Connect with us

Entertainment

ജീവിച്ചിരിക്കെ മയ്യത്ത് കട്ടിലിൽ കിടന്നു മരണാനുഭൂതിയിലേക്കു പ്രവേശിച്ച ഗന്ധർവ്വൻ ഹാജി

Published

on

KIRAN KAMBRATH സംവിധാനം ചെയ്തു മാമുക്കോയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജനാസ മനോഹരമായൊരു ഷോർട്ട് മൂവിയാണ് . ‘ജനാസ’യെന്നാൽ മയ്യത്ത് നിസ്കാരം എന്നാണ് അർത്ഥം. കുരുതിയിൽ ഒക്കെ ചെയ്തപോലെ മാമുക്കോയയുടെ ഒരു കിടിലൻ മേക്കോവർ തന്നെയാണ് ഗന്ധർവ്വൻ ഹാജി എന്ന കഥാപാത്രം. ഈ അടുത്തകാലങ്ങളിൽ അദ്ദേഹം വളരെ തീവ്രതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു ജനശ്രദ്ധ നേടുന്നതിന്റെ ഒരു തുർച്ചയാണ് ഈ ഗംഭീര കഥാപാത്രവും. അദ്ദേഹത്തിന്റെ 75ാം പിറന്നാൾ ദിനത്തിലായിരുന്നു ജനാസയുടെ അണിയറപ്രവർത്തകർ ട്രെയിലർ പുറത്തിറക്കിയത്.

കടപ്പുറത്ത് എല്ലാരും മാനിക്കുന്ന വ്യക്തിയാണ് ഗന്ധർവ്വൻ ഹാജി. ആ കടപ്പുറത്തിന്റെ ഐശ്വര്യത്തിന്റെ കഥ ഗന്ധർവ്വൻഹാജിയുടെ ജീവിതത്തിന്റെ കഥതന്നെയാണ്. ആ കടപ്പുറത്തിന്റെ എല്ലാ നേട്ടങ്ങളും ഗന്ധർവ്വൻഹാജിയാണ് കൊണ്ടുവന്നതെന്ന് വിശ്വസിക്കുന്ന തുറക്കാർ ആണ് അവിടെയുള്ളത്.ആ ഗന്ധർവ്വൻഹാജിയുടെ വിചിത്രമായ ഒരു ആഗ്രഹവുമായി ബന്ധപ്പെട്ടാണ് കഥ . തന്റെ പൂർവ്വികർ കിടന്ന മയ്യത്ത് കട്ടിലിൽ തനിക്കും കിടക്കണം എന്ന ആഗ്രഹം അദ്ദേഹം മക്കളോട് പറയുന്നു. മരിച്ചാൽ മാത്രം കിടത്തുന്ന മയ്യത്ത് കട്ടിലിൽ ഒരാളെ ജീവനോടെ കിടത്താറില്ല. എന്നാൽ കടലിൽ നിന്നും മുത്തും പവിഴവും വാരി സമ്പന്നനായ, ആ കടൽത്തീരത്തിന്റെ തന്നെ നല്ല അവസ്ഥയ്ക്ക് കാരണക്കാരനായ , ഗന്ധർവ്വൻഹാജിക്ക്‌ ഇതെന്തിന്റെ കേടാണ് എന്ന് തോന്നിയേക്കാം.

vote for Janazah

മരണം നാം അറിയാറില്ല.. മരണാനന്തര വിലാപയാത്രയും കബറിലേക്കുള്ള യാത്രയും നാം അറിയാറില്ല. എന്നാൽ അതൊക്കെ മരിച്ചയാൾക്കു അറിയാൻ കഴിഞ്ഞാലോ ? സ്വന്തം മക്കൾ താങ്ങുന്ന മയ്യത്ത് കട്ടിലിൽ കിടന്നുകൊണ്ട്, അതുവരെകാണാത്ത വിസ്മയങ്ങൾ അനുഭവിച്ചുകൊണ്ട് ഗന്ധർവ്വൻഹാജി സ്വന്തം മരണത്തിന്റെ സൗന്ദര്യം നുകരുകയാണ് .

