ജാത വേദൻ
“നീ എവിടെങ്കിലും ഭർത്താവ് ഭാര്യയെ ഡിവോഴ്സ് ചെയ്ത് ഭർത്താവ് ഒറ്റക്ക് സന്തോഷത്തോടെ ജീവിക്കണ കണ്ടിട്ടുണ്ടാ ? ഉണ്ടോ ??.. ഭാര്യമാർ ഹാപ്പി ആയിരിക്കും !! എന്താണെന്നറിയോ ?? പെണ്ണുങ്ങൾക്ക് ഒറ്റക്ക് ജീവിക്കാൻ പറ്റും.പക്ഷെ നമുക്ക് പറ്റൂല..നമുക്ക് അവരില്ലാതെ ഒറ്റക്ക് പറ്റൂല..അത്ര തന്നെ !!”
കുട്ടിക്കാലത്തുള്ള വീട്ടുകൂടലുകളിൽ വൈകുന്നേരം വല്യമ്മ അമ്മായി പോലുള്ള മുതിർന്ന സ്ത്രീകളുടെയൊപ്പമുള്ള കഞ്ഞികുടിക്കഥകളിൽ പലപ്പോഴും ഏതേലും വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീ ഭർത്തൃത്ഥാടനം സഹിക്കവയ്യാതെ അയാളെ ഉപേക്ഷിച്ച് മക്കളുമായി ഒറ്റക്ക് ജീവിക്കുന്ന കഥകൾ കൂട്ടുകാർക്കിടയിലുള്ള കളികളിൽ അടുക്കളവശത്തെ തക്കം തിരഞ്ഞു ഒളിഞ്ഞു കേട്ട ഓര്മകളുണ്ട്. പലപ്പോഴും അതിന്റെ തുടർച്ചയായി പിന്നീടെപ്പോഴോ ഇവരുടെ ഭർത്താവ് കള്ളു കുടിച്ചു മരിച്ചതായും അറിഞ്ഞിട്ടുണ്ട് ..ജയ ഹേ യിലെ ബേസിലിന്റെ അവസ്ഥ ചില രീതിയിൽ അത്തരമൊരു സ്മരണ ഉണർത്തിക്കുന്നുണ്ട്.
അച്ഛൻ വീട്ടിലില്ലാത്ത അമ്മയും ചേച്ചിയും മാത്രമുള്ള വീട്ടിൽ അനിയൻകുട്ടന്മാരായി വിലസിനടക്കുന്ന പയ്യമാർ കല്യാണം കഴിക്കുമ്പോൾ അയാളുടെ ദാമ്പത്യ ബന്ധത്തിൽ ഫ്രിക്ഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് തോന്നിയുട്ടുണ്ട്.ഇവരുടെ വളർച്ചകാലത്തെ തുടർച്ചകളിൽ ഒരു ഭാഗത്ത് വീട്ടിലെ ചെല്ലപ്പിള്ള..അമ്മയുടെയും മുതിർന്ന ചേച്ചിയുടെയുടെയും കുഞ്ഞുണ്ണി..അമിതമായ കെയറിങ്.. മറുഭാഗത്ത് വീട്ടിലുള്ള ആൺ തരി.ഇനി കുടുംബം നോക്കേണ്ടത് ഇയാൾ ആണ് .വഴിതെറ്റിപോകാതിരിക്കാൻ അമിതമായ സൗഹൃദങ്ങൾ ഒന്നും വേണ്ടാ..കാറും ബൈക്കും ഒക്കെ ഉണ്ടെങ്കിലും റേഷൻകട പലചരക്ക് പച്ചക്കറി യാത്ര മാത്രം അങ്ങനെയൊരു പക്വത വരുത്തിക്കൽ.
ഇങ്ങനെയുള്ള ചിലർക്ക് പലപ്പോഴും പ്രണയമൊന്നും തോന്നാതെ പ്രായപൂർത്തി കഴിഞ്ഞു പോകും. ഇവർക്ക് ക്യാമ്പസ് പ്ലേസ്മെന്റ് ആയിക്കഴിഞ്ഞാൽ വിവാഹ പ്രായമെത്തുന്നതിന് മുന്നേ തന്നെ മിക്കവാറും അമ്മയ്ക്ക് വയസായി തുടങ്ങി ഇനിയാവനാൽ വീട്ടിനു ചീത്തപേര് വേണ്ട (മിശ്രജാതി പ്രേമം) എന്ന് പറഞ്ഞു കല്യാണം നടത്തി കൊടുക്കും .
ഇങ്ങനെയുള്ളവർ ഭാര്യയിൽ ഉദ്ദേശിക്കുന്നതും അവരോടു പെരുമാറുന്നതും താൻ വീട്ടിൽ മുൻപ് എങ്ങനെ ആയിരുന്നോ അതുപോലെയാകും. അമ്മയ്ക്കും പെങ്ങൾക്കും ഇയാൾ ഇപ്പോഴും വാവ ആയത് പോലെയാകില്ല വന്നു കേറിയ പെൺകുട്ടി ഇപ്പോഴും കരുതുക.ഇത് പല കലഹങ്ങൾക്കും വഴി വെക്കും.
ഈയൊരു പരിസരത്തെ നല്ല രീതിയിൽ ഉൾക്കൊള്ളിച്ച സിനിമയാണ് ജയ ഹേ.ശരിക്കും പെൺകുട്ടിക്കൾക്ക് ഇതുപോലെ അമ്മയും പെങ്ങളും മാത്രമുള്ള കുടുംബത്തിലെ രണ്ടാം മകന്റെ വിവാഹാലോചന വരുമ്പോൾ എന്തൊക്കെ ചിന്തിക്കണം എന്ന് കൃത്യമായി സിനിമ പറയുന്നു.മലയാളത്തിൽ മുന്നേ പലപ്പോഴും ഓവർ കയറിങ് ഉള്ള പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ അനുഭവിക്കുന്ന ദുരവസ്ഥ കാണിക്കുന്ന സിനിമകളാണ്. ഇവിടെ ആ ഒരു കോൺസെപ്റ്റിന്റെ നല്ല രീതിയിലുള്ള അപനിർമാണം നടത്തിയിട്ടുണ്ട് ജയ ഹേ