തേന്മാവിൻ കൊമ്പത്തിലെ ശ്രീകൃഷ്ണൻ, മേഘത്തിലെ രവി

38

ജാത വേദൻ

പ്രിയദർശന്റെ മികച്ച കഥാപാത്രസൃഷ്ടികളിൽ ഒന്നാണ് മേഘത്തിൽ മമ്മുട്ടി ചെയ്ത രവി തമ്പുരാൻ.കൂടെവിടെയിലൊക്കെ കണ്ട മമ്മുട്ടിയുടെ തിരിച്ചു വരവും ആയിരുന്നത്. .തേന്മാവിൻ കൊമ്പത്തിലെ ശ്രീകൃഷ്ണനിൽ എന്താണോ കാണിക്കാൻ സാധിക്കാമായിരുന്നത് അത് മേഘത്തിലെ രവിയിൽ പൂർണതയിൽ കാണാം.

ഘടനാപരമായി തേന്മാവിൻ കൊമ്പത്തിലും മേഘത്തിലും ചെറുതല്ലാത്ത സാമ്യങ്ങൾ കാണാം.ഒരു തമ്പുരാൻ..ആശ്രിതനായ മണി..രണ്ട് പേരും സന്ദർഭവശാൽ ഒരു യുവതിയെ സ്നേഹിക്കുന്നു.ഇടക്ക് ശ്രീനിവാസൻ ഇടപെടുന്നു. അവകാശവിശേഷമുള്ളവൻ വിശേഷാധികാരമില്ലാത്തവനെ ഉപദ്രവിക്കുന്നു.അവസാനം അയാൾ തന്റെ ഭാഗത്തെ പിഴവ് തിരിച്ചറിഞ്ഞു കൊണ്ട് സ്നേഹിക്കുന്നവരെ ഒന്നിപ്പിക്കാൻ നിയോഗമാവുന്നു.സമാനമായി ഇവർക്ക് ഒരു ഭൂതകാല പ്രണയവും കാണാം.

തേന്മാവിൻ കൊമ്പത്തിൽ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു നെടുമുടി ചെയ്ത ശ്രീകൃഷ്ണൻ.ചിരഞ്ജീവി ചെയ്ത സ്റ്റാലിൻ പോലൊരു റോൾ .പെങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതവും പ്രണയവും ഒഴിഞ്ഞ ഇന്നും എവിടെയും കേറി ചെന്ന് അടിയുണ്ടാക്കുന്ന അതിഭാവുകത്വങ്ങളില്ലാത്ത മാനുഷിക സഹജമായ സ്വാര്ഥതയും അവശ്യത്തിനുള്ള വില്ലത്തരവും വിവരക്കേടും ഉൾച്ചേർന്ന കഥാപാത്രം.അന്ന് ഉത്സവത്തിൽ മാണിക്യനും കാർത്തുമ്പിയും കാളവണ്ടിയിൽ കേറി രക്ഷപ്പെട്ടപ്പോൾ കൊല്ലാനോങ്ങി ഇരമ്പിയെടുക്കുന്ന നൂറാളുകളിൽ നിന്നും ശ്രീകൃഷ്ണൻ ആ ഇരുട്ടിൽ നിന്നും അപരിചിതമായ വഴിയിൽ നിന്നും ഓടി രക്ഷപ്പെട്ട് വീട്ടിലെത്തിയത് എന്നത് അയാളുടെ കഴിവിനുള്ള അളവുകോലാണ്.അപ്പുറത്തു മോഹൻലാൽ ആയത് കൊണ്ടായിരിക്കാം അത് അതികം ഡെവലപ്പ് ആവാതെ അവസാനം വില്ലത്തരം മാത്രമായി പോയത്.

മേഘത്തിലെത്തുമ്പോൾ ശ്രീകൃഷ്ണനെ മമ്മുട്ടിയിലൂടെ രവിയാക്കി പ്രിയദർശൻ മുന്നിലേക്കെത്തിച്ചു.ഭാര്യയുമായുള്ള ബന്ധത്തിലെ വിള്ളലുകളും.അയാളുടെ മറ്റാളുകളുമായുള്ള ഇടപെടലുകളിൽ കാണിക്കുന്ന താൻപോരിമയും ശരിക്കും എടുത്തു കാണിക്കപ്പെടുന്നു.ഓഡിനറിയിൽ ഗുരുസ്വാമി പറയുന്നത് പോലെ തന്റെയൊപ്പമുള്ള ഇരുപതാളുകളെ കