ജാതവേദൻ
വലിയ വിജയം ഉണ്ടാക്കിയ സിനിമക്ക് ശേഷം സംവിധായകൻ അഞ്ചു വർഷത്തിന് മേലെയുള്ള ഇടവേള എടുക്കുന്നു.അതിനു ശേഷം വരുന്ന സിനിമ പ്രതീക്ഷിച്ച വിജയം നേടുന്നില്ല.ഈയൊരു നിരങ്കുശത്വം ആദ്യം ഓർമ്മ വരുന്നത് സിദ്ദിക്കിലാണ്. ക്രോണിക്ക് ബാച്ചലർ നു ശേഷം ആറ് വര്ഷം കഴിഞ്ഞാണ് പുള്ളി ബോഡിഗാർഡുമായി വന്നത്. സിനിമക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയില്ല.അടുത്തതായി കുമാരരാജാ ആരണ്യകാണ്ഡത്തിനു പത്തു കൊല്ലം കഴിഞ്ഞു സൂപ്പർ ഡീലക്സ് ഇറക്കി. അതിനു സമ്മിശ്ര അഭിപ്രായം ആയി. അൻവർ റഷീദ് ഉസ്താദ് ഹോട്ടൽ കഴിഞ്ഞു എട്ട് വർഷത്തിന് ശേഷം ട്രാൻസ് എടുത്തു. അവിടെയും സിനിമ മുമ്പത്തെപ്പോലെ ശ്രദ്ദിക്കപ്പെട്ടില്ല.
ഈയൊരു പട്ടികയിലേക്കാണ് ഗോൾഡുമായി അൽഫോൻസ് പ്രവേശനം നേടിയത്.കാണികളുടെ കണ്ണിൽ കാലങ്ങളായി കൊതിക്കുന്ന കലാകാരന്റെ കഴിവ് കാണാൻ കാത്തുകിടക്കുന്നത് കൊണ്ട് സ്വാഭാവികമായി അമിതപ്രതീക്ഷ ഉണ്ടാകും .സിനിമ അത് പൂർണമായും നിറവേറ്റാത്തത് കാരണം അവർ നിരാശയിൽ വീഴുന്നു. ആ നിരാശ പിന്നീട് അരിശത്തിലേക്കും തുടർന്ന് അതിനെതിരെ സംസാരിക്കാനും അങ്ങനെ ചിലപ്പോൾ ഒരു ബേദപെട്ട ശ്രമം നിലവാരമില്ലാത്തതായി പൊതുബോധം ഉണ്ടാകുന്നു.
സംവിധായകന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ഇവർ പ്രമേയം തിരഞ്ഞെക്കുന്ന സമയത്തിന് പ്രത്യേകത ഉണ്ടെന്ന് തോന്നുന്നു. ഇടയിലെപ്പോഴോ ഉദ്ദേശിച്ച സിനിമ വഴിമാറി പിന്നീട് മറ്റുവഴികളില്ലാതെ തൊട്ട് മുന്നത്തെ സിനിമ ഇറങ്ങിയ സമയത്തോ അതിനു മുൻപെപ്പോഴോ ആലോചിച്ച് വച്ച കാലഹരണപ്പെട്ട ആശയം താങ്ങി അങ്ങിങ്ങു മിനുക്ക് പണികൾ വെച്ച തന്നെയായിരിക്കും കൊല്ലങ്ങൾക്ക് ശേഷമുള്ള ഇവരുടെ വരവ്.
സിദ്ദിക്ക് ബോഡി ഗാർഡുമായി വന്നത്തിന് ശേഷം പിന്നീടങ്ങോട്ട് നനഞ്ഞ പടക്കങ്ങളുടെ നിരയായി ബിഗ് ബ്രദർ വരെയെത്തി. 2010 ഇൽ അദ്ദേഹത്തിന്റെ പ്രായവും ഏതാണ്ട് മധ്യവയസും കഴിഞ്ഞിരുന്നു. മറ്റുള്ളർക്ക് ഇനിയും പ്രായം കൈമുതലായതിനാൽ തിരിച്ചുവരവുകൾക്ക് ഇനിയും സാധ്യതയുണ്ട്.ഗോൾഡ് നല്ലൊരു ശ്രമമാണ്. ഒരു നൈര്യന്തര്യത്തിന്റെ നുറുങ്ങുകളുടെ ആവർത്തിതമായ അവസ്ഥകൾ പോലെ മല്ലിക സുകുമാരന്റെ ചായ ഇടലും ജോഷിയുടെ ബൊലേറോയിൽ നിന്നും സ്പീക്കർ എടുത്തുവെക്കലും ഇഫ്ക് യിൽ വന്ന ടൂറിൻ ഹോഴ്സിനെ അനുസ്മരിപ്പിക്കുണ്ടാകും.മരയ്ക്കാർ ട്രൈലെർ എഡിറ്റ് ചെയ്ത അൽഫോൻസ് പുത്രൻ തന്റെ മുഴുവൻ കഴിവും ഗോൾഡിൽ പുറത്തെടുത്തു എന്നതും എടുത്തുപറയേണ്ടതാണ്.
**