വീണ്ടും ജാനകി-നവീൻ ജോഡികളുടെ സൂപ്പർ ഡാൻസ്

79

മുപ്പത് സെക്കൻഡ് വീഡിയോയിലൂടെ ഹൃദയം കവര്‍ന്ന നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടും ചടുല നൃത്തച്ചുവടുകളോടെ സോഷ്യല്‍ മീഡിയ കീഴടക്കുന്നു. മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന നൃത്തത്തിലൂടെയാണ് തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷമായത്. സംഭവം സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറിയെങ്കിലും അതിനു കല്ലുകടിയെന്നോണം ജാനകിക്കും നവീനുമെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു.

വെറൈറ്റി ഡാൻസിന്റെ വീഡിയോ