“ഈ ലോകമുണ്ടായ കാലത്ത് നമ്മൾ മനുഷ്യമ്മാരും സ്വർഗ്ഗത്തിലായിരുന്നു. പടച്ചോന്റെ ഒപ്പം.അവിടെ വച്ച് ഇബിലീസിന്റെ വാക്കുംകേട്ട് അദബ് ലംഘിച്ചതിന് പടച്ചോൻ നമ്മളെ ഭൂമിയിലേക്കയച്ചു. പക്ഷേങ്കില് തിരിച്ചു സ്വർഗ്ഗത്തിലേക്ക് പോകാനുള്ള താക്കോൽ ഓൻ ഞമ്മള കയ്യിൽ തന്നെ തന്നിട്ടുണ്ട്. …”

ആ താക്കോൽ തന്റെ കയ്യിലും ഉണ്ടെന്ന ഗന്ധർവ്വൻഹാജിയുടെ വിശ്വാസം തന്നെയാണ് അയാളുടെ വിചിത്രമായ ആഗ്രഹത്തിന്റെയും കാരണം.

മൂല കഥ: ഫയാസ് ബിലാവൽ, മേക്കപ്പ്: പുനലൂർ രവി, കോസ്‌റ്റ്യൂംസ്: അക്ബർ ആംഗ്ലോ, ആർട്ട്: ജറാർ, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് വയനാട്, പ്രൊഡക്ഷൻ മാനേജർ: അതുൽ രവീന്ദ്രൻ, പി.ആർ.ഒ: നിർമൽ ബേബി വർഗീസ്. അസ്സോസിയേറ്റ് ക്യാമറ: സച്ചിൻ പാപ്പിനിശ്ശേരി, ഹരീഷ് സുകുമാരൻ. സ്റ്റീൽസ്: സിനു സോണി, അനന്ദു മധു. ഡിസൈൻസ്: അഖിൽ, വിനീഷ് വിശ്വനാഥ്, വിൽ‌സൺ മാർഷൽ. ഡയറക്ഷൻ ടീം: പ്രവീൺ ഗോപാൽ, അദ്നാൻ മെജോ, സുദീപ് സുരേഷ്, രാഹുൽ ടി.പി., വിഷ്വൽ എഫക്ട്: രാജീവ് അമ്പലവയൽ, 2D ആനിമേഷൻ ആൻഡ് സ്കെച്ചസ്: നിബിൻരാജ് പി. കെ.

സംവിധായകൻ KIRAN KAMBRATH ബൂലോകം ടീവിയോട് സംസാരിക്കുന്നു

 

Advertisement

സ്വയം ഒന്ന് പരിചയപ്പെടുത്തുക, പ്രൊഫഷൻ, സിനിമാ എക്സ്പീരിയൻസ് എല്ലാം

ഞാൻ പഠിച്ചത് ബിടെക് ആണ്. സിനിമ ഒരു പാഷനായതുകാരണം എഞ്ചിനീയറിംഗ് ഒക്കെ ഒഴിവാക്കി , സിനിമയിലെ എന്റെ എക്സ്പീരിയൻസ് എന്ന് പറയുന്നത് ‘വെള്ള’ത്തിന്റെയും ‘ക്യാപ്ടന്റെ’യും ഒക്കെ എഡിറ്റർ ആയിരുന്ന Bijith Bala യുടെ കൂടെ അസോസിയേറ്റ് ആയൊക്കെ വർക്ക് ചെയ്യുന്നു എന്നതാണ് .

KIRAN KAMBRATH (ശബ്‍ദരേഖ )

BoolokamTV InterviewKIRAN KAMBRATH

ജനാസയുടെ ആശയം രൂപപ്പെട്ടതെങ്ങനെ ?

