ഡിജോ ജോസ് ആന്റണി സംവിധാനം ചെയുന്ന പൃഥ്വിരാജ് ചിത്രമാണ് ജനഗണമന. ഇതിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങി. ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ്, സൂരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് ജനഗണമന. പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 28 -ന് ചിത്രം തിയേറ്ററുകളിൽ എത്തും.
ട്രെയിലറിന് പിന്നാലെ ഒരു ഡയലോഗ് ആണ് ചർച്ചയാകുന്നത്. “ഇവിടെ നോട്ടും വേണ്ടിവന്നാൽ വോട്ടും നിരോധിക്കും ഒരുത്തനും ചോദിക്കില്ല . കാരണം ഇത് ഇന്ത്യയല്ലേ ..” എന്ന ഡയലോഗ് ആണ് ചർച്ചയാകുന്നത്. ‘ഗാന്ധിയെ കൊന്നതിനു രണ്ടുപക്ഷമുള്ള നാടാ സാറേ ഇത്..” എന്ന ഡയലോഗ് ഈ സിനിമയുടെ ടീസർ ഇറങ്ങിയപ്പോൾ ശ്രദ്ധ നേടിയിരുന്നു. ക്വീൻ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയുന്ന സിനിമയാണ് ജനഗണമന.