നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ചിത്രം “ജനനം 1947 പ്രണയം തുടരുന്നു” തിയേറ്ററുകളിലേക്ക്

ക്രയോൺസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് “ജനനം 1947 പ്രണയം തുടരുന്നു”.ജാഗ്രൻ ഫിലിം ഫെസ്റ്റിവൽ 2023 ലെ മികച്ച നടൻ,മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം: സീതനവാസൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം വിഭാഗം: റോഹിപ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023, അറ്റ്ലാന്റ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ (AIFF 2023) മികച്ച സംവിധായകൻ,ബെസ്റ്റ് സ്ക്രീൻ പ്ലേ,മികച്ച ഫീച്ചർ ഫിലിം എന്നീ പുരസ്കാരങ്ങളും ,മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി അവാർഡ്, കലാഭവൻ മണി സ്മാരക അവാർഡ്, മികച്ച വനിതാ ഫീച്ചർ ഫിലിം- തമിഴകം അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നീ പുരസ്‌കാരങ്ങൾ ഇതുവരെ ഈ ചിത്രത്തെ തേടിയെത്തി.ചിത്രം 2024 ജനുവരിയിൽ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും.

വാർദ്ധക്യകാലത്തു ശിവൻ, ഗൗരി എന്നീ കഥാപാത്രങ്ങൾ കണ്ടുമുട്ടുകയും ശേഷിച്ച ജീവിതത്തിൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും തുടർന്ന് അവരുടെ ജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാകുന്ന സംഗീർണ്ണമായ യാത്രയാണ് ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രം. 70 വയസുള്ള ശിവൻ ആയി വേഷം ഇട്ടിരിക്കുന്നത് മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്റ് ആയി 40 വർഷത്തിന് മുകളിൽ ജോലി ചെയ്ത കോഴിക്കോട് ജയരാജ് ആണ് ഗൗരി ടീച്ചർ ആയി സിനിമയിൽ വേഷം ഇട്ടിരിക്കുന്നത് അഭിനേത്രിയും നർത്തകിയും മുൻ കലാക്ഷേത്ര ഡയറക്ടർ കൂടിയായ പദ്മശ്രീ ലീല സാംസൺ ആണ്.

അനു സിതാര, ദീപക് പറമ്പോൾ, ഇർഷാദ് അലി, നന്ദൻ ഉണ്ണി, നോബി മാർക്കോസ്, പോളി വത്സൻ, അംബി നീനാശം, കൃഷണ പ്രഭ, സജാദ് ബറൈറ് തുടങ്ങിയ താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഒപ്പം നാൽപ്പതോളം 60 വയസിനു മുകളിൽ പ്രായമുള്ള പുതുമുഖ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണിത്. ഡിസി സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, മെറ്റാ ഫിലിം ഫെസ്റ്റ്,ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓസ്ട്രേലിയ,ജാഗ്രൻ ഫിലിം ഫെസ്റ്റിവൽ 2023,മൈസൂർ ഇന്റർനാഷണൽ ഫിലിം ഉത്സവം,ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ- ഇന്ത്യൻ പനോരമ,ന്യൂജേഴ്‌സി ഇന്ത്യൻ & ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,ഏഴാമത് അന്താരാഷ്ട്ര ഫോക്ലോർ ഫിലിം ഫെസ്റ്റിവൽ 2024 ഇന്ത്യ,കേരളം ജനുവരി 2024 തുടങ്ങി നിരവധി ഫെസ്റ്റിവലുകളിൽ ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രം ഇതിനോടകം പ്രദർശിപ്പിക്കപ്പെട്ടു.

ജനനം 1947 പ്രണയം തുടരുന്നു ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സന്തോഷ് അണിമയാണ് ഛായാഗ്രാഹകൻ. എഡിറ്റർ : കിരൺ ദാസ്, സൗണ്ട് :സിങ്ങ് സിനിമ, ആർട്ട് ഡയറക്ടർ : ദുന്ദു രഞ്ജീവ്‌ , കോസ്‌റ്റ്യൂംസ്: ആദിത്യ നാണു, മേക്കപ്പ് നേഹ,പി ആർ ഓ : പ്രതീഷ് ശേഖർ.

You May Also Like

പ്രകാശൻ പറക്കുമ്പോൾ ഓർക്കേണ്ട പാഠങ്ങൾ

“പ്രകാശൻ പറക്കുമ്പോൾ ഓർക്കേണ്ട പാഠങ്ങൾ” Susmitha R ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നവാഗതനായ ഷഹദ്‌ സംവിധാനം…

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

ഏഷ്യനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാനകി സുധീർ. അഭിനയരംഗത്തും…

‘ഗൂഗിള്‍ പേ നമ്പര്‍ അയക്കൂ സഹായിക്കാം…’, ഹന്‍സികയോട് ആരാധകര്‍

ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ഇന്ത്യൻ ചലച്ചിത്രനടിയാണ് ഹൻസിക മോട്‌വാനി. ഹൻസിക ജനിച്ചത് മുംബൈയിലാണ്. സ്കൂൾ…

ക്വന്റിൻ ടാരന്റീനോയുടെ തല തിരിഞ്ഞ മാസ്റ്റർപീസ്

29 Years Of Quentin Tarantino’s PulpFiction  Riγαs Ρυliκκαl 1994 ഒക്ടോബർ പതിനാലിലെ ഒരു…