പള്ളിയിലെ കോണിപ്പടിയിലൂടെ മുകളിൽ കയറുമ്പോഴെല്ലാം ഞാൻ ആ ഗംഭീര വീഴ്ച ഓർക്കാറുണ്ട്, പ്രിയപ്പെട്ട അബിയേയും

0
57

Jamshad Kp

എറണാകുളം വാഴക്കാലയിലായിരുന്നു അന്ന് ഞങ്ങളുടെ താമസം. ഞങ്ങളുടെ റൂമിന് കുറച്ചപ്പുറത്ത് ഒരുപാട് സിനിമ താരങളുടെ വീടും ഉണ്ട്. പട്ടണം റഷീദ്‌,അബി,നാദിർഷ, ഹരിശ്രീ അശോകൻ…Etc തുടങിയവർ.അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. എന്തോ എണീക്കാൻ വൈകിയതോ മറ്റോ അന്ന് പള്ളിയിൽ പോകാൻ ലേറ്റായി ജുമുഅ നമസ്കാരത്തിന്. പെട്ടെന്ന് തന്നെ കുളിച്ചു വസ്ത്രം മാറി പള്ളി ലക്ഷ്യം ആക്കി ഓടി. ബാങ്ക് കൊടുത്തത് കൊണ്ട് വളരെ വേഗതയിൽ തന്നെ കിതച്ചും കൊണ്ട് ഓടി. കാരണം ജുമുഅ നമസ്കാരം എങ്ങനെയങ്കിലും കിട്ടണം എന്ന ആഗ്രഹത്തിൽ.

പള്ളിയിൽ എത്തിയപ്പോൾ ഏകദേശം നമസ്കാരം തുടങ്ങാറായിട്ടുണ്ട്.അവിടെ എത്തിയപ്പോൾ ആണ് ആലോചിച്ചത് വുളു എടുത്തിട്ടില്ല. എന്നെപ്പോലെ ലൈറ്റായി വന്നവർ. ഒരുപാട് ഉണ്ട് വുളു (കൈ കാലുകൾ വെള്ളം കൊണ്ട് വ്രത്തിയാക്കുക)എടുക്കാൻ. എന്തായാലും തിക്കിത്തിരക്കി വുളു എടുത്തു.വുളു എടുത്തപ്പോഴേക്കും നിസ്കാരം തുടങാൻ വേണ്ടി എല്ലാവരും എഴുന്നേറ്റു നിന്നിരുന്നു.പള്ളിയുടെ ഉള്ളിലേക്ക് ഓടി.

താഴെത്തെ നില മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.ഞാൻ മുകളിലേക്ക് പോകാമെന്ന് തീരുമാനിച്ചു നനഞ്ഞ കോണിപ്പടിയിലൂടെ മുകളിലോട്ട് പാഞ്ഞു .ഏകദേശം ഒരു എട്ട് പത്ത് സ്റ്റെപ്പ് എത്തിയതും കാല് തെന്നി പ്പടോ എന്ന ഒരു ശബ്ദത്തോട് കൂടി ചക്കവെട്ടിയിട്ടത് പോലെ കോണിപ്പടിയിൽ നിന്നും താഴേക്ക് പതിച്ചു. ഒരു മരവിച്ച അവസ്ഥ. എന്റെ അവസ്ഥ കണ്ട് താഴെത്തെ നിലയിൽ തന്നെ ഒരു സ്പേസ് എങനെയൊക്കെയോ ഞാൻ ചെന്ന് പതിച്ച സ്ഥലത്ത് ഒരുക്കി തന്നു.

നമസ്കാരത്തിലുടനീളം ഒരു മരവിച്ച അവസ്ഥ ആയിരുന്നു. നമസ്കാരം കഴിഞ്ഞു . ഒപ്പം നിന്ന ആൾ
“നിനക്കൊന്നും പറ്റിയിട്ടില്ലെല്ലോ ടാ” എന്ന് ചോദിച്ചു,ഞാൻ മുഖത്ത് നോക്കാതെ തന്നെ “ഇല്ല..കൊഴപ്പൊന്നുല്ല” എന്ന് ഞാൻ മറുപടി പറഞു, എന്നിട്ട് ആദ്ദേഹത്തിന്റെ മുഖത്തേക്ക് ഒന്നു നോക്കി. അത് പ്രിയപ്പെട്ട സിനിമാതാരം അബിയായിരുന്നു. ഞാൻ മനസ്സിൽ എന്നെത്തെന്നെ ഒന്നു ശപിച്ചു “വീഴാൻ കണ്ട ഒരു നേരം.”
അന്ന് മുതൽ ഇന്ന് വരെ പള്ളിയിലെ നനഞ്ഞ കോണിപ്പടിയിലൂടെ ഓരോ വെട്ടവും പള്ളിയുടെ മുകളിൽ കയറുംമ്പോഴും ഞാൻ ആ ഗംഭീര വീഴ്ച ഓർക്കാറുണ്ട്, പ്രിയപ്പെട്ട അബിയേയും….