ജനാസയുടെ ബേസിക് ആയ ആ ഒരു കൺസപ്റ്റ് ആദ്യം വന്നത് എന്റെയൊരു ഫ്രണ്ടിന്റെ മനസിലാണ്. FAYAS BILAWAL , അവൻ എഴുതിക്കൊണ്ടിരിക്കുന്ന വലിയൊരു കഥയുണ്ട് . ഒരുപാട് എപിസോഡ്സ് ഒക്കെയുള്ള ഒരുപാട് കഥാപാത്രങ്ങൾ ഉള്ള , ഒരുപാട് ഫാന്റസിയുള്ള ഒരു കഥ. ആ കഥയ്ക്കുള്ളിൽ ഉള്ള ചെറിയൊരു എലമെന്റ് ആണ് ഇത്. ഒരു ദിവസം  അവന്റെ റൂമിൽ ഞാൻ പോയപ്പോൾ അവൻ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു . അതിൽ ഒരു പേജ് വായിച്ചു. അതിലൊരു കഥാപാത്രത്തിന്റെ പേരാണ് ഗന്ധർവ്വൻ ഹാജി. ജീവിച്ചിരിക്കുമ്പോൾ മയ്യത്ത് കട്ടിലിൽ പോകണം എന്ന ആഗ്രഹം ഒക്കെ പറയുന്ന എലമെന്റ് ആ പേജിൽ ആയിരുന്നു. ആ ഭാഗം എന്നെ വല്ലാണ്ട് എക്സൈറ്റ് ചെയ്യിപ്പിച്ചു. ഞാനത് അവനോടു പറഞ്ഞു . പിന്നെ നമ്മൾ ഡിസ്കസ് ചെയ്തു. ആ ഒരു ഏരിയയിൽ നിന്ന് ആ ഒരു സംഭവത്തിനെ മാത്രം എടുത്തുകൊണ്ടു ഡെവലപ് ചെയ്ത് നമുക്ക് വേറൊരു പ്ലാറ്റ്‌ഫോമിൽ വച്ചിട്ട് ചെയ്യാം എന്നത്. നമുക്കാദ്യം ഇതിനു പറ്റിയൊരു ബാക് ഡ്രോപ്പ് ക്രിയേറ്റ് ചെയ്യാം ..ആ രീതിയിലായി പിന്നെയുള്ള ചിന്തകൾ. പിന്നെ അതിനൊരു സിറ്റുവേഷൻസ് ഒക്കെ ഡെവലപ് ചെയ്തെടുത്തു. ബാക്കി കാരക്ടേഴ്സിനെ ഡെവലപ് ചെയ്തെടുത്തു. അങ്ങനെയങ്ങനെയൊക്കെയാണ് ജനാസയുടെ സ്ക്രിപ്റ്റ് ഉണ്ടായിവരുന്നത്.

vote for Janazah

ജനാസയുടെ സാങ്കേതിക വർക്കുകൾ മനോഹരമാണ്..അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുക

ജനാസയുടെ ക്യാമറയും എഡിറ്ററും ചെയ്തത് ഘനശ്യാം ആണ്. പുള്ളി കൊച്ചിൻ ബിനാലെയിലെ എഡിറ്റർ ആണ്. കഴിഞ്ഞൊരു അഞ്ചാറുവർഷമായിട്ട് നമ്മളോരുമിച്ചു സിനിമ സ്വപ്നം കാണുകയാണ്. സിനിമാപരമായ  ഡിസ്കഷന്സ് ഒക്കെ നമ്മൾ പരസ്പരം ചെയ്യാറുണ്ട്. പ്രൊഡക്ഷൻ കൺഡ്രോളർ RIYAS WAYANAD ആണ്. പുള്ളി ഇതിനുവേണ്ടി ടെക്നിക്കലി ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്. ഒരുപാട് ആൾക്കാരെ കോർഡിനേറ്റ് ചെയ്യുന്നതിലും ഒരുപാട് ആളുകളെ കണക്റ്റ് ചെയ്തു തരുന്നതിലും പുള്ളി ഭയങ്കരമായി ഹെല്പ് ചെയ്തിട്ടുണ്ട്. ആർട്ട് ചെയ്തിരിക്കുന്നത് JARAR THORAPPA ആണ്. ജെറാർക്ക അദ്ദേഹത്തിന്റെ ഒരുപാട് സമയം ഇതിനു വേണ്ടി ചിലവാക്കിയിട്ടുണ്ട്. കോസ്‌റ്റ്യൂംസ് AKBAR ANGLO ആണ് ചെയ്തത്. ഇപ്പോൾ കാണുന്ന രീതിയിലേക്ക് ഇതിനെ ജീവൻ വയ്പ്പിച്ച ഇതിന്റെ മ്യൂസിക്കും സൗണ്ട് സെക്ഷനുമൊക്കെ ചെയ്തത് Dawn Vincent ആണ്.  അദ്ദേഹം …കള, അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് ..ഇവയുടെ മ്യൂസിക് കമ്പോസർ ആണ്. പുള്ളി നമ്മൾ ഈ ഷോർട്ട്മൂവി എഡിറ്റ് ചെയ്തിരിക്കുന്ന വേർഷൻ കണ്ടു ഇന്ററസ്റ്റ് ആയി വന്നതാണ്. നമ്മൾ അപ്രോച് ചെയ്തപ്പോൾ ചെയ്തുതരാമെന്ന് പറഞ്ഞയാളാണ്. ഇന്ന് നമ്മൾ കാണുന്ന തരത്തിലേക്ക് ഇതിന്റെ ഔട്ട് മാറ്റിത്തന്നതിൽ പുള്ളി വലിയ പങ്കാണ് വഹിച്ചത്. അതുപോലെ ഡയറക്ഷനിൽ ആണെങ്കിലും ക്യാമറയിൽ ആണെങ്കിലും നമ്മളെ അസോസിയേറ്റ് ചെയ്ത PRAVEEN GOPAL, ADNAN MEJO, SUDEEP SURESH, RAHUL TP തുടങ്ങിയവർ നമ്മൾക്ക് ഒരുപാട് ഹെല്പ് ആയിരുന്നു.

Advertisement

മരണം എല്ലാരും ഭയപ്പെടുന്നതാണ്, എന്നാൽ ഫാന്റസിയിലോ സാഹിത്യത്തിലോ ഒക്കെ മരണം സുന്ദരമാണ് . എന്തുകൊണ്ടാകും അങ്ങനെ ?

മരണം സുന്ദരമാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.. മരണം ഒരുപാട് വേദന തന്നെയാണ്. പക്ഷെ നമ്മൾ ഈ ഗന്ധർവ്വൻ ഹാജി എന്ന കാരക്റ്ററിന്റെ കാഴ്ചപ്പാടിൽ മാത്രമാണ് മരണം സുന്ദരമാണ് എന്ന് പറയുന്നത്. ഈ കാരക്ടറിനെ സംബന്ധിച്ചടുത്തോളം പുള്ളി ഏറ്റവും റിലാക്സ് ആയിട്ടുള്ള സ്റ്റേജിൽ… മക്കളുടെ കൈകളിൽ കാഴ്ചകളൊക്കെ കണ്ടു വളരെ ആസ്വദിച്ചുകൊണ്ടു മരണത്തിലേക്ക് പോകുകയാണ്. അവിടെയാണ് ഇതിലെ മരണം സുന്ദരമാകുന്നത്. ഇതിനേക്കാളൊക്കെ മാമുക്കോയ ഞങ്ങളെ അത്ഭുതപ്പെടുത്തിയത് ഇതിന്റെ ഷൂട്ടിങ് സമയത്താണ്. ഇപ്പോ ഞാനാണെങ്കിലും ക്യാമറാമാൻ ഘനശ്യാം ആണെങ്കിലും മറ്റു ടെക്‌നീഷ്യൻസ്ന് ആണെങ്കിലും ഒരുപാട് ഇൻഡിപെൻഡന്റ് ആയ വർക്കുകൾ ചെയ്തു പരിചയം ഇല്ലാത്തവർ ആണ്. അതുകൊണ്ടുതന്നെ ഇതിന്റെ ടൈം മാനേജ് ചെയ്യുന്നതൊക്കെ ഒക്കെ നമ്മുടെ കൈയിൽ നിന്ന് പോയി. നമ്മൾ ഇത് പ്ലാൻ ചെയ്തു എപ്പോൾ തീർക്കണം എന്ന് കരുതിയ സമയത്തു നമ്മൾ തുടങ്ങിയിട്ടുപോലും ഇല്ലായിരുന്നു.

