പല്ലി നൽകുന്ന പാഠം

0
261

ഒരു ജാപ്പനീസ് ഭവനം പൊളിച്ചുപണിയുന്നതിന്റെ ഭാഗമായി ജോലിക്കാരൻ ഒരു മുറിയുടെ ഭിത്തി പൊളിച്ചു കൊണ്ടിരിക്കുകയായിരുന്നു .ജപ്പാനിലെ മരപ്പലകകൾ കൊണ്ട് ഉണ്ടാക്കിയ ഭിത്തികൾക്കിടയിൽ ചൂടും തണുപ്പും നിയന്ത്രിക്കുക്കുവാൻ പൊള്ളയായ ഭാഗം ഉണ്ടായിരിക്കും ഇത് .പൊളിച്ചു കൊണ്ടിരുന്ന ജോലിക്കാരന്റെ കണ്ണ് ഇതിലുടക്കി .കാലിൽ ഒരു ആണി തുളച്ചു കയറിയ നിലയിൽ ഒരു പല്ലി.അയാൾക്ക് സഹതാപം തോന്നി അതിനെ രക്ഷിക്കാൻ തുടങ്ങിയ സമയത്ത് അയാൾ ആലോചിച്ചു അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഈ വീട് പണിയുന്ന നേരത്ത് താൻ അടിച്ചു കയറ്റിയ ആണിയാണ് ഇത് എന്ന് തിരിച്ചറിഞ്ഞത്:എന്ത് ? ങ്ങേ .നീണ്ട അഞ്ച് വർഷങ്ങൾ കാലിൽ ആണിയുമായി ചലിക്കുവാനാകാതെ ഈ പല്ലി എങ്ങനെ ഇത്രയും നാൾ ജീവിച്ചു അത്ഭുതം കൂറി രക്ഷാശ്രമം ഉപേക്ഷിച്ചയാൾ മാറി നിന്ന് ഈ പല്ലിയെ നിരീക്ഷിക്കാൻ തുടങ്ങി.

കുറേക്കഴിഞ്ഞ് ഒരു പല്ലി പ്രത്യക്ഷപ്പെട്ടു: അതിന്റെ വായിൽ ഒരു ഇത്തിരി ഭക്ഷണമുണ്ടായിരുന്നു അത് ആണിയിൽ കുരുങ്ങിയ ആ പല്ലിയുടെ വായിൽ കഴിക്കാൻ നൽകുന്ന കാഴ്ച്ച. ആഹ്…വികാരക്ഷോഭത്താൽ അയാൾ തുള്ളിപ്പോയി. കേവലം നിസ്സാരനായ ഒരു പല്ലി ആണിയിൽ കാൽ കുടുങ്ങി അനങ്ങാതാവാതെ രക്ഷപെടുമെന്ന് സ്വന്തം കുഞ്ഞു ബുദ്ധിയിൽ ഒരിക്കലും ഒരു ലാഭവും പ്രതീക്ഷിക്കാതെ നീണ്ട അഞ്ച് വർഷങ്ങൾ ഒരു ദിവസം പോലും മുടങ്ങാതെ ഭക്ഷണം കൊണ്ടുവന്നു നൽകിയിരുന്നു എന്ന യാഥാർത്യം അയാൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു: ‘അയാൾ അപ്പോൾ ഓർത്തു സവിശേഷബുദ്ധിയോടെ സൃഷ്ടിക്കപ്പെട്ടെന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യൻ ചിന്തിക്കാത്ത നന്മ ആ കൊച്ചു ജീവിക്ക്? മാറാരോഗിയായ പങ്കാളിയേയും മക്കളേയും ഉപേക്ഷിക്കുന്ന ജനതകൾ ഉള്ള ഇക്കാലത്ത് നിസ്സാരനായ ഒരു പല്ലിയുടെ നിസ്വാർഥ സേവനം മനുഷ്യർ പാഠമാക്കണം:

നിങ്ങളുടെ പ്രീയപ്പെട്ടവരെ ഒരിക്കലും കൈവെടിയാതിരിക്കുക: അടുപ്പമുള്ളവർ നിങ്ങളുടെ സാമിപ്യം ആഗ്രഹിക്കുമ്പോൾ ഒരിക്കലും തിരക്കാണെന്ന കാരണം പറഞ്ഞ് ഒഴിഞ്ഞു മാറരുത്: ലോകം മുഴുവൻ ചിലപ്പോൾ നിങ്ങളുടെ കാൽക്കീഴിലിലായിരിക്കാം:പക്ഷെ അവരുടെ ലോകം എന്നത് നിങ്ങൾ മാത്രം ആയിരിക്കാം.ഒരു നിമിഷത്തേ അവഗണന മതി ഒരു യുഗങ്ങൾക്കൊണ്ട് പടുത്തുയർത്തിയ സ്നേഹവും വിശ്വാസവും തകർത്ത് കളയാൻ:അതുകൊണ്ട് ചിന്തിക്കു. നഷ്ടപ്പെടുത്താൻ ഒരു നിമിഷം മതി നേടാൻ ജന്മം മുഴുവൻ പോരാതെ വന്നേക്കാം: