ഒച്ചിനെ ‘ഭയന്ന്’ ജപ്പാൻ; റദ്ദാക്കിയത് 26 ട്രെയിൻ⭐

കടപ്പാട് : അറിവ് തേടുന്ന പാവം പ്രവാസി

???? മിന്നൽവേഗത്തിൽ കുതിച്ചു ലോകത്തെ അദ്ഭുതപ്പെടുത്തിയ ജപ്പാനു വമ്പൻ പണികൊടുത്ത് ഒച്ച്. കൃത്യതയും, വേഗവുമാർന്ന ജപ്പാന്റെ ട്രെയിൻ സർവീസുകളെ മുടക്കി പതിനായിരക്കണക്കിനു ആളുകളെ പ്രയാസത്തിലാക്കിയതു ചെറിയൊരു ഒച്ചാണെന്ന് അറിഞ്ഞ ഞെട്ടലിലാണു രാജ്യം. ജപ്പാനിലെ ട്രെയിൻ കമ്പനി ജെആർ കെയ്ഷുവിനാണ് ഒച്ചിന്റെ ആക്രമണമുണ്ടായത്.മേയ് 30ന് വൈദ്യുതി തകരാർ മൂലം 26 ട്രെയിനുകളാണു റദ്ദാക്കേണ്ടി വന്നത്. തകരാറിന്റെ കാരണം അന്നു കണ്ടുപിടിക്കാനുമായില്ല.
ട്രെയിനുകൾ റദ്ദാക്കിയതും വൈകിയതും കാരണം 12,000 യാത്രക്കാർ ബുദ്ധിമുട്ടിലായി. സമീപകാലത്തു ജപ്പാനിലുണ്ടായ വലിയ യാത്രാദുരിതമായിരുന്നു അത്. അപ്രതീക്ഷിത വൈദ്യുതി തകരാറിന്റെ കാരണം തേടി കമ്പനി വലഞ്ഞു. കംപ്യൂട്ടർ പ്രോഗ്രാമിൽ വൈറസ് ബാധിച്ചതോ, യന്ത്രത്തകരാറുകളോ ആണെന്നാണു കരുതിയത്. ആ നിലയ്ക്കുള്ള പരിശോധനകളിൽ പ്രശ്നം കണ്ടില്ല. ആഴ്ചകൾക്കുശേഷമാണു കമ്പനി വില്ലനെ കണ്ടെത്തിയത്, ഒച്ച്. റെയിൽവേ ട്രാക്കിനു സമീപം സ്ഥാപിച്ചിരുന്ന ഇലക്ട്രിക്കൽ പവർ സംവിധാനത്തിലായിരുന്നു തകരാർ. അവിടെ പറ്റിപ്പിടിച്ചിരുന്ന ഒരിനം ഒച്ച് ഷോർട്ട് സർക്യൂട്ടിനു കാരണമായെന്നു പരിശോധനയിൽ വ്യക്തമായി. ഒച്ച് വന്നിരുന്നതിനാൽ വൈദ്യുതി ബന്ധം താറുമാറായി. ഇതെങ്ങനെ സംഭവിച്ചതാണെന്ന് അറിയില്ലെന്നും സംഭവം അപൂർവമാണെന്നും കമ്പനി വക്താവ് വാർത്താ ഏജൻസിയോടു പറഞ്ഞു.

Leave a Reply
You May Also Like

വെറും അര മിനുട്ട് കൊണ്ട് സ്മാര്‍ട്ട്‌ ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന സൌകര്യം വരുന്നു !

ലോകത്തെങ്ങുമുള്ള മുന്തിയ ഇനം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും വരുന്ന പ്രധാന പരാതിയാണ് ചാര്‍ജ് നില്‍ക്കുന്നില്ല എന്നത്. മിക്ക സ്മാര്‍ട്ട്‌ ഫോണുകളും ചാര്‍ജ് 6 മണിക്കൂര്‍ എങ്കിലും നിന്നാല്‍ അത്രയും നന്നായി എന്ന സ്ഥിതിയാണ്. ഒരു ദിവസത്തിലധികം ചാര്‍ജ് നില്‍ക്കുന്ന സെറ്റ് ആണെങ്കില്‍ അത് വല്ല മൂന്നാം കിട കമ്പനികളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന ഹാന്‍ഡ്‌സെറ്റുകളും ആയിരിക്കും. ഇങ്ങനെ അതിവേഗം ചാര്‍ജ് കാലിയാവുന്ന ലോകത്ത് അതിവേഗം ചാര്‍ജ് ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലാത്ത അവസ്ഥയാണ്. യാത്രക്കിടയില്‍ ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ വീടെത്തും വരെ ചാര്‍ജ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അര മണിക്കൂറ് കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഒരു മാര്‍ഗം കണ്ടെത്തിയാല്‍ എന്തായിരിക്കും അവസ്ഥ?

‘ഇന്ത്യയ്ക്കിട്ടു പണിയാനായി ഒരുത്തനും ശ്രീലങ്കയിലോട്ടു വരേണ്ടതില്ല’

✍️ ബിനു തോമസ് ചൈന സ്വന്തം ചിലവിൽ ശ്രീലങ്കയിൽ പണികഴിപ്പിച്ച ഹമ്പൻതോട്ട പോർട്ടിലേയ്ക്ക് അത്യാവേശത്തോടെ പുറപ്പെട്ട…

വിദ്യാര്‍ഥികള്‍ സൂക്ഷിക്കുക: ഇനി കോപ്പിയടി തടയുവാനും ഡ്രോണുകള്‍

കറങ്ങുന്ന സി.സി.റ്റി.വി. ക്യാമറകളെ പറ്റിച്ചു കോപ്പിയടിക്കാന്‍ വിദ്യാര്‍ഥികള്‍ പഠിച്ചുതുടങ്ങിയപ്പോള്‍ പറന്നുnadakku

ബഹിഷ്‌കരണആഹ്വാനം ഫലം കാണുന്നു; ഇസ്രയേല്‍ നിര്‍മ്മിത ഉത്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു..

അറബ് വിപണിയിലുള്ള ഇസ്രായേല്‍ ഉല്‍പ്പന്നങ്ങളുടെയും ഇസ്രായേലിന്റെ സാമ്പത്തിക നിക്ഷേത്തില്‍ മറ്റിതര രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങളുടെയും പേരും ഇതിന്റെ ബാര്‍കോഡ് നമ്പറും ഉള്‍പ്പെടെയാണ് ഇതിനായി പ്രചരിക്കുന്നത്.