മലപ്പുറത്ത് നടന്ന ഇസ്ലാം-യുക്തി വാദി സംവാദത്തിന് പിന്നാലെ ഇസ്ലാമിക തത്വജ്ഞാനി എംഎം അക്ബറിനെതിരെ പരിഹാസവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. എംഎം അക്ബര്‍ സംവാദത്തില്‍ നടത്തിയ പരാമര്‍ശങ്ങളെ ട്രോളിയാണ് ജസ്ലയുടെ പരിഹാസം. ജസ്ലയുടെ ഫേസ് ബുക്ക് പോസ്റ്റ്.
Jazla Madasseri
“ഇനിയും നോക്കിനില്‍ക്കുന്നതിലര്‍ത്ഥമില്ല….വലിയപ്രപഞ്ചസത്യങ്ങള്‍ മനസ്സിലാക്കിത്തന്ന അക്ബറിന് സ്തുതി.എങ്ങനെ നിഷേധിക്കാനാവും ഇതൊക്കെ .കടലിനടിയില്‍ ഇരുട്ടാണ്.അതിന് മേലെ തിരമാല വീണ്ടും കടലാഴം പിന്നേം തിരമാല പിന്നെം ഇരുട്ട് പിന്നെം തിരമാല പിന്നെ തിരമാലയോട് തിരമാല പിന്നെ മേഘം.ഭൂമി പരന്ന് പിന്നെ പുതപ്പും തൊട്ടിലും പിന്നേം പരന്ന് വിശാലമായി ഉരുണ്ട് പിന്നെ ശേപ്പില്ലാതായൊരു പ്രപഞ്ചസത്യത്തെ വിശ്വസിക്കാതെ വയ്യ..ഇത്രയും കാലം തലച്ചോറുകൊണ്ട് ചിന്തിച്ച എന്നെയും നിങ്ങളേയുമൊക്കെ എനിക്ക് പുച്ഛമാണ്.അക്ബറിന്റെ ശാസ്ത്ര സത്യങ്ങള്‍ ഇനിയും വിശ്വസിച്ചില്ലെങ്കില്‍ അപകടമാണ്..അവസാനം ഞാന്‍ ആ സത്യം മനസ്സിലാക്കി..തലച്ചോറുകൊണ്ട് ചിന്തിച്ചതാണ് എന്നെ യുക്തിവാദിയാക്കിയത്.അതോണ്ട് തലച്ചോറ് വെട്ടിപ്പൊളിച്ച് കളഞ്ഞ് ഇനിമുതല്‍ ഹൃദയം കൊണ്ട് ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ഹൃദയമാണ് തലച്ചോറിന്റെയും ചിന്തകളുടെയും വികാരങ്ങളുടെയും കേന്ദ്രം ഇതാണ് പറഞ്ഞത് ബാലഭൂമിക്കഥകളോട് സംവാദത്തിന് പോകരുതെന്ന്. ഞാന്‍ സത്യമാര്‍ഗ്ഗം സ്വീകരിച്ചൂ.”