നാട്ടിൻപുറത്തെ പെണ്ണിന്റെ ഓവർ മേക്കപ്പ് അരോചകം, പ്രശ്നമായത് മീനയുടെ പിടിവാശി

0
1042

Jasmine Mariam Thomas

ദൃശ്യം 2 ൽ എനിക്ക് personally വല്ലാതെ അരോചകമായി തോന്നിയ ഒന്നായിരുന്നു മീനയുടെ മേക്കപ്പ്. ഓരോ രാത്രിയും പകലും പേടിച്ച് നീറി നീറി കഴിയുന്ന ഭാര്യയായി കാണിക്കുന്ന റാണി. അസ്ഥികൂടം കണ്ട് പിടിച്ചു കഴിഞ്ഞ് പിറ്റേന്ന് അറസ്റ്റ് ഉണ്ടാകുമെന്ന് പറയുന്നുണ്ട്, അറസ്റ്റ് ഉണ്ടായ അന്ന് രാവിലെ പോലും മേക്കപ്പിട്ട്, വല്ലാത്ത ഒരു pink ലിപ്സ്റ്റിക് ഒക്കെ ഇട്ട് നിൽക്കുന്നത് കണ്ടപ്പോ ഒരു വല്ലായ്മ തോന്നി. കുറെ ആലോചിച്ചു, ജീത്തു ജോസഫ് എന്താണ് ഇത് മാത്രം ശ്രദ്ധിക്കാതെ ഇരുന്നതെന്ന്. ഇന്നാണ് അതിന് ഉത്തരം കിട്ടിയത്. 😀😀

Interviewer: “സിനിമയുടെ നെഗറ്റീവ് sides ആളുകൾ സംസാരിക്കുന്നുണ്ട്, അതിൽ ഒന്നാണ് നായിക കഥാപാത്രം, മീന ചെയ്ത കഥാപാത്രത്തിൻ്റെ അറ്റയറും മേക്കപ്പും. ഒരു normal മലയാളി വീട്ടമ്മ വീട്ടിൽ ഇരിക്കുമ്പോൾ ഇങ്ങനെ ആണോ എന്നുള്ളത്.എന്താണ് അതിനെപ്പറ്റി പറയാനുള്ളത്?”

ജീത്തു ജോസഫ്: “പറഞ്ഞതിനകത്ത് കാര്യമുണ്ട്.ഞാൻ നൂറ് ശതമാനം അത് അംഗീകരിക്കുന്നു. കാരണം, മീന ഒരുപാട് മലയാളം സിനിമ ചെയ്തതാണ്, പക്ഷേ മീനക്ക് നാട്ടിൻപുറത്തെ ഇത് പറഞ്ഞിട്ട് കൺവിൻസിങ്ങ് ആകുന്നില്ല.അല്ലെങ്കിൽ അത് മനസ്സിലാകുന്നില്ല. ഞങ്ങൾ പല തവണ മീനയോട് പറഞ്ഞതാണ്, ചില കാര്യങ്ങളിൽ കുറയ്ക്കണം അത് ഇങ്ങനെ ആണ് എന്ന്. ഞാനത് പറയുമ്പോ പുള്ളിക്കാരി അപ്സെറ്റ് ആകാൻ തുടങ്ങി. എനിക്ക് പുള്ളിക്കാരിയിൽ നിന്ന് നല്ല reactions ആണ് വേണ്ടത്. ഞാൻ ഇപ്പോഴും എൻ്റെ സിനിമയിലെ artists അപ്സെറ്റ് ആകാതെ നോക്കും. പുള്ളിക്കാരിക്ക് അത് മനസ്സിലാകുന്നില്ല. എൻ്റെ സിനിമയിൽ വരുന്ന artists comfortable ആയിരിക്കണം അത് കൊണ്ട് ഞാനത്…ultimately എനിക്ക് വേണ്ടത് performance ആണ് അത് കൊണ്ട് ഞാൻ ചിലത് വിട്ട് കൊടുക്കും.”

കഥാപാത്രത്തിന് വേണ്ടി നടീ നടന്മാരുടെ ഇങ്ങനെ ഉള്ള understandingകുറവ് സിനിമയുടെ പൂർണതയെ എങ്ങനെ ബാധിക്കും എന്നുള്ളതിന് തെളിവാണ് ഇത് 😀