നടൻ കാർത്തിയും അനു ഇമ്മാനുവലും ‘ജപ്പാൻ’ ടീമും ശനിയാഴ്ച കൊച്ചിയിൽ !

തെന്നിന്ത്യൻ നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചമത്തെ സിനിമ ‘ജപ്പാൻ ‘ ദീപാവലി പ്രമാണിച്ച് തമിഴ് , തെലുങ്ക് ഭാഷകളിൽ നവമ്പർ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിൻ്റെ കേരളാ ലോഞ്ചിംഗിനായി നവംബർ 4 ന് ശനിയാഴ്ച വൈകീട്ട് 5.30ന് കൊച്ചി ലുലു മാളിൽ നടുക്കുന്ന പ്രത്യേക ചടങ്ങിൽ കാർത്തി, നായിക അനു ഇമ്മാനുവൽ, നടൻ സനൽ അമാൻ സംവിധായകൻ രാജു മുരുകൻ നിർമ്മാതാവ് എസ്. ആർ.പ്രഭു എന്നിവർ പങ്കെടുത്തു.

കേരളീയരെ കാണാനെത്തിയ കാർത്തിയെ മനോഹരമായ മ്യൂസിക് ട്രീറ്റോടെയാണ് മലയാളികൾ വരവേറ്റത്.  ക്രൈം കോമഡി ഗണത്തിൽ പെടുന്ന ‘ജപ്പാൻ’ന്റെ മേക്കിംഗ് വീഡിയോയുടെ പ്രദർശനത്തിന് ശേഷമാണ് കാർത്തി വേദിയിലേക്ക് കടന്നുവന്നത്.

പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ നേടിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാർ സംഗീത സംവിധാനവും അനൽ – അരസ് സംഘട്ടന രംഗങ്ങളും ഒരുക്കുന്നു. സംവിധായകൻ രാജു മുരുകൻ – കാർത്തി – ഡ്രീം വാരിയർ പിക്ചേഴ്സ് കൂട്ടു കെട്ടിൽ എത്തുന്ന ‘ ജപ്പാൻ ‘ ആരാധകരിലും സിനിമാ വൃത്തങ്ങളിലും വലിയ പ്രതീക്ഷ നൽകുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി ജപ്പാനിൽ അവതരിപ്പിക്കുന്നത്. കോയമ്പത്തൂർ, തൂത്തുക്കുടി, കൊച്ചി , പാലക്കാട്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ജപ്പാൻ ‘ ചിത്രീകരിച്ചിക്കുന്നത്. ഈ ഫോർഎൻ്റർടെയ്ൻമെൻ്റ് ‘ ജപ്പാൻ ‘ കേരളത്തിൽ റിലീസ് ചെയ്യുന്നത്. – *സി.കെ.അജയ് കുമാർ,പിആർഒ

You May Also Like

അവാർഡിന്റെ പേരിൽ ഒരു ട്രോൾ മെറ്റീരിയൽ ആയ അല്ലു അർജുൻ

Ajmal NisHad സാധാരണ ഒരുപാട് ഇഷ്ടപെടുന്ന ആളുകളെ അതിപ്പോൾ ഫ്രണ്ട്സിനെ ആകട്ടെ ഫാമിലിയേ ആകട്ടെ അതല്ലേൽ…

മമ്മൂക്ക വന്നില്ലെങ്കിൽ അടി കൊള്ളും എന്ന അവസ്ഥ വരെയായി, രസകരമായ ഓർമ്മകൾ പങ്കുവച്ച് മുകേഷ്.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുകേഷ്.

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’ പൂജ, സ്വിച്ചോൺ കർമ്മം ശ്രീ ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ച് നിർവ്വഹിച്ചു

ഉണ്ണി മുകുന്ദന്റെ “ഗെറ്റ് സെറ്റ് ബേബി “ചോറ്റാനിക്കരയിൽ ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി…

ജോയ് മാത്യു, അശോകൻ, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ‘ശ്രീ മുത്തപ്പൻ’

”ശ്രീ മുത്തപ്പന്‍” കണ്ണൂരിൽ പി.ആര്‍.ഒ – എ.എസ്. ദിനേശ്. ജോയ് മാത്യു, അശോകൻ, അനുമോൾ എന്നിവരെ…