ഇതേ സമയം മറ്റൊരിടത്ത്..
ആലാട്ട് ജോസഫിനേയും മക്കളേയും അടക്കിയ സെമിത്തേരി..നാലുപേരേയും ഒരേ വശത്ത് വരിവരിയായി വരുന്ന രീതിയിൽ ആണ് ശവക്കല്ലറ പണിതിരിക്കുന്നത്.
അതിന് അപ്പുറത്തായി ആ നാല് ശവക്കല്ലറയും കഴിഞുള്ള ഭാഗത്ത് ആകാശത്തേക്ക് നോക്കി
ഒരു ചെറു പുഞ്ചിരിതൂകി കൊണ്ട് കാർമൻ ബെനടിക്ട് കിടക്കുന്നു..അതേ ജോസഫ് ചുട്ടു കൊന്ന കാർമൻ ദിമിത്രിയുടെ മകൻ.അപ്പന്റേയും
അമ്മയുടേയും പകുതി കത്തിയ ഫോട്ടോക്ക് മുമ്പിൽ നിന്ന് കൊണ്ട് തന്റെ കുടുംബത്തെ ചുട്ടു കൊന്ന ജോസഫിനേയും കുടുംബത്തേയും ഈ ഭൂലോകത്ത് നിന്ന് തന്നെ തുടച്ചു നീക്കും എന്ന് പതിനഞ്ചാം വയസ്സിൽ ദൃഡപ്രതിഞ്ജ ചെയ്ത കാർമൻ ബനഡിക്ട്…!!
പ്രതികാരത്തിന്റെ, വാശിയുടെ ,പകയുടെ
തീജ്വാല സിരകളിൽ പ്രവഹിക്കുംമ്പോഴും തന്റെ
സാന്നിധ്യം ഇല്ലാതെ ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ എല്ലാവരേയും കൊന്നു
പകരം ചോദിക്കണം എന്ന് ഉറച്ച തീരുമാനം
എടുത്ത കാർമൻ ബെനടിക്ട്.! An Intelligent psycho killer..!! അതിന് തെരഞ്ഞെടുത്തത് ജോസഫിന്റെ കുടുംബം എന്തിനേയാണോ ദിമിത്രിയിൽ നിന്നും ഭയപ്പെട്ടത് അതേ വിദ്യ… മെന്റലിസം..!! അതിനു വേണ്ടി ഒരോരുത്തരേയും കണ്ടെത്തി അവരെ ഹിപ്‌നോട്ടൈസ് ചെയ്തു അവരുടെ ഉപബോധ മനസ്സിൽ കയറിക്കൂടി അവരെ തന്റെ വരുതിയിൽ ആക്കി ആലാട്ട് ജോസഫിനേയും കുടുംബത്തേയും ഈ ലോകത്ത് നിന്നും തുടച്ചു നീക്കി..! എന്നന്നേക്കുമായി…!!
പ്രതികാരത്തിന്റെ അടങാത്ത ദാഹം ഞെരമ്പുകളിൽ അഗ്നി ഗോളമായി കത്തുംമ്പോഴും ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായി ആ ശവക്കല്ലറയുടെ ഒരു വശത്തായി നീണ്ടു നിവർന്ന് കിടക്കുകയാണ് കാർമൻ ബനഡിക്ട്.. ദിയയേയും
സിദ്ധാർത്ഥിനേയും എങനെ ഈ ലോകത്ത് നിന്നും പറഞയക്കും എന്ന അടങാത്ത ദാഹവുമായി അവരെ അടക്കം ചെയ്യാനുള്ള ഭാഗത്ത് നീണ്ടു നിവർന്ന് ആകാശത്തേക്ക് നോക്കി പ്രസന്നവദനനായി കിടക്കുകയാണ്..
തന്റെ കയ്യിൽ എപ്പോഴും ഉണ്ടാകുന്ന ആ ചെറിയ സ്പീക്കറിൽ നിന്നും ലോക പ്രശസ്ത ഗായകൻ ലൂയിസ് ആംസ്ട്രോഗിന്റെ എക്കാല- ത്തെയും പ്രശസ്ത ഗാനം ഈ കിടത്തത്തെ ഒന്നു കൂടി ഉന്മേഷവാനാക്കി….
I see trees of green,red
rose too.
I see them bloom for me
And you.
And I thing to my self
What a wonderful world.
INTERVEL..!!!
Nb. ജോസഫിന്റേയും മക്കളുടേയും കൊലപാതകത്തിന് പിന്നിൽ കാർമൻ ബനഡിക്ട് എന്ന ഇന്റലിജൻ്റ് ക്രിമിനൽ ആയാൽ എങനെ ആയിരിക്കും എന്ന ചിന്തയിൽ നിന്നും എഴുതിയതാണ്..

 47 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement