കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് തിരുത്തി ഇന്ത്യയെന്ന് ആക്കി തന്നാൽ നന്നായിരുന്നു, വിവേകാനന്ദ സ്വാമികൾ കേൾക്കുന്നുണ്ടോ ആവോ

91
ജാനകി രാജേഷ്
ഭ്രാന്താലയം !!
ഏകദേശം എല്ലാ കൂട്ടരും കൂടി പരിപാടി കൊഴുപ്പിച്ച് ഗംഭീരമാക്കുന്ന കാഴ്ച്ചയാണ് ഗാലറിയിരുന്ന് കാണുന്നത്. അവരവരുടെ നിലനിൽപ്പിന് ഒരു ഗാരണ്ടിയും ഇല്ലാത്ത നിലവിലെ അവസ്ഥയിൽ പോലും അതിനെതിരെ പ്രതിഷേധിക്കുന്ന സ്വസമുദായത്തിലെ സ്ത്രീകളുടെ ശരീരഭാഗങ്ങളെക്കുറിച്ച് ആലോചിച്ച് പരിതപിക്കാൻ ഒരു കൂട്ടർ,,, എസ് വൈ എസ് സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസിയുടെ ആ കരച്ചിൽ ഏറ്റുപിടിച്ച് കൂട്ട നിലവിളി നടത്താനും ആൾക്കാർ.
മറ്റൊരിടത്ത് ലൗ ജിഹാദ് കൊണ്ട് വശംകെടുന്നെന്നും, സഭയിലെ പെൺകുട്ടികളെ ലൗ ജിഹാദുകാർ പ്രണയത്തിൽ മയക്കി സിറിയയിലേക്ക് കടത്തുന്നത് വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഒരു തിരുമേനി,,, സിനഡ് യോഗത്തിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അങ്ങേയറ്റം ദുഖവും അമർഷവും ഒതുക്കിയാണത്രേ ഈ ഭയങ്കരമായ പ്രശ്‌നം അവതരിപ്പിച്ചത്.
ഓഹോ,,,, എന്നാൽ ഞങ്ങളും വിട്ടുകൊടുക്കില്ല പെൺമക്കളെ മറ്റു ജാതിക്കാരിൽ നിന്നും സംരക്ഷിക്കാൻ സിന്ദൂരം തൊടുമെന്ന് വേറൊരു കൂട്ടർ,,, ഇതൊക്കെ അജണ്ടയിൽ ഉൾപ്പെടുത്തി ഒരു പ്രത്യേക മതക്കാരെ രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്യാൻ വരെ അവർ തയ്യാറാണെന്നും .
ഇവർക്കൊന്നും ആൺകുട്ടികളെ കുറിച്ച് ഒരു വേവലാതിയും ഇല്ലേ,,, ഇതെന്ത് നീതി?!!,,തരംതിരിവ് കാണിക്കരുത്,,, ആൺമക്കളേ നിങ്ങളും വെറുതെയിരിക്കരുത്,, ഈ തരംതിരിവിനെതിരെ സമരം ചെയ്യണം.
അതിനിടയ്ക്ക് തലയ്ക്ക് വെളിവില്ലാത്ത ഒരുത്തൻ പറയുന്നു ഇന്ത്യയിൽ ആസാദി എന്ന വാക്ക് മിണ്ടിപ്പോവരുതെന്ന്,, മുൻപ് വേറെചിലർ ആ വാക്ക് കുറെ തൊണ്ടപൊട്ടി വിളിച്ചിട്ടും, പ്രവർത്തിച്ചിട്ടും കിട്ടിയ സ്വാതന്ത്രവും പോക്കറ്റിലിട്ടാണ് ഇവരൊക്കെ ഇപ്പോൾ ഓരോ കസേരയിൽ ഞെളിഞ്ഞിരിക്കുന്നതെന്ന സാമാന്യബോധം പോലുമില്ലാത്ത ഗോമാതാമക്കൾ.
അപ്പോ… ഏതാണ്ടെല്ലാവരും കൂടി നാടിനെ പെട്രോളും മണ്ണെണ്ണയും ഒക്കെ ഒഴിച്ച് നനച്ചു നിർത്തിയിട്ടുണ്ട്,, ഇനി തീ കൊടുക്കയേ വേണ്ടൂ,,, പക്ഷേ ഇതിനിടയിൽ ഇതിലൊന്നും പെടാതെ മനുഷ്യരായി ജീവിക്കുന്നവർ കൂടി എരിഞ്ഞ് തീരും എന്നതാണ്,,,
കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് തിരുത്തി ഇന്ത്യയെന്ന് ആക്കി തന്നാൽ നന്നായിരുന്നു,,, വിവേകാനന്ദ സ്വാമികൾ കേൾക്കുന്നുണ്ടോ,ആവോ,,,