ജീവിച്ചിരിക്കുമ്പോൾ മരണത്തിനു ശേഷമുള്ള കാര്യങ്ങൾ എക്സ്പീരിയൻസ് ചെയുക എന്നത് നോർമലി എല്ലാർക്കുമുള്ള ആഗ്രഹം അല്ല. അപ്പോൾ ആ ആഗ്രഹം ഉണ്ടാകുന്ന ആളുടെ ചില കാരക്ടറിന്റെ പ്രത്യേകതയൊക്കെ നമ്മൾ വർക്ക് ചെയ്യേണ്ടതുണ്ട്. ഈ കാരക്ടറിന്റെ ചില ഫാന്റസി എലമെന്റ് ഉള്ള പാസ്റ്റ് ഒക്കെ , ചില അത്ഭുതകരമായ സംഗതികൾ പണ്ട് പുള്ളി ചെയ്തിട്ടുണ്ട്. അതൊക്കെ ആ നാട്ടിലെ പഴയ ആളുകൾക്കൊക്കെ അറിയാം. അങ്ങനെ ഒരുപാട് പ്രത്യേകതകൾ ഈ കുറഞ്ഞ സമയത്തിനുള്ളിൽ ആ കഥാപാത്രത്തിന് ചെയ്യാൻ ഞങ്ങൾ മാക്സിമം ചെയ്തിട്ടുണ്ട്.

മരണാന്തരയാത്രയെ മരണത്തിനു മുൻപ് പരിചയപ്പെടുന്ന ഗന്ധർവ്വൻഹാജി എന്ന കഥാപാത്രത്തെ കുറിച്ച് , മാമുക്കോയ എന്ന മഹാനടൻ ഇതിലേക്ക് വന്നതിനെ കുറിച്ചും….

vote for Janazah

മാമുക്കോയയിലേക്കു ഈ കാരക്ടർ എത്തിയതു എങ്ങനെയെന്ന് ചോദിച്ചാൽ , അദ്ദേഹം ചെയ്യണമെന്ന് തന്നെയായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. അദ്ദേഹത്തിന്റെ അടുത്ത് പോകുക, കഥപറയുക , ഒരു ഫോട്ടോ എടുത്തു തിരിച്ചുപോകുക എന്ന് മാത്രമാണ് ഞങ്ങൾ കരുതിയത്. അതുമാത്രമേ ഞങ്ങൾ പ്രതീക്ഷിച്ചുള്ളൂ. പുള്ളി ഞങ്ങളുടെ ഒരു ഷോർട്ട് ഫിലിമിൽ വന്നു വർക്ക് ചെയ്യുമോ എന്ന് അറിയില്ലായിരുന്നു . കാരണം പറയാൻ മാത്രം ഞങ്ങൾക്കങ്ങനെ വലിയ പ്രൊഫൈൽ ഒന്നുമില്ല. പക്ഷെ ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട് പുള്ളി ഇത് ചെയ്യാൻ ഒകെ ആണെന്ന് പറഞ്ഞു. പിന്നെ പുള്ളി കുറെ സജക്ഷൻസ് പറഞ്ഞു.ഒരു ആർട്ടിസ്റ്റിന്റെ കൂടെയും കഥപറഞ്ഞു ശീലമില്ലാത്ത ആളാണ് ഞാൻ . ഞങ്ങൾ പുള്ളിയുടെ വീട്ടിൽ കഥപറയാൻ പോയ സമയത്തെ ചിലതു പറയാനുണ്ട്. പുള്ളിക്കു ആദ്യം കുറെ സ്‌പേസ് ഉണ്ട്. ഇതൊന്നും അല്ലാത്ത, പുറത്തുനിന്നുള്ള കുറെ വിഷയങ്ങൾ ഞങ്ങളോട് സംസാരിച്ചു. കുറെ നേരം ഭയങ്കര കൂൾ ആയതിനു ശേഷം പുള്ളി ഞങ്ങൾ പറഞ്ഞ കഥ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു , അതിനോട് കമ്മ്യൂണിക്കേറ്റ് ചെയ്തു ചില നിർദ്ദേശങ്ങളൊക്കെ പറഞ്ഞു . നമുക്ക് അത് നല്ല വൃത്തിക്ക് അവിടെ പ്രസന്റ് ചെയ്യാൻ സാധിച്ചു. അതിനുള്ള ഒരു സ്‌പേസ് അദ്ദേഹം ഞങ്ങൾക്ക് തന്നു.

ഷൂട്ടിങ് സമയത്താണെങ്കിൽ…രണ്ടുമണി വരെയൊക്കെ ഷൂട്ടിങ് നീണ്ടു. മാമുക്കോയയെ പോലൊരു ആർട്ടിസ്റ്റിനെ കൂടെ നിർത്തിക്കൊണ്ടാണ് ഞങ്ങൾ ചെയുന്നത്. ഒരു മൊട്ടക്കുന്നിൽ നല്ല മഞ്ഞുള്ളൊരു രാത്രി , മറ്റു ടെക്നിഷ്യൻസ് ഒക്കെ വീട്ടിൽ പോകണം എന്നൊക്കെ പറഞ്ഞിട്ടും മാമുക്കോയയെ പോലൊരു സീനിയർ ആർട്ടിസ്റ്റിനു മാത്രം ഒരു ഭാവഭേദവും ഇല്ലായിരുന്നു. അദ്ദേഹം ഒരു കസേരയിൽ മഞ്ഞുകൊണ്ടു അങ്ങനെ ഇരിക്കുകയാണ്. നമ്മൾ ചെയുന്ന കാര്യങ്ങൾ നോക്കി നിൽക്കുകയാണ്. ഇടയ്ക്കു നമ്മോടു എന്തെങ്കിലും ചോദിക്കും. പല സജഷൻസും നമ്മോടു പറയും.. ഒരു ഷോർട്ട് മൂവിക്കു ഇത്രയും എഫർട്ട് എടുക്കുന്ന അദ്ദേഹം അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഇതിലും വലിയൊരു സപ്പോർട്ട് ഒരു ആർട്ടിസ്റ്റിന്റെ ഭാഗത്തു നിന്നും കിട്ടാനില്ല. ആ സമയത്തൊക്കെ കിട്ടിയിരിക്കുന്ന ഏറ്റവും വലിയ പെര്ഫക്ഷന് കാരണം മാമുക്കോയ തന്നെയാണ്. അദ്ദേഹത്തിൽ നിന്നും ഏതെങ്കിലും ചെറിയ പ്രശ്നം ഉണ്ടെങ്കിൽ പോലും നമുക്കതു ചെയ്യാൻ സാധിക്കില്ലായിരുന്നു. അദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ അദ്ദേഹം തന്നെ സപ്പോർട്ടിനെ കുറിച്ചോർക്കുമ്പോൾ ഞങ്ങൾക്ക് വലിയ അത്ഭുതമാണ്.

അടുത്ത പ്രോജക്റ്റ് ?

Advertisement

അടുത്ത പ്രോജക്റ്റ് എന്ന് പറയുമ്പോൾ… ഞങ്ങൾ ഒരുപാട് പ്രോജക്റ്റുകൾ പ്ലാൻ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഈ ഫീൽഡിൽ ഇതിലെ ടെക്‌നീഷ്യൻസിനു എല്ലാം തന്നെ പരിചയങ്ങൾ..കോണ്ടാക്റ്റുകൾ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഒരു ആർട്ടിസ്റ്റിനോട് പോയി കഥപറയാനും പ്രൊഡ്യൂസറെ കണ്ടുപിടിക്കാനും ഞങ്ങൾക്ക് പരിചയക്കുറവുകൾ ഉണ്ട്. എന്നാലും നല്ലൊരു നിർമ്മാതാവിനെയൊക്കെ കിട്ടുകയാണെങ്കിൽ ഒരു ഫീച്ചർ ഫിലിം തന്നെ നമ്മൾ ചെയ്യും.

Janazah is the story of a fantastical journey to death of the eighty-year-old, Gandharvan Haji. When he travels at night in the same deathbed where his ancestors were carried, in the arms of his children. As he reaches the most relaxed state of his life, the wonders of the sky begin to call to him. Gandharvan Haji’s beautiful journey to heaven begins here.

CAST&CREW

MAMUKKOYA
SARASA BALUSSERY
SIDHIQUE KODIYATHUR
DOMINIC DOM
JAYARAJ KOZHIKODE
DANESH DAMODAR
SIDHIQUE NALLALAM
SHIBI RAAJ
RIYAS WAYNAD
BIJU LAL
AMIRSHA MUHAMMED
SHAJI KALPETTA
MARAR MANGALATH
SINCY
MAYOOGHA
MEHRIN
NIVEDH SAILESH
RAMIN MUHAMMED
MANU K MANJERI
HASAN KOYA

 

DREAM MAKER’S CLUB PRESENTS
IN ASSOCIATION WITH LB ENTERTAINMENTS

SCREENPLAY & DIRECTION – KIRAN KAMBRATH
PRODUCED BY – KIRAN KAMBRATH, SAJIN VENNARVEETTIL, RIYAS WAYANAD, GHANASHYAM, SIJIL RAJ
ADAPTED STORY – FAYAS BILAWAL
CINEMATOGRAPHY & EDITING – GHANASHYAM
DIRECTOR OF AUDIOGRAPHY – DAWN VINCENT
MAKEUP – PUNALOOR RAVI
COSTUME – AKBAR ANGLO
ART – JARAR THORAPPA
PRODUCTION CONTROLLER – RIYAS WAYANAD
PRODUCTION MANAGER – ATHUL RAVEENDRAN
PRO – ASIM KOTTOOR, NIRMAL BABY VARGHESE
ASSOCIATE DOP – SACHIN PAPPINISSERY,HAREESH SUKUMARAN
STILLS – SINU SONY, ANANDHU MADHU
DESIGNS – AKHIL, VINEESH VISWANATH, WILSON MARSHAL
DIRECTION TEAM – PRAVEEN GOPAL, ADNAN MEJO, SUDEEP SURESH, RAHUL TP
VISUAL EFFECTS – RAJEEV AMBALAVAYAL
2DANIMATION & SKETCHES – NIBINRAJ PK
RECORDING STUDIO – BLAC N BORN (CALICUT)
RECORDING ENGINEER – PRASANTH PC

************

Advertisement

 2,720 total views,  3 views today

Continue Reading
Advertisement

Comments
Advertisement
cinema23 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment1 day ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Advertisement