പായിപ്പാട്ടെ അതിഥിത്തൊഴിലാളികളുടെ ഒത്തുചേരൽ പ്ലാൻഡ് ആണെന്നോ ലോബിയാണെന്നോ കേരള ഗവണ്മന്റിനെതിരെ ഒരു നീക്കമാണെന്നോ കരുതുന്നില്ല

48

ജാനകി രാജേഷ്

പായിപ്പാട്ടെ അതിഥിത്തൊഴിലാളികളുടെ ഒത്തുചേരൽ പ്ലാൻഡ് ആണെന്നോ ലോബിയാണെന്നോ കേരള ഗവണ്മന്റിനെതിരെ ഒരു നീക്കമാണെന്നോ കരുതുന്നില്ല. ഇന്നലത്തെ ഡൽഹി കൂട്ടപ്പലായനം കണ്ടതിന്റെയും കേട്ടതിന്റെയും സൈഡ് എഫക്ട് ആയിരിക്കാനേ വഴിയുള്ളു. ദൽഹിയിലെ അവസ്ഥയിൽ നിന്നും വ്യത്യസ്തമായി ഇവിടെ മുൻകൂട്ടി കണ്ട് സൗകര്യങ്ങൾ ഒരുക്കിയിട്ടും നാട്ടിൽ പോവണമെന്നതാണ് ആവശ്യം. മറ്റൊരിടത്ത്, കുടുംബത്തിൽ നിന്നകന്ന് പെട്ടു പോയി എന്നവസ്ഥ വന്നാൽ ഏതു മനുഷ്യനും നാട്ടിലേക്കെത്തണമെന്ന വിചാരമാവും ഭരിക്കുക. കുടുംബവുമായി മറ്റൊരിടത്ത് ജീവിക്കുന്നവർക്കു പോലും സ്വന്തം നാട്ടിലെത്തണമെന്ന് തോന്നുമ്പോൾ,. ഒറ്റയ്ക്ക് ഒരിടത്തായിപ്പോവുമ്പോഴുള്ള കാര്യം പറയേണ്ടതില്ല. പല സുഹൃത്തുക്കളും കേരളത്തിലേക്ക് പോണമെന്ന ആഗ്രഹവുമായി ഇവിടെ ബാഗ്ലൂർ, ഒരു മുറിയിൽ ആറേഴു പേർ 21 ദിവസങ്ങൾ കഴിയേണ്ട ബുദ്ധിമുട്ട് നേരിട്ട് പറഞ്ഞ അനുഭവമുണ്ട്. പക്ഷേ ലോക്ക് ഡൗൺ എന്ന അവസ്ഥയിൽ കേന്ദ്രത്തിന്റെ നിർദേശാനുസരണം സംസ്ഥാനാതിർത്തികൾ മറികടന്ന് ചരക്ക് ഗതാഗതത്തിനു മാത്രമേ അനുവാദമുള്ളു. പായിപ്പാട്ടെ ഇന്നത്തെ അവസ്ഥ. ഇന്നലെ ഡൽഹിയിൽ അതിഥിത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ യാത്രാ സൗകര്യം കൂടി കണ്ടത് കൊണ്ടാവണം. എന്തായാലും ഈ സാഹചര്യത്തിൽ, ഒരു മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുന്ന ജനങ്ങൾക്ക്, അതിനുള്ള സപ്പോർട്ടും സൗകര്യവും കാലേകൂട്ടി ഏർപ്പെടുത്തിയ കേരളത്തിൽ ഈ ഒരു കൂട്ടംകൂടൽ. ഇന്നുവരെ എന്തിനാണോ ജനങ്ങളുടെ സഹകരണത്തോടെ മുന്നോട്ട് പോയത് അതിനെയൊക്കെ ബ്രേക്ക് ചെയ്യും. മുൻപരിചയമില്ലാത്ത പല അവസ്ഥയും നേരിട്ട നാടാണ്.. Covid 19 എന്ന മഹാമാരിയെ ലോകത്തോടൊപ്പം നേരിട്ടു കൊണ്ടിരിക്കുന്ന നാടാണ്. ഇതും മറികടക്കുമെന്ന പ്രതീക്ഷയുണ്ട്, വിശ്വാസമുണ്ട്.