മുകുന്ദനുണ്ണി സ്പോയിലേർസ്.
ജാത വേദൻ
മലയാള സിനിമയിൽ ഈവിൾ എന്നൊരു കോൺസെപ്റ് ഇത്രയും എന്റർടൈനിംഗ് ആയി പറഞ്ഞ മറ്റൊരു സിനിമ ഓർമയിലില്ല. സിനിമ കണ്ടു കഴിഞ്ഞു ആലോചിക്കുമ്പോൾ, സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ആസ്വദിച്ച പല രംഗങ്ങളും ഓർത്ത് ഞാൻ ഇത്രയും ക്രൂരനായിരുന്നോ എന്നൊരു ആഫ്റ്റർ ടേസ്റ്റും സിനിമ നൽകുന്നുണ്ട്. അവിടെയാണ് സിനിമയുടെ വിജയം.
ദുഷ്ടത സിനിമയിൽ ആസ്വാദ്യകരമാകുന്നതും തിന്മ സാമാന്യവത്കരിക്കപ്പെടുന്നതും ശ്രദ്ദേയമാണ്. തികച്ചും സെൽഫിഷ് ആയ മറ്റുള്ളവരുടെ വികാരങ്ങൾക്ക് വില കൊടുക്കാതെ വിജയം മാത്രം ലക്ഷ്യമാക്കിയൊരാളുടെ ആത്മഗതങ്ങളുമായാണ് സിനിമ നമ്മളെ അനുരൂപമാക്കുന്നത്. ഇവിടെ വ്യക്തി എന്നതിലുപരി അയാളുടെ ചിന്തകളുമായി എന്നത് കൊണ്ട് മിക്കവർക്കും ഒരു പരിധിയിൽ കൂടുതൽ കണക്ട് ആകും. ചെറുപ്പത്തിൽ ക്‌ളാസിൽ വെച്ച് തല്ലിയ മാഷിന്റെ കൈ ഒടിയനെ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചവർ ഉണ്ടാകും. അത്തരം ചിന്തകളുടെ തുടർച്ചയായി ചെയ്തികൾ കൂടി വരുമ്പോഴാണ് മുകുന്ദനുണ്ണി കാണികളിൽ ഒരു പറ്റത്തിൽ നിന്നും മാറി നിൽക്കുന്നത്.
ഈയൊരു ഐഡന്റിഫിക്കേഷൻ കൊണ്ടാണ് അയാൾ ഭർത്താവു മരിച്ച ഇൻഷുറൻസ് മാനേജർ ആയ സ്ത്രീയുടെ തോളിനു ഞെരിച്ച് സ്റ്റേജിൽ കൊണ്ട് പോകുമ്പോൾ..കാണുന്നവർക്ക് അസ്വസ്ഥത തോന്നുമെങ്കിലും ഒരു പരിധിയി കവിഞ്ഞു വെറുപ്പ് തോന്നാത്തത്. ഇതേപോലെ തന്നെയാണ് അവസാനം പോസ്റ്റ് മൊർറ്റം റിപ്പോർട്ട് സൈൻ ചെയ്യിക്കുന്നതിനിടയിൽ വെച്ചു വക്കാലത്ത് ഒപ്പിട്ടു വാങ്ങുന്നതും ചിലർക്കെങ്കിലും കൗതുകമാകുന്നതും.
ദുരന്തങ്ങൾ കാണിക്കുന്നതിലുള്ള മിതത്വവും ഇങ്ങനെയൊരു നോർമൽസി തോന്നിക്കുന്നുണ്ട്. അവസാനത്തെ ബസ് ആക്സിടെന്റിലൊന്നും ബാധിക്കപ്പെട്ടവരുടെ കട്ട ചോരയോ ഒടിഞ്ഞ കാലോ നിലവിളിയോ ഒന്നും ഭയങ്കരമായി വരുന്നില്ല. അതുകൊണ്ട് മുകുന്ദനുണ്ണി മരം വെട്ടി ജനറേറ്റർ കേടാക്കി ഒരാളുടെ മരണമൊക്കെ ഉണ്ടാക്കുന്നത് സിംപിൾ ആകുന്നത്. ഹെഡ് ഇഞ്ചുറിയും മൾട്ടിപ്ൾ ഫ്രാക്ച്ചർ ഒക്കെ വെറും വാക്കുകൾ ആകുന്നതും ഇതൊക്കെക്കൊണ്ടാണ് . കാഷ്വാലിറ്റിയിൽ ആക്സിഡന്റ് പറ്റി ഹെഡ് ഇഞ്ചുറി ആയി ഒരാൾ വരുമ്പോൾ ഉള്ള പുകില് എപ്പോഴെങ്കിലും കണ്ടവർക്ക് അതൊന്നു റീവിസിട് ചെയ്‌താൽ സിനിമ കണ്ടപ്പോൾ ഉണ്ടായ ഫീലുമായി ചേർത്തുനോക്കാവുന്നതാണ്.
രണ്ടാം പകുതി തുടക്കത്തിലാണ് മുകുന്ദനുണ്ണിയുടെ ദുഷ്ട് കൊലപാതകമായി നമ്മൾ ആദ്യമായി കാണുന്നത്. ആരംഭത്തിൽ അതൊരു ഞെട്ടൽ ഉണ്ടാക്കിയേക്കാം. എന്നാൽ അവിടെ അത് നേർപ്പിക്കുന്നത് സുരാജിനെ കാണികൾക്ക് നഷ്ടപ്പെടുത്താതെ ഹാലൂസിനേഷൻ വഴി തിരിച്ചു കൊണ്ട് വന്നിട്ടാണ്. ഇവിടെ പ്രേതമായി വരുന്ന സുരാജ് ഫണ്ണിയാകുന്നതും ഇനി അയാളും മുകുന്ദനുണ്ണിയും തമ്മിലുള്ള ഉരസൽ വരാത്തത് കൊണ്ടുകൂടിയാണ്. അവസാനം സുധീ കോപ്പയെ കൊല്ലുമ്പോഴും ഫോക്കസ് വരുന്നത്ത് ഒരിക്കലും സുധീ കോപ്പയുടെ തകർന്ന രക്തമൊലിക്കുന്ന മുഖമല്ല.മുകുന്ദനുണ്ണിയുടെ ഭാവങ്ങളാണ് ..കാറിൽ നിന്നിറങ്ങി ദിഗ്‌വിജയ് പോലെ നിൽക്കുന്ന അയാളുടെ ആകാരവും.
മുകുന്ദനുണ്ണി കുഴങ്ങുന്ന അവസ്ഥ അയാൾ കള്ള ലോഗോ ഉണ്ടാക്കി പിടിക്കുമ്പോഴാണ്. അവിടെ അയാൾ പലരീതിയിൽ തന്റെ കുടിലത പ്രയോഗിച്ച് പുറത്ത് വരൻ ശ്രമിക്കുന്നെങ്കിലും പരാജയപ്പെടുന്നു. അപ്പോൾ പ്രകൃതി തന്നെ അയാളുടെ രക്ഷക്കെത്തുകയാണ്. സാക്ഷിയായ ജഡ്ജ് കേസിൽ കുടുങ്ങിയും ഫാന്റയിൽ ഇട്ട ഉറക്കഗുളിക അയാളെ നോവിക്കാതെ അയാൾക്ക് തിന്മയുടെ അടുത്ത എത്താനുള്ള പ്രേരകവും ആകുന്നു. അങ്ങനെ മുകുന്ദനുണ്ണിയും അയാളുടെ ഭാര്യയും സുറാജ്ഉം ആശുപത്രിയിലെ സ്ത്രീയും അമ്മയെ പീഡിപ്പിച്ച മൂർഖനും മാത്രമല്ല എസ്കേഡ് മൊത്തം ടോട്ടൽ ചുറ്റുപാട് മുഴുവൻ ഇവിടെ ദുഷിച്ചതാകുന്നു.
സിനിമ അവസാനം പറയുന്ന ഫിലോസഫി ജീവിത വിജയം കൈപ്പറ്റിയവരെന്ന് നമ്മൾ കുരുതുന്നവരിൽ ചിലരെങ്കിലും നേർ വഴി മാത്രം നോക്കി എത്തിയവരല്ലെന്നാണ്. സിനിമ വെച്ച് നോക്കുമ്പോൾ പടയപ്പ സൂര്യവംശം പോലെ ഒരൊറ്റ പാട്ടിൽ നേരാം വണ്ണം പണിയെടുക്കുന്നതായി ഭാവിച്ച് പണക്കാരായവരെ പരിഹസിക്കുകയാണ്. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ ആ ഒരു കോൺസെപ്റ് കാണിച്ച സിനിമയാണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം. ഈ സിനിമയുടെ സംവിധായകൻ വിനീത് ശ്രീനിവാസന്റെ ഏ ഡി ആയിരുന്നു. ശരിക്കും വിനീതിനെ വെച്ച് തന്നെ ജേക്കബിനെ അപനിർമിച്ച് മികച്ചൊരു ഗുരുദക്ഷിണ നൽകിയിരിക്കുകയാണ് ഈ സിനിമ കൊണ്ട് അദ്ദേഹം ചെയ്തത്.