ക്ലാരയെ പ്രണയിച്ചു വിവാഹാലോചനകൾ തട്ടിക്കളഞ്ഞൊരു സുഹൃത്തിന്റെ കഥ

0
73

Jamshad Kp

സുമലതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു എനിക്ക്.സുമലതയുടെ അഭിനയത്തെ കുറിച്ചും കണ്ണുകളെ കുറിച്ചും ആകാര ഭംഗിയെ കുറിച്ചും വാതോരാതെ സംസാരിക്കുന്നവൻ. പേര് ആനന്ദ്. കാലങൾ കടന്നു പോയി,ആനന്ദിന് കല്ല്യാണപ്രായമായി. കല്ല്യാണ ആലോചനകൾ വീട്ടിൽ ചടുലമായ് നടക്കുന്നു . വീട്ടിൽ കല്യാണ ബ്രോക്കർ മാരുടെ ദിനംപ്രതിയുള്ള വരവ് പോക്കുകൾ. ഒരു ഇടത്തരം കോഴി ആയത് കൊണ്ടും ബ്രോക്കർമാർക്കുള്ള പൈസ അച്ചൻ കൊടുക്കുന്നത് കൊണ്ടും അവൻ പെണ്ണുകാണൽ നന്നായി എൻജോയ് ചെയ്യുന്നുണ്ട്. പക്ഷേ ഒന്നും അവന് അങ്ങോട്ട് സെറ്റ് ആകുന്നില്ല,ഒരു പെണ്ണിനേയും അവന് ഇഷ്ടപ്പെടുന്നില്ല.

Why did Clara leave Jayakrishnan in the movie 'Thoovanathumbikal' when he  was ready to marry her? - Quoraഅങ്ങനെ ഒരു വർഷം കടന്നുപോയി, ബ്രോക്കർമാർ വീട്ടിലേക്ക് വരവ് നിർത്തി, അങനെയിരിക്കെ ഒരു ദിവസം അവന്റെ അച്ഛൻ ഒരു ബ്രോക്കറെ വഴിയിൽ വെച്ചു കണ്ടു. ബ്രോക്കറുടെ മുഖത്ത് എന്തോ ഒരു നീരസം പ്രകടമായിരുന്നു. സംസാരത്തിനിടയിൽ ആ നീരസത്തിനുള്ള കാരണവും  ബ്രോക്കർ അവന്റെ അച്ചനെ അറിയിച്ചു. “കുമാരേട്ടാ അവന് വല്ല പെൺകുട്ടികളേയും ഇഷ്ടമുണ്ടെന്ന് അറിഞിരുന്നെങ്കിൽ ഞാൻ ഈ കണ്ട ലോകം മുഴുവൻ കറങ്ങണമായിരുന്നോ”..എന്തായാലും ബ്രോക്കറുടെ നീരസത്തിനുള്ള കാരണം അവന്റെ അച്ഛന് പിടികിട്ടി. അവന്റെ മനസ്സിൽ ഒരു പെണ്ണുണ്ട് എന്ന് മനസ്സിലാക്കിയ അച്ഛൻ പെണ്ണിന്റെ പേരും അവളുടെ നാടും ബ്രോക്കറോട് ചോദിച്ചറിഞ്ഞു വീട്ടിലേക്ക് മടങ്ങി, നല്ല കട്ട കലിപ്പിൽ.

vijay babu: Vijaya Babu revisits 'Thoovanathumbikal'; says he has lost  count of how many times he has watched the classic | Malayalam Movie News -  Times of Indiaവീട്ടിൽ വഴക്കായി. എത്ര ചോദിച്ചിട്ടും അവൻ പ്രണയത്തെ കുറിച്ച് പറഞ്ഞതും ഇല്ല. അച്ചന് ദേഷ്യം അവന്റെ മനസ്സിൽ ഒരു പെണ്ണ് ഉണ്ടായിട്ട് പറയാത്തതിൽ അല്ല, മറിച്ചു ഒരു വർഷത്തോളം ബ്രോക്കർമാരെ തീറ്റിപോറ്റി കുറേ പണം പോയതിൽ ആണ്. എന്തായാലും വീട്ടിൽ അവനും അച്ചനും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാതെ ആയി. ആ ഇടയ്ക്ക് ആണ് ഞാൻ അവനെ തിരഞ്ഞു വീട്ടിലേക്ക് പോകുന്നത്, ഒരു ആവശ്യത്തിന് ഒരു സ്ഥലം വരെ പോകാൻ. ഉമ്മറത്ത് തന്നെ അവന്റെ അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ബൈക്കിൽ നിന്നും ഇറങ്ങാതെ തന്നെ, അവനവിടെ ? എന്ന് അച്ചനോട് ചോദിച്ചു. സാധാരണ എന്നെ കണ്ടാൽ നന്നായി സംസാരിക്കാറുള്ള അച്ഛൻ എന്നെ കണ്ട ഭാവം കാണിക്കാതെ പത്രംവായിച്ചിരിക്കാണ്. ഞാൻ ചോദിച്ചത് കേട്ടിട്ടുണ്ടാവില്ല എന്ന് കരുതി ഞാൻ ബൈക്ക് ഒരു വശത്ത് നിർത്തിയിട്ടു അച്ചന്റെ അടുത്തേക്ക് ചെന്നു.

ഞാൻ അവൻ എവിടെയെന്ന് ചോദിക്കുന്നതിന് മുമ്പ് തന്നെ പത്രത്തിൽ നിന്നും മെല്ല മുഖമുയർത്തി എന്നെ രൂക്ഷമായി ഒന്നു നോക്കി. സാധാരണ കാണുംമ്പോൾ തന്നെ” ടാ മോനെ കയറി ഇരിക്ക്” എന്നൊക്കെ പറയാറുള്ള അച്ചന് ഇതെന്തു പറ്റി, മനസ്സിൽ ആധി കൂടി. ശബ്ദം താഴ്ത്തി അവനെവിടെ എന്ന് വീണ്ടും ചോദിച്ചതും ഒരു ചെറിയ നീരസത്തിൽ അച്ഛൻ മറുപടി പറഞ്ഞു “അറിഞ്ഞിട്ടെന്തിനാ…വല്ല പെൺകുട്ടികളുടേയും പിറകെ നടന്നു എന്റെ മാനം കെടുത്താനാണോ? അവൻ ഒരു പെൺകുട്ടിയെ കണ്ടു വെച്ചിട്ടാണ് ഇത്രയും ദിവസം ഞങ്ങളെ പറ്റിച്ചത് ” , അച്ഛൻ വികാരാധീനനായി.

Malayalam Movie Characters Who Deserve Their Own Spin-Offsഎനിക്ക് ഒന്നും പിടികിട്ടിയില്ല, ഞാനറിയാത്ത ഒരു പ്രേമം അവനില്ലല്ലോ, ഞാൻ മനസ്സിൽ ചിന്തിച്ചു. കുറച്ചു നേരത്തെ സംസാരത്തിന് ശേഷം അച്ചനൊന്ന് തണുത്തു. ഞാൻ അപ്പോഴും കാര്യങ്ങളൊന്നും പിടികിട്ടാതെ അണ്ടിപോയ അണ്ണാനെ പോലെ നിൽക്കാണ്, കൂടെ അവനോടുള്ള ദേഷ്യവും കൂടി ഇത്രയേറെ അടുത്ത സുഹൃത്ത് ആയിട്ടും എന്നോട് അവന്റെ പ്രേമം പറഞ്ഞില്ലല്ലോ എന്ന ചിന്തയിൽ.

അച്ഛൻ തുടർന്നു. “ടാ മോനെ എനിക്ക് അവൻ പ്രേമിക്കുന്നതിലോ അവളെ തന്നെ കല്യാണം കഴിക്കുന്നതിലോ ഒരു വിരോധവും ഇല്ല, ഒറ്റ നിബന്ധന മാത്രമേ എനിക്കുള്ളു…കല്ല്യാണം കഴിക്കുന്നത് ഞങ്ങളുടെ മതത്തിൽ പെട്ട ഒരു കുട്ടി ആയിരിക്കണം”. ഇത് ഇപ്പോൾ വല്ല അച്ചായത്തി കുട്ടിയേയും വിളിച്ചു കൊണ്ടുവന്നാൽ ഞാൻ പിന്നെ എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും. നീ വേണം അവനെ ഒന്നു പറഞ്ഞു മനസ്സിലാക്കാൻ, അച്ഛൻ പറഞ്ഞു നിർത്തി. എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല എന്നും ഒരു സൂചന പോലും എനിക്ക് അവൻ തന്നിട്ടില്ല എന്നും ഞാൻ മറുപടി പറഞ്ഞു . ഞാൻ എന്തായാലും അവനോട് ഒന്നു സംസാരിക്കാം എന്നുകൂടി പറഞ്ഞു .അച്ചൻ തുടർന്നു..ടാ മോനെ അവൻ എന്നോട് ഇതു വരെ ആ പെൺകൊച്ചിനെ കുറിച്ച് പറഞ്ഞിട്ടില്ല. എന്നോട് ഈ കഥയൊക്കെ ആ ബ്രോക്കർ പറഞ്ഞതാണ്. ചിലപ്പോൾ കുട്ടി അച്ചായത്തി ആയത് കൊണ്ടാകും എന്നോട്‌ അവൻ പറയാഞ്ഞത് അച്ഛൻ പറഞ്ഞു.

എന്താണ് അച്ചാ ആ കുട്ടിയുടെ പേര് ഞാൻ ചോദിച്ചു..”ക്ലാര “എന്നാണ് അച്ഛൻ മറുപടി പറഞ്ഞു . അപ്പോൾ ഞാൻ ചോദിച്ചു “വീടോ” തൃശ്ശൂർ എന്ന് അച്ഛൻ മറുപടി പറഞു. അച്ചനോട് യാത്ര പറഞ്ഞു ഞാനിറങി. ഞാൻ ബൈക്കിൽ കയറി തിരിച്ചു പോന്നു.ഇത്രയും അടുത്ത സുഹൃത്ത് ആയിട്ടും എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ ആ പഹയൻ എന്ന ചിന്തയുമായി. വൈകുന്നേരം ആയപ്പോൾ
ഞാൻ അവനെ കണ്ടു. അറിഞ്ഞ ഭാവം ഒന്നു കാണിക്കാതെ ഞങ്ങൾ പതിവ് കാര്യങ്ങൾ സംസാരിച്ചു. എന്റെ മുഖത്തെ ഗൗരവം കണ്ടിട്ടാകണം അവൻ എന്നോട് ചോദിച്ചു ” എന്താണ്… ഇന്നൊരു മൂഡില്ലാത്തെ…” ആ ..എന്ത് മൂഡ്…എനിക്ക് മൂഡിനൊന്നും ഒരു പ്രശ്നവും ഇല്ല..”ഞാൻ കുറച്ചു ഗൗരവത്തോടെ മറുപടി പറഞ്ഞു . അല്ല..”എന്തോ ഉണ്ട് “അവൻ വീണ്ടും ചോദിച്ചു. “അല്ല അത് ഒരു പ്രേമം ഉണ്ടായിട്ട് ഒരു സൂചന പോലും നീ എനിക്ക് തന്നില്ലല്ലടാ…” ഞാൻ ദേഷ്യപ്പെട്ടു പറഞ്ഞു . “പ്രേമോ..എനിക്കോ…നീ എന്തൊക്കെയാ ഈ പറയുന്നത്… ” അവൻ പറഞ്ഞു.

നിന്റെ അച്ഛൻ എന്നോട് എല്ലാം പറഞ്ഞു . നീ ഒരു പെൺകുട്ടിയെ പ്രണയിക്കുന്നുണ്ടെന്നും അവളെ തന്നെ കല്യാണം കഴിക്കുകയുള്ളു എന്നും മറ്റും. നീ അതിൽ നിന്നും പിൻമാറണം അത് പറയാനാ ഞാൻ ഇപ്പോൾ നിന്നെ കാണാൻ വന്നത് എന്നും ഞാൻ പറഞ്ഞു . എനിക്ക് ഒരു പ്രണയവും മണ്ണാങ്കട്ടയും ഇല്ല എന്ന് ദേഷ്യത്തോടെ മറുപടി പറഞ്ഞു. അപ്പോൾ അച്ഛൻ പറഞതോ .നിന്റെ അച്ചനോട് ബ്രോക്കർ പറഞ്ഞതോ..നീ ഒരു തൃശൂർ കാരി ” ക്ലാര ” എന്ന അച്ചായത്തി കുട്ടിയെ പ്രണയിക്കുന്നണ്ടന്നു പറഞ്ഞ തോ ഞാൻ ചോദിച്ചു.ക്ലാരയോ ….ഞാനോ..അച്ഛൻ അങ്ങനെ പറഞോ..’ഹോ…എന്റെ ദൈവമേ…ആ ബ്രോക്കർ തെണ്ടി….അയാളുടെ ചെവിക്കല്ല് ഞാൻ പൊളിക്കും’ അനന്ദ് വികാരാധീനനായി.

