‘കരിയിലക്കാറ്റ് പോലെ’ (1986)

Jaseem Jazi

പ്രശസ്ത സിനിമാ സംവിധായകനും എഴുത്തുകാരനുമായ ‘ഹരികൃഷ്ണനെ’ ഒരു ദിവസം രാവിലെ അയാളുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു! മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ ‘അച്യുതൻകുട്ടി’ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുന്നു. പ്രാഥമിക അന്വേഷണങ്ങളിൽ നിന്നു തന്നെ അതൊരു കൊലപാതകം ആണെന്ന് സൂചന അന്വേഷകന് ലഭിക്കുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ലഭിക്കുന്ന ഒരു തൂവാലയും ഒരു സ്ത്രീയുടെ ചെരുപ്പും മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തിൽ.. കൊലയാളി ഒരു സ്ത്രീയാണെന്ന നിഗമനത്തിലേക്ക് അച്യുതൻകുട്ടി എത്തിച്ചേരുന്നു! തുടർന്ന്, ഈ കൊലപാതകത്തിന് പിന്നിലെ നിഗൂഢതയുടെ ചുരുളഴിക്കാൻ.. ഹരികൃഷ്ണൻ എന്ന മനുഷ്യന്റെ ഭൂത കാലത്തിലൂടെയും, അയാളുടെ ജീവിതത്തിൽ ഭാഗമാവേണ്ടി വന്ന സ്ത്രീ ജീവിതങ്ങളിലൂടെയും ഒരു നീണ്ട യാത്ര നടത്തുകയാണ് ആ കുറ്റാന്വേഷകൻ!

മമ്മൂട്ടിയും മോഹൻലാലും പത്മരാജൻ സാറിന്റെ കൂടെ ഒരുമിച്ച സിനിമയാണ് ‘ഒരു കരിയിലക്കാറ്റു പോലെ’ 1986 ൽ റിലീസായ ഈ സിനിമ, മലയാളത്തിലെ മികച്ച മിസ്റ്ററി ത്രില്ലറുകളുടെ കൂട്ടത്തിലാണ് എണ്ണപ്പെടുന്നത്. ശക്തമായ തിരക്കഥയാണ് സിനിമയുടെ ബാക്ക് ബോൺ. സുധാകർ മംഗളോദയം രചിച്ച ‘ശിഷിരത്തിൽ ഒരു പ്രഭാതം’ എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കിയാണ്.. പത്മരാജൻ സാർ ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. കുറ്റാന്വേഷണ കഥകളുടെ സ്ഥിരം ഘടനകളെ ആ കാലഘട്ടത്തിൽ തന്നെ പൊളിച്ചെഴുതിയ തിരക്കഥയാണെന്ന് വേണം മനസ്സിലാക്കാൻ. ഒരു കൊലപാതകം സംഭവിക്കുന്നു.. അന്വേഷകൻ രംഗപ്രവേശനം ചെയ്യുന്നു.. ക്രൈം സീനിലെ ചോരക്കറ, ഫിംഗർപ്രിന്റ്സ്, കാൽപ്പാടുകൾ.. പോലെയുള്ള തെളിവുകളിൽ നിന്നും തുമ്പുകൾ കണ്ടെത്തുന്നു.. അവ അനലൈസ് ചെയ്ത് പ്രതിയിലേക്കെത്തുന്നു.. എന്ന ‘ഷെർലക് ഹോംസ്’ രീതിയല്ല സിനിമ പിന്തുടരുന്നത്. ശക്തരായ കഥാപാത്രങ്ങളിലൂടെ, അവരുടെ മാനസിക തലങ്ങളിലൂടെയുള്ള സഞ്ചാരങ്ങളിലൂടെ, അവരുടെ വികാര വിചാരങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന സംഭാഷണങ്ങളിലൂടെ, ഒരു കുറ്റകൃത്യത്തിന് പിന്നിലെ ‘രഹസ്യം’ മറ നീക്കി പുറത്തുവരുന്ന രീതിയിലാണ് സിനിമയുടെ ആഖ്യാനം.

അതുകൊണ്ട് തന്നെ സ്ക്രീനിൽ വരുന്ന ഓരോ ചെറിയ കഥാപാത്രങ്ങൾ പോലും വ്യക്തമായ ഐഡന്റിറ്റിയുള്ളവരാണ്. കഥയിൽ നിർണായക സ്വാധീനം ചെലുത്തുന്ന ആഴമുള്ള കഥാപാത്രങ്ങളാണ്. മനുഷ്യമനസ്സിന്റെ സങ്കീർണതുകളെ അടയാളപ്പെടുത്തുന്ന മികച്ച ക്യാരക്ടർ സ്റ്റഡീ കൂടെയാണി സിനിമ. മമ്മൂട്ടി അവതരിപ്പിച്ച ‘ഹരികൃഷ്ണൻ’ എന്ന കഥാപാത്രം തന്നെ ഉദാഹരണം.

മമ്മൂട്ടി മോഹൻലാൽ എന്നിവരെക്കൂടാതെ, റഹ്മാൻ, കാർത്തിക, ശ്രീ പ്രിയ, ജലജ, ഉണ്ണിമേരി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഓരോരുത്തരുടെയും ക്യാരക്ടറൈസേഷൻ ഗംഭീരമാണ്! എല്ലാവരും അവരവരുടെ റോളുകൾ പരമാവധി ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. ഒരേ പോലെ ത്രില്ലിങ്ങായും ഇമോഷണലായും പ്രേക്ഷകനെ ക്യാച്ച് ചെയ്യുന്ന സിനിമയ്ക്ക് ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതവും നല്ല ബൂസ്റ്റ് നൽകുന്നുണ്ട്.തിരക്കഥയുടെയും ആഖ്യാനത്തിലെയും മികവ് കൊണ്ട് ആദ്യാവസാനം സസ്പെൻസ് ചോരാതെ ചലിക്കുന്ന സിനിമ, ഈ കാലത്തെ മിസ്റ്ററി സിനിമ പ്രേമികളെയും തൃപ്തിപ്പെടുത്താൻ കഴിവുള്ളൊരു എവെർഗ്രീൻ ക്ലാസ്സിക്കാണ് ????

‘അറം’ എന്നാണ് സിനിമയ്ക്ക് ആദ്യം പേരിട്ടതെങ്കിലും പിന്നീട് അന്ധവിശ്വാസപരമായ ചില കാരണങ്ങളാൽ ‘കരിയിലക്കാറ്റ് പോലെ’ എന്നാക്കി മാറ്റി എന്നതാണ് സിനിമയെ സംബന്ധിച്ച കൗതുകകരമായ മറ്റൊരു കാര്യം!

Leave a Reply
You May Also Like

ഈ നടിയെ കുറിച്ച് പറയാൻ ഒന്നേയുള്ളൂ… ‘അന്യായ പെർഫോമൻസ്’

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ് രമ്യ സുരേഷ്. 2018 ൽ ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ്…

“ആ ചിത്രം മോഹൻലാലിന് എതിരെ ചെയ്തതല്ല, അതിന്റെ കഥയാണ് ആണ് ആ ഫഹദ് ഫാസിൽ ചിത്രത്തിലും”

199 0ലാണ് സംവിധായകന്‍ വിനയന്റെ ആദ്യ ചിത്രം സൂപ്പര്‍സ്റ്റാര്‍ തീയറ്ററിലെത്തിയത്. മോഹന്‍ലാല്‍ ചിത്രത്തിലേത് പോലെ മലയാളത്തിലെ…

അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രാവിന്റെ ട്രെയിലർ

അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദർശ് രാജ, യാമി സോന എന്നിവർ പ്രധാന കഥാപാത്രങ്ങളെ…

പുത്തൻ ലുക്കിൽ ദേവതയെ പോലെ ഹണി റോസ്

മുടി മുറിച്ച് പിങ്ക് നിറത്തിലുള്ള ഷോട്ട് ഗൗണും അണിഞ്ഞു പുത്തൻ ലുക്കിൽ ഹണി റോസ്. അതീവ…