റോഷാക്ക് സ്പോയിലേർസ്

ജാത വേദൻ

നാട്ടിൽ നല്ലവനായ ദിലീപ് ശരിക്കും കള്ളനും കൊലപാതകിയുമാണെന്ന വസ്തുത ഓരോ കഥാപാത്രങ്ങളിലേക്കും എത്തുമ്പോൾ അവർക്ക് അതുമൂലം ജീവിതത്തിൽ ഉണ്ടാകുന്ന പരിവർത്തനങ്ങൾ സിനിമയിൽ കാണാം. ഇതായിരിക്കണം സിനിമയിൽ ഉദ്ദേശിക്കുന്ന രോഷാക് ടെസ്റ്റിംഗ്.
ആ നാട്ടിൽ ആദ്യം ഇതറിയുന്നത് ലൈംഗികത്തൊഴിലാളിയായ അമ്മുവാണെന്ന് കരുതണം. ‘ദിലീപിനെ സാറിന് മുന്പരിചയമുണ്ടോ ? ‘എന്ന ചോദ്യത്തിന് ഉത്തരമായി മമ്മുട്ടി പറഞ്ഞു കൊടുക്കുന്നതാകണം ആ അറിവ് .ഈ കാര്യം അറിഞ്ഞ അമ്മു അയാളെ അയാളുടെ പാട്ടിനു വിട്ടു കിട്ടിയ കാശുമായി നാട്ടിലേക്ക് തിരിക്കുന്നു.

പിന്നീട് ഇതറിയുന്നത് ജഗദീഷ് ആണ്. അയാൾ അതിൽ വിലപേശൽ നടത്താൻ ഉദ്യമിച്ചു കൊല്ലപ്പെടുന്നു.ശേഷം അറിയുന്ന ഷറഫുദീൻ ഇത് അയാളുടെ വിധവ സുജാതയെ അറിയിക്കുന്നു.ഇവിടെ സുജാത അതുവരെ ദിലീപിനെ നല്ലൊരു വ്യക്തിയായി കണ്ടിരുന്നു.ആ ചിന്തയുടെ ചട്ടക്കൂട്ടിൽ തളഞ്ഞിരുന്ന അവൾക്ക് ഈ കാര്യത്തിലൂടെ മോചനം സംഭവിക്കുന്നു. ജഗദീഷിൽ നിന്നും ഈ കാര്യം ബിന്ദു പണിക്കരോടൊപ്പം കേൾക്കുന്ന കോട്ടയം നസീറിന് ഇത് മാനസാന്തരത്തിനുള്ള വകുപ്പാകുന്നു. എന്നാൽ ബിന്ദു പണിക്കാരാവട്ടെ ഈ കാര്യം മൂന്നമതൊരാൾ അറിയാതിരിക്കാനുള്ള പ്രവർത്തനത്തിൽ മുഴുകുന്നു. സ്വതവേ കുടിലയായ ആ സ്ത്രീ ഈ ഒരു പ്രവർത്തനത്തിലൂടെ തന്നിലുറഞ്ഞ തിന്മയുടെ കൃതകൃത്യത പുൽകുന്നു. ഈയടുത്ത് കേരള സമൂഹത്തിൽ ഈയടുത്ത് കുപ്രസിദ്ധിയാര്ജിച്ച പല സ്ത്രീകളുടെയും പ്രതിച്ഛായ ബിന്ദു പണിക്കരിൽ കാണാം.

മരിച്ച ഭാര്യയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ അവരെ വധിച്ച കൊലയാളിയുടെ ആത്മാവിനെ ഓരോ തരത്തിൽ പ്രകോപിപ്പിച്ച് നിവൃതിയണയുന്ന സമനില തെറ്റിയ മനസിന്റെ ഉടമയാണ് മമ്മുട്ടി.ആദ്യം സുജാതയുടെ മനസിലുള്ള ദിലീപിനെ ദ്രോഹിക്കാൻ അയാൾ അവരെ വിവാഹം ചെയ്ത വെറുപ്പിക്കുന്നുണ്ട് .ഒരു സന്ദിഗ്ധ സന്ദർഭത്തിൽ കൈയിൽ കിട്ടിയ ശില്പമെടുത് സുജാതയെ അടിക്കാനോങ്ങുമ്പോൾ ദിലീപിന്റെ ആത്മാവ് അത് തടയാതെ തിരിച്ചു പോകുന്നു.അവിടെ വെച്ചു അയാൾ തന്റെ അമളി തിരിച്ചറിയുന്നു. പിന്നീടാണ് അമ്മ ബിന്ദു പണിക്കർ ദിലീപ് തന്റെ തന്നെ മുറിച്ച മുറിയാണെന്ന് മമ്മുട്ടിയോടു പറയുന്നത്. അവരിലെ ദുഷ്ടതയുടെ അളവുകോലായി വരുന്ന അവസാന സംഘട്ടനരംഗങ്ങളിൽ രണ്ടാമത്തെ മകന്റെ കഴുത്ത് അയാൾക്ക് കടം വെച്ച് അവർ ദിലീപിന്റെ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയാണ്. തിരിച്ച് വീട്ടിലെത്തിയ ശേഷം മരുമകൻ പണി തരുന്നത് കണ്ടിട്ടും പാനിക് ആകാതെ അവർ പൊലീസിന് കീഴടങ്ങുന്നു.

അതുവരെയുള്ള എല്ലാ വെല്ലുവിളികളും സമർത്ഥമായി നേരിടുന്ന ആ സ്ത്രീ പോലീസ് കസ്റ്റഡിയിൽ കിട്ടുന്ന പൊതിച്ചോറ് കഴിക്കുന്നതിനിടയിൽ മമ്മുട്ടി വീണ്ടും ഉപദ്രവിക്കാൻ വരുന്നതറിഞ്ഞു തൂങ്ങി മരിക്കുന്നു.അമ്മ അനുഭവിച്ച കഷ്ടതകൾ കണ്ടിട്ട് ഒരു വൈറ്റ് റൂം ടോർച്ചർ പോലെ തോന്നുന്ന ദിലീപ് അവിടെ നിന്നും പുറത്തു വന്നു മമ്മുട്ടിയുടെ സെല്ലിൽ പരേതയായ സോഫിയോടൊപ്പം നിൽക്കുകയാണ്. അവിടെ വെച്ച് മമ്മുട്ടി വീണ്ടും ഉപചാരപൂർവ്വം അയാളുടെ ആത്മാവിനെ വീണ്ടും മുറിവേൽപ്പിക്കുന്നു. അണ്ടിക്കമ്പനിയിൽ ഉണ്ടാക്കുന്ന അലമ്പിന്‌ മുന്നോടിയായി അവിടെയെത്തുന്ന ദിലീപിന്റെ ആത്മാവിനോട് പറയുന്ന അതെ വാചകം തന്നെ മമ്മുട്ടി ആവർത്തിക്കുന്നു..വെൽക്കം ബാക്

Leave a Reply
You May Also Like

“സിനിമ കൊള്ളില്ലെന്ന് പറയാൻ വേണ്ടി ഒരാൾ തന്നെ മൂന്നും നാലും പോസ്റ്റുകൾ പല ഗ്രൂപ്പുകളിൽ, ‘ശ്ശെടാ ! ഇയാൾക്കിനി ഇതിന്റെ അണിയറപ്രവർത്തകരോട് വല്ല മുൻവൈരാഗ്യോമുണ്ടോ കർത്താവേ ”

Deepa Seira യുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഒരു സിനിമ കൊള്ളില്ലെന്ന് പറയാൻ വേണ്ടി ഒരാൾ…

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു ഷാ കൊട്ടാരക്കര ​ ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​…

മണിച്ചിത്രത്താഴിലെ നാഗവല്ലിയായി ബിഗ് ബോസ് താരവും നർത്തകിയുമായ ദിൽഷാ പ്രസന്നൻ

മണിച്ചിത്രത്താഴിലെ നാഗവല്ലിയായി ബിഗ് ബോസ് താരവും നർത്തകിയുമായ ദിൽഷാ പ്രസന്നന്റെ ഫോട്ടോഷൂട്ട് . നാഗവല്ലിയുടെ ഭാവങ്ങളെ…

നടീനടന്മാരെ കാണാൻ ജനം തടിച്ചുകൂടുന്നത് സ്വാഭാവികം, എന്നാൽ ഒരു സംവിധായകനെ കാണാൻ ജനം തടിച്ചുകൂടുന്നത് ഇതാദ്യം

ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ, റിലീസ് ചെയ്തതുമുതൽ കേരളത്തിൽ മികച്ച…