Jaseem Jazi
ഒരു യൂഷ്വൽ റിവേഞ്ച് സ്റ്റോറി എന്ന തോന്നലുണ്ടാക്കുന്നിടത്ത് നിന്ന് കഥയിൽ സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റമാണ്.. ‘Kadaseela Biriyani’ എന്ന സിനിമ ഇഷ്ട്ടമാവാനുള്ള പ്രധാന കാരണം. സിനിമ കണ്ടവർക്കറിയാം, കഥ ഏകദേശം പകുതിയോടടുക്കുമ്പോൾ ഒരു ഷോക്കിങ് ഇൻസിഡന്റ് സംഭവിക്കുന്നുണ്ട്. തീർത്തും Unexpected ആയ ഒന്ന്. അതിന് ശേഷം ആ സിനിമയുടെ Genre തന്നെ ചേഞ്ചായി പോകുന്നു. തുടർന്ന് ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കേണ്ട സാഹചര്യത്തിലേക്ക് സിനിമ മാറുകയും അവസാന നിമിഷം വരെ അതങ്ങനെ തുടരുകയും ചെയ്യുന്നു.
തങ്ങളുടെ അച്ഛനെ കൊന്നവനോട് പ്രതികാരം ചെയ്യാൻ തമിഴ് നാട്ടിൽ നിന്നും കേരളത്തിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. സിനിമ കാണാത്തവർ ഇതിൽ കൂടുതലൊന്നും അറിയാതെ കാണാനിരിക്കുക. ഒരുഗ്രൻ ഡാർക്ക് ത്രില്ലെറാണ് ഇതെന്ന് എനിക്ക് അഭിപ്രായമുണ്ടെങ്കിലും എല്ലാവർക്കും ഇഷ്ടമാകുന്ന ടൈപ്പ് സിനിമയാണെന്ന് ഉറപ്പില്ല. പകുതി തമിഴും പകുതി മലയാളവും സംസാരിക്കുന്ന സിനിമ ഭൂരിഭാഗവും കാടിന്റെ പശ്ചാത്തലത്തിൽ നിന്നാണ് കഥ പറയുന്നത്. ഇടതൂർന്ന കാടും ഇരുട്ടും കഥയുടെ നിഗൂഢ സ്വഭാവവും.. ഒരു ഭീകര ആംബിയൻസ് ആദ്യാവസാനം സിനിമയ്ക്ക് നൽകുന്നുണ്ട്. കൂടെ അഭിനേതാക്കളുടെ മികച്ച പ്രകടനവും കൂടെ ആവുമ്പോൾ ആസ്വാദനം ഇരട്ടിയാവുന്നു. കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമിക്കുക ❤
Kadaseela Biriyani 2021 | Tamil (Netflix)