ഇതു തീർത്തും യാഥാർഥ്യബോധത്തോടെയുള്ള ചോദ്യമല്ലേ. ഏതു രാഷ്ട്രീയ പാർട്ടിയെങ്കിലുമായിക്കൊള്ളട്ടെ. നിങ്ങൾ ആലോചിചിച്ചു നോക്കൂ. കശ്മീർ ഇന്ത്യയുടെ ഭാഗമായ അന്ന് മുതൽ തന്നെ അവിടെയുള്ള ജന വികാരം പ്രത്യേക പാറ്റേർണിലായിരുന്നു.
തുടക്കം കശ്മീർ സ്വാതന്ത്ര രാജ്യമായി നിലനിൽക്കണമെന്ന വികാരത്തിനായിരുന്നു ഭൂരിപക്ഷം.എന്നാൽ ഇന്ന് ജയിലിലടക്കപ്പെട്ട ഫാറൂഖ് അബ്ദുല്ലയുടെ പിതാവടക്കമുള്ളവരുടെ കഠിന പരിശ്രമത്താലും,അന്ന് രാജ്യം ഭരിച്ചിരുന്നവരുടെ ദീർഘ വീക്ഷണത്താലും ആ അനുപാതം 70ശതമാനം നമ്മുടെ അനുകൂലികളും 25ശതമാനം സ്വതന്ത്ര രാജ്യവാദികളും 5%പാക് അനുകൂലികളും എന്ന നിലയിലേക്കെത്തി.

ഈ അനുപാത കണക്ക് ഇന്ത്യക്ക് എക്കാലവും വലിയ ആത്മ വിശ്വാസമായിരുന്നു പകർന്നിരുന്നത്. കാശ്മീരിലെ നമ്മുടെ എല്ലാ ഓപ്പറേഷനുകൾക്കും ഈ കണക്കുകൾ ആത്മ ധൈര്യം നൽകി.ജന വികാരത്തിന്റെ ഈ ഒരു പാറ്റേൺ നിലനിർത്തുന്നതിലും അത് വികസിപ്പിച്ചു പൂര്ണതയിലെത്തുന്നതിനും വേണ്ട തന്ത്ര പൂർണമായ സമീപനം എല്ലാ ഭരണാധികാരികളും അതീവ സൂക്ഷ്മതയോടെ കൈ കൊണ്ടിരുന്നു. അവിടെ ചങ്കൂറ്റം കാണിക്കേണ്ടതിന്റെയോ,വിട് വായത്തം പറയുന്നതിന്റെയോ,എടുത്തു ചാട്ടം കാണിക്കേണ്ടതിന്റെയോ പ്രശ്നമല്ലായിരുന്നു ഉദിച്ചിരുന്നത്.പകരം മേല്പറഞ്ഞ അനുപാതത്തെ പൂർണമായും ഇന്ത്യക്ക് അനുകൂലമാക്കിയെടുക്കുക, അല്ലെങ്കിൽ നിലവിലുള്ളത് നില നിർത്തനെങ്കിലും സാധിക്കുക.. അതിനു വേണ്ട തന്ത്ര പരവും ദീർഘ വീക്ഷണവുമുള്ള സമീപനം രാജ്യത്തിന്റെ തലച്ചോറിലുണ്ടായിരുന്നു.

ബലം പ്രയോഗിക്കലൊക്കെ നമുക്ക് പണ്ടേ ആവാമായിരുന്നു. പക്ഷേ ശക്തിക്കു പകരം ബുദ്ധി ഉപയോഗിക്കുകയാണ് വേണ്ടതെന്നു രാജ്യത്തിനു നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ വിവേക ബുദ്ധിക്കു പകരം അൽപ ബുദ്ധി ഇന്നത്തെ ഭരണകൂടം കാശ്മീരിൽ പ്രയോഗിച്ചിരിക്കുന്നു.മാക്സിമം ജനങ്ങളെ വെറുപ്പിച്ചു കഴിഞ്ഞു. നാം ഇതു വരെ നേടിയതേല്ലാം ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ ഉടയ്ക്കപ്പെട്ടു കഴിഞ്ഞു. ഇത് അപകടകരമാണ്. ഫലം സമീപ ഭാവിയിൽ തന്നെ പുറത്തു വരും. ഇതാണ് തരിഗാമി സൂചിപ്പിച്ചതും.

കടപ്പാട്  : Janatha Today

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.