കാർത്തി നായകനായ ‘ജപ്പാൻ’ – ടീസർ പുറത്തിറക്കി. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ജപ്പാൻ’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.

രാജു മുരുഗൻ (ജോക്കർ, ജിപ്സി, കുക്കു) സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രത്തിൽ അനു ഇമാനുവൽ ആണ് നായിക.ഡ്രീം വാരിയർ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ജി.വി പ്രകാശ് കുമാറാണ് സംഗീതം നൽകുന്നത്.വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തൂത്തുക്കുടി, കേരളം എന്നിവിടങ്ങളിലയാണ് ചിത്രീകരണം . തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വയ്ക്കുകയാണ്. അല്ലു അർജുൻ്റെ ‘പുഷ്പ’യിൽ ‘മംഗളം സീനു’ എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനിൽ. പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ.സംഗീത സംവിധായകൻ ജീ. വി. പ്രകാശ് കുമാർ

You May Also Like

സപ്തമി ഗൗഡ, കാന്താരയിലെ ലീല ചില്ലറക്കാരിയല്ല

കന്നഡയിലെ ഏറ്റവും ലാഭകരമായ ചിത്രങ്ങളിലൊന്നാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. സപ്തമി ഗൗഡ നായികയായി അഭിനയിച്ച ഈ…

പൃഥ്വിരാജ് നായകനായ ‘എസ്ര’ക്ക് ശേഷം ജയ് കെ.സംവിധാനം ചെയ്യുന്ന ഗ ർ ർ ർ: All RiseThe king is here

‘ഗർർർ… All Rise The King is here’; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി പ്രഥ്വിരാജ് നായകനായി…

പ്രഭാസിന്റെ ജന്മദിനത്തിൽ ഒരു ‘വലിയ’ സർപ്രൈസ് ?

പാൻ-ഇന്ത്യൻ താരം പ്രഭാസ് തന്റെ 44-ാം ജന്മദിനം ഒക്ടോബർ 23-ന് ആഘോഷിക്കും. ഈ പ്രത്യേക ദിനത്തിൽ,…

പടം ത്രില്ലർ മൂഡിലേക്ക് പോകുമ്പോഴാണ് അനൂപ് മേനോന്റെ മൾട്ടിപ്പിൾ പേഴ്സണാലിറ്റിയിലെ ഫിലോസഫി റൈറ്റർ ഉണർന്നത്

Vijay B Erambath varal movie review (troll) പ്രമോദ് പാപ്പനിക് അപ്പ്രോചിന്നു ശേഷം സോഷ്യൽ…