Jaseem Jazi

See (Series)

നമുക്കിടയിൽ ‘See’ സീരിസിന് Mixed Opinions ആണുള്ളത്. പക്ഷേ എന്റെ അഭിപ്രായത്തിൽ ഇതൊരു ഗംഭീര സാധനമാണ്! Jason Momoa എന്ന നടന് ‘Baba voss’ എന്ന കഥാപാത്രമായി അഴിഞ്ഞാടാൻ വേണ്ടി സൃഷ്ട്ടിച്ച സീരിസ്. അങ്ങേരുടെ കഥാപാത്രത്തിന് വേണ്ടി മാത്രം ഈ സീരിസ് കാണാനിരുന്നാലും മുതലാവും. അത്രക്ക് കിടിലം കഥാപാത്രമാണത്. അങ്ങേരുടെ ഫിസിക്കൽ സെറ്റപ്പും ആറ്റിറ്റ്യൂഡും മാനറിസങ്ങളും എല്ലാം ഗംഭീരം!

ഇതിലെ ഓരോ എപ്പിസോഡും വളരെ ത്രില്ലോടെയാണ് ഞാൻ കണ്ടിരുന്നത്. ഇതിന് മുൻപ് GOT ഉം Lost ഉം ആണ് ഞാൻ ഇത്രയും ആവേശത്തോടെ കണ്ടിരുന്നത്. അതിന് ശേഷം ഇപ്പോഴിതാ ഇതും. ഓരോ എപ്പിസോഡുകൾക്ക് ശേഷവും അത്രയേറെ അക്ഷമയോടെയാണ് ഞാൻ അടുത്ത എപ്പിസോഡുകളെ സമീപിച്ചത്. ഓരോ എപ്പിസോഡും പക്കാ ത്രില്ലിങ് ആൻഡ് Engaging ആണ്.

ഇതിന്റെ World Build Up ഒക്കെ കൊള്ളാം. GOT പോലെ ബ്രഹ്മാണ്ഡം എന്നൊന്നും പറയാനാവില്ലെങ്കിലും മികച്ചത് തന്നെയാണ്. അത് പോലെ Characters എല്ലാം പൊളി. ബാബ വോസ് എന്ന നായക കഥാപാത്രം തന്നെയാണ് സീരിസിന്റെ ഹൈലൈറ്റ്. വേറെ ലെവലാണ് അയാൾ. പുള്ളിക്കാരൻ “Iam Baba Vos”എന്നും പറഞ്ഞു ചില ഡയലോഗുകളുണ്ട്. ചുമ്മാ രോമാഞ്ചമിങ്ങനെ ഇരച്ചു കേറും. ഇതിലെ ഏറ്റവും എടുത്ത് പറയേണ്ട മറ്റൊരു സംഗതി സിനിമാറ്റോഗ്രാഫിയാണ്. എന്റമ്മോ.. ഓരോ ഫ്രെയിമുകളും അമ്മാതിരി പൊളിയാണ്. ഒരു എപ്പിസോഡിൽ നിന്ന് തന്നെ ഒരു പത്തു മുപ്പത് കിടിലൻ ഫ്രെയിമുകൾ കിട്ടും. അതിപ്പോ എവിടെ വച്ച് സ്ക്രീൻ ഷോട്ടടിച്ചാലും!

അത്പോലെ തന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും. കാട് പശ്ചാത്തലമായ സ്റ്റോറി ആയത് കൊണ്ട് കൂടുതലും കാടിന്റെ മർമ്മരങ്ങളും പക്ഷികളുടെ ശബ്ദങ്ങളും, അരുവികളുടെ ശബ്ദവും ഒക്കെയാണ് സ്കോറായി വരുന്നത്. അത് കൂടാതെ തന്നെ നല്ല ഒന്നാതരം മ്യൂസിക്കും സാഹചര്യങ്ങൾക്ക് അനുസരിച്ചു ഫിൽ ചെയ്തിട്ടുണ്ട്. സീരീസിൽ വരുന്ന ആക്ഷൻ സീനുകളെല്ലാം ഉഗ്രനായിരുന്നു. കഥാപാത്രങ്ങളെല്ലാം കാഴ്ചയില്ലാത്ത ആളുകളായത് കൊണ്ട്, എല്ലാ ഫൈറ്റ് സീക്വൻസുകളും ഒരു വെറൈറ്റി എക്സ്പീരിയൻസ് കിട്ടി. ഇതേ കാറ്റഗറിയിലുള്ള ജനപ്രീതിയുള്ള മറ്റ് സീരിസുകളെ അപേക്ഷിച്ച്, ഇതിന്റെ സ്റ്റോറി അത്ര ഹെവി അല്ല എന്നൊരു നെഗറ്റീവ് മാത്രമാണ് എനിക്കു തോന്നിയത്. അതും മറ്റുള്ളവയുമായി ഒരു കമ്പാരിസൺ നടത്തിയാൽ മാത്രമേ അതൊരു പ്രശ്നമായി തോന്നുകയുള്ളൂ. അല്ലെങ്കിൽ ഇതും ഇൻട്രെസ്റ്റിംഗ് ആൻഡ് എന്ജോയ്ബിൾ ആണ്.