ടാ..അത് അവസാനത്തെ പെണ്ണ് കാണാൻ പോയപ്പോൾ അയാളോട്‌ പറഞതാണ്..നമ്മുടെ തൂവാനത്തുമ്പികളിലെ ക്ലാരയെ പറ്റി. കുറേ പെൺകുട്ടികളെ കണ്ട് ഇഷ്ടപ്പെടാതെ ആയപ്പോൾ അവസാനത്തെ പെണ്ണ്കാണൽ കഴിഞ്ഞു വരുംമ്പോൾ ബ്രോക്കർ ഒന്നു ചൂടായി ചോദിച്ചു “എന്താണ് എടോ ഈ കണ്ട പെൺകുട്ടികളെ ഒന്നും നിനക്ക് പിടിച്ചില്ലേ” എന്ന് “അവർക്കൊന്നും ക്ലാരയുടെ അത്ര ഭാംഗി ഇല്ല” എന്ന് ഞാൻ തമാശ രൂപേണ പറഞിരുന്നു.”അത് കേട്ട പാതി കേൾക്കാത്ത പാതി അച്ചനോട് പറഞ്ഞതാകും. ഞാൻ അയാളെ ഒന്നു കാണട്ടെ, കാണിച്ചു കൊടുക്ക്ണ്ട്, അവൻ ദേഷ്യപ്പെട്ടു. അപ്പോൾ അതാണ് കാര്യം..മ്മെടെ ക്ലാര..കാര്യങ്ങളുടെ നിജസ്ഥിതി ഞാൻ അച്ചനെ അറിയിച്ചു.. പിന്നെ വീണ്ടും പെണ്ണുകാണൽ തുടങ്ങി .അതും തൂവാനത്തുമ്പികളിലെ ക്ലാരയെ പോലയുള്ള ഒരു കൊച്ചിനെ തന്നെ വേണമെന്ന അവന്റെ വാശിയിൽ. എന്തായാലും ക്ലാരയെ പ്പോലെ അല്ലെങ്കിലും ഏകദേശം ഒക്കെ മുഖ സാദൃശ്യം വരുന്ന ഒരു കുട്ടിയെത്തന്നെ ഒരുപാട് നാളത്തെ തിരച്ചിലിനൊടുവിൽ അച്ഛൻ കണ്ടെത്തി .കല്യാണവും കഴിഞ്ഞു . അവനും ഹാപ്പി. അച്ഛനും ഹാപ്പി.

കല്ല്യാണത്തിന് മുമ്പ് അവനോട് ഞാൻ ചോദിച്ചു, എന്താണ് നീ ഇത്രയും സുമലതയെ ഇഷ്ടപ്പെടാനുള്ള കാരണമെന്ന്.. അവൻ പറഞ്ഞു ഞാൻ ഇന്നോളം കണ്ട മലയാള സിനിമയിൽ സുമലതയോളം ഭംഗിയുള്ള ഒരു നടിയെ സുമലതക്ക് മുമ്പോ ശേഷമോ കണ്ടിട്ടില്ല എന്ന്.ശരിയാണെന്ന് എനിക്കും തോന്നി. അത്ര ഭംഗിയുള്ള നടിയെ ഞാനും കണ്ടിട്ടില്ല ഇന്നോളം.”മണ്ണാറത്തൊടിയിലെ ജയകൃഷ്ണൻ്റെ മാത്രം കാമുകി ആയിരുന്നില്ല ക്ലാര, വേറെയും ഒരുപാട് പേരുടെ സ്വപ്നത്തിലെ കാമുകിയുടെ മുഖം ക്ലാരയുടേതായിരുന്നു”
മേ….ഘം പൂത്തു തുടങ്ങി…
മോ….ഹം പെയ്തു തുടങ്ങി..
മേ..ദിനീ..കേട്ടു നെഞ്ചിൽ
പുതിയൊരു താളം……….