ദേശീയതലത്തിൽ തന്നെ തരംഗമായ തൃശൂർ മെഡിക്കൽ കോളേജ് എംബിബിഎസ് വിദ്യാർഥികളുടെ ഡാൻസിനെ വർഗീയവൽകരിച്ച് സംഘ്പരിവാർ കേന്ദ്രങ്ങൾ. ‘റാ റാ റാസ്പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ’… എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന തൃശൂർ മെഡി. കോളേജ് വിദ്യാർഥികളായ ജാനകിയുടെയും നവീന്റെയും ഡാൻസ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. തീവ്ര ഹിന്ദുത്വവാദിയും വിദ്വേഷപ്രചാരകനും ഹൈക്കോടതി, സുപ്രീംകോടതി അഭിഭാഷകനുമായ ആർ കൃഷ്ണരാജാണ് സംഭവത്തെ മുസ്ലിം- ഹിന്ദു മതങ്ങൾക്കിടയിൽ സ്പർധയും വിദ്വേഷവും പരത്തുന്ന രീതിയിൽ വർഗീയവൽകരിച്ച് രംഗത്തെത്തിയത്
ആ സംഘിയുടെ ഡാൻസ് പോസ്റ്റ് കണ്ട എത്ര പേര് ശ്രദ്ധിച്ചു എന്നറിയില്ല. ഇപ്പോൾ പൊങ്കാല ഇട്ട് പോസ്റ്റിന്റെ ഗതി മാറിയെങ്കിലും അതിനു മുന്നേ ഏകദേശം 1.9K വരുന്ന ആളുകൾ ആ പോസ്റ്റിനു സപ്പോർട്ട് ആയിരുന്നു… അതിൽ തന്നെ കുറെ പേർ കമന്റ് ആയിട്ടും അതേ കാര്യം പറഞ്ഞിട്ടുണ്ട്.. പറഞ്ഞു വരുന്നത് സംഘ നരേറ്റിവ് അതിന്റെ എല്ലാ വിധത്തിലും ഇവിടെ പച്ച പിടിച്ചു വരുന്നുണ്ട്.ട്രോളുകൾ കൊണ്ട് മാത്രം നേരിടാതെ ആ വിഷയത്തെ കൂടി സീരിയസ് ആയി കണ്ടില്ലേ കേരളത്തിലും സ്ഥിതി മാറി മറിയാൻ വലിയ സമയം ഒന്നും വേണ്ടി വരില്ല തോന്നുന്നു. ഇരുവരുടേയും പേരുകൾ ചൂണ്ടിക്കാട്ടി ഡാൻസിനെ പോലും മതവൽകരിച്ചാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്
ലൗ ജിഹാദ്’ എന്നൊന്ന് ഇല്ലെന്നും കേരളത്തെ സംബന്ധിച്ച് അതു സാങ്കല്പികം മാത്രമാണെന്നും ഇതിനു മുമ്പു തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ ആസൂത്രിതമായി വളര്‍ത്തിക്കൊണ്ടു വന്നതിന്റെ ഭാഗമായിട്ടു കൂടിയായിരുന്നു, ഇതര മതസ്ഥരായ പെണ്‍കുട്ടികളെ ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്ത് ഐഎസില്‍ എത്തിക്കുന്ന റാക്കറ്റ് കേരളത്തില്‍ സജീവമാണെന്ന പ്രചരണം പരിവാര്‍ കേന്ദ്രങ്ങളും നിക്ഷിപ്ത താല്പര്യക്കാരും ഉയര്‍ത്തിക്കൊണ്ടുവന്നത്. വൈക്കത്തെ ‘ഹാദിയ’ സംഭവവും മറ്റും ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍, സുപ്രിം കോടതിയുടെ ഇടപെടലോടെ, ഈ ആരോപണം തുറന്നുകാട്ടപ്പെട്ടു.
ഇപ്പോൾ രണ്ടു വിദ്യാർഥികൾ ഒരുമിച്ചു ഡാൻസ് ചെയ്യുന്നതിൽ പോലും മലിനമായ മനസോടെയാണ് വൃത്തികെട്ട ശക്തികൾ രംഗത്തുള്ളത്. മനുഷ്യരുടെ പേര് നോക്കിയുള്ള ഹീനമായ പ്രചാരണങ്ങൾ.ആ വർഗീയ വാദി കൃഷ്ണ രാജ് ഇതിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല .ഡാ സാമദ്രോഹി ഇപ്പോൾ ഇത് വച്ചോ മേലിൽ ഇത്തരം വിഷവാദവുമായി ഇറങ്ങരുത് .ജാനകി ❤️നവീൻ റസാഖ് ❤️നിങ്ങളിൽ നിന്ന് ഞങ്ങളെ പോസിറ്റിവ് എനർജിയിലേക്ക് നയിക്കുന്ന നൃത്ത ചാരുത ഇനിയും പ്രതീക്ഷിക്കുന്നു.
‘മുസ്ലിം സ്ത്രീകൾ പന്നികളെ പോലെ പെറ്റുകൂട്ടുന്നു’ എന്നും, ‘മുസ്ലിം പുരുഷന്മാരെ വന്ധ്യംകരിക്കണം’ എന്നുമുള്ള മുസ്ലിം വിരുദ്ധ-വിദ്വേഷ പരാമർശങ്ങൾ നടത്തിയ ആകാശവാണി ഉദ്യോഗസ്ഥ കെ ആർ ഇന്ദിരയും ഡാൻസിനെ വർഗീയവൽകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഘ്പരിവാർ ഉൽപ്പന്നമായ ക്രിസ്ത്യൻ ഹെൽപ് ലൈനും ഇതേ രീതിയിൽ വിദ്വേഷം തുപ്പി രംഗത്തെത്തിയിട്ടുണ്ട്. കൃഷ്ണരാജിന്റെ പോസ്റ്റിനടിയിൽ ഇയാളെ അനുകൂലിച്ച് വർഗീയ-വിദ്വേഷം തുപ്പിയും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
‘ഉളുപ്പില്ലേ മിസ്റ്റർ? എന്ത് തരം വക്കീലാണ് നിങ്ങൾ? രണ്ട് വിദ്യാർഥികൾ ഒന്നിച്ച് നൃത്തം ചെയ്താൽ എന്ത് തേഞ്ഞ് പോകുമെന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? അച്ഛന്റെ പേരും ജാതകവും നോക്കി കൂട്ട് കൂടാൻ ഞങ്ങൾക്ക് സൗകര്യമില്ല. ഇങ്ങനെ വിഷം ഛർദ്ദിക്കാൻ എങ്ങനെ കഴിയുന്നു?’- എന്നാണ് ഡോ. ഷിംന അസീസിന്റെ കമന്റ്. ‘നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട് ചിലരില്‍ കണ്ടെന്നും ഇനി മെഡിക്കല്‍ കോളേജില്‍ കൂടിയേ വര്‍ഗീയ വിഷം കലങ്ങാനുള്ളൂ’വെന്നും എന്നും ഡോ. ഷിംന അസീസ് പ്രതികരിച്ചു.
Dr. Shimna Azeez ന്റെ കുറിപ്പ്
**