ലാലേട്ടന്റെ ‘ഗുരു’ സിനിമ കാണാത്ത സിനിമാപ്രേമികൾ കുറവായിരിക്കും. അത് കൊണ്ട് ഈ സീരിസിന്റെ ത്രെഡ്ഡ് നമ്മള് മലയാളികൾക്ക് എളുപ്പത്തിൽ കണക്റ്റാവും. പ്ലോട്ട് കൂടുതൽ എഴുതിപ്പിടിപ്പിക്കേണ്ട കാര്യവുമില്ല. സായിപ്പന്മാർക്ക് ഇതൊക്കെ ഇപ്പോഴല്ലേ കിട്ടിയത്. നമ്മളൊക്കെ ഈ സീൻ മുന്നേ വിട്ടതാ ????

Leave a Reply
You May Also Like

വിലക്ക് – സാലിഹ് പറപ്പൂര്‍

അയാള്‍ക്ക് ബാറില്‍ കയറി ഒരു കുപ്പി മദ്യം അകത്താക്കാന്‍ വയ്യ, ഒരു പെണ്ണിന്റെ മുഖത്തേക്കൊന്നു നോക്കാനും, കവലയിലിരുന്നു ഒരു ബീഡി വലിക്കാനും പറ്റുന്നില്ല. എന്താ ഡോക്ടര്‍ പറഞ്ഞതാണോ..?അല്ല അയാളൊരു പുരോഹിതനാണോ..?അതും അല്ല.പിന്നെ..?അയാളുടെ പിതാവൊരു നല്ല മനുഷ്യനാണ്. ആ ഒരു ചങ്ങലക്കെട്ടിലാണ് ഇത്രയും നാള്‍ അയാള്‍!

സൂചിക്കുഴയിലൂടെ ഒട്ടകത്തെ കയറ്റുന്ന മലയാളികൾ കണ്ടിരിക്കേണ്ട വീഡിയോ..

അയാളുടെ കഷ്ടകാലം എന്നല്ലാതെയെന്ത് പറയാന്‍, അദ്ദേഹം പാര്‍ക്ക് ചെയ്യാന്‍ ഭഗീരഥ പ്രയത്‌നം നടത്തുന്നത് ഏതോ വിരുതന്മാര്‍ ക്യാമറ കൊണ്ട് ഒപ്പിയെടുത്ത് നെറ്റില്‍ ഇട്ടു..!!! ഒന്ന് കണ്ടു നോക്ക് ഈ ‘പാര്‍കിംഗ്’ വീര ഗാഥ…

ആ ഭാവത്തിന്റെ മായം ചേർക്കാത്ത ദൃശ്യാവിഷ്കാരമായിരുന്നു ഈ ബെഞ്ച് സീൻ

മുൻവശത്ത് ഒരു ബെഞ്ച്.. ആ ബെഞ്ചിന്റെ രണ്ടറ്റത്തായി ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ബെന്നിയും വേണുവും.. കഴിച്ചോണ്ടിരിക്കുന്നതിനിടയിൽ ബെന്നി വെള്ളം കുടിക്കാൻ എണീക്കുന്നു

തിരുവിതാംകൂറില്‍ നായികയെ ലാലിന്, കൊച്ചിമുതൽ കോഴിക്കോട് വരെ മമ്മൂട്ടിക്കു, കണ്ണൂരിൽ പിണറായിവിജയന് !

ഒരു രാത്രി അനന്തമായ ആഫ്രിക്കന്‍ ആകാശത്തെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങള്‍ക്കുകീഴില്‍ മുഫാസ മകന് ജിവിതത്തിലെ അന്തര്‍ധാരകളുടെ സങ്കീര്‍ണതകള്‍ പറഞ്ഞു കൊടുക്കുന്നു. അച്ഛന്റെ