ഒരു രാഷ്ട്രീയനിലപാട് പറയാൻ വേണ്ടി മാത്രം കോടികൾ മുടക്കി സിനിമചെയ്യുന്ന ആളല്ല ഞാൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
153 VIEWS

ജനഗണമനയുടെ ട്രെയ്‌ലറിൽ കേട്ട ഒരു ഡയലോഗ് ആണ് ഇത് . “ഇവിടെ നോട്ടുനിരോധിക്കും, വേണ്ടിവന്നാൽ വോട്ടുനിരോധിക്കും. ഒരുത്തനും ചോദിക്കില്ല. കാരണം, ഇത്‌ ഇന്ത്യയല്ലേ…” . ഈ ഡയലോഗ് ഇതിനോടകം ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിട്ടുണ്ട്. വ്യക്തമായൊരു രാഷ്ട്രീയം ഡയലോഗിൽ ഉള്ളതാണ് കാരണം. ഇതിനെക്കുറിച്ചു പൃഥ്വിരാജിന് ചിലത് പറയാനുണ്ട്. പൃഥ്വിയുടെ വാക്കുകൾ

‘സംവിധായകൻ ഡിജോയും രചയിതാവ് ഷാരിസും പറഞ്ഞ ആശയത്തിൽനിന്നാണ് ഇങ്ങനെയൊരു ട്രെയിലർ വരുന്നത്. ഇതിലെ വ്യത്യസ്ത എന്താണെന്നു വച്ചാൽ സാധാരണ സിനിമകളിൽ കാണുന്നതുപോലെ അതിലെ പ്രധാന ഭാഗങ്ങൾ ചേർത്തുവെച്ച ട്രെയിലറല്ല ഇത്. ട്രെയിലറിൽക്കണ്ട ആ സീൻ സിനിമയിൽ നിങ്ങൾ കാണില്ല. ഇത്‌ ആ കഥയുടെ തുടർച്ചയായിട്ടുവരുന്ന സീനാണ്. ഈ സീനുകൾ സിനിമയുടെ ഷെഡ്യൂൾ കഴിഞ്ഞ് പ്രത്യേകം എടുത്തതാണ് . എനിക്കിതൊരു വലിയ പുതുമയായി തന്നെ തോന്നി. ട്രെയിലറിലെ ഡയലോഗിനെപ്പറ്റിയാണ് നിങ്ങൾക് അറിയേണ്ടതെങ്കിൽ, ഒരു രാഷ്ട്രീയനിലപാട് പറയാൻവേണ്ടിമാത്രം കോടികൾ മുടക്കി സിനിമചെയ്യുന്ന ആളല്ല ഞാൻ. കഥാപാത്രം പറയുന്ന ഡയലോഗുകൾ സിനിമയുടെ വാചകമായി കാണരുത്. ഇതൊരു പൊളിറ്റിക്കൽ സിനിമയല്ല. എന്നാൽ ഇതൊരു സാമൂഹികസിനിമയാണ് ’’ പൃഥ്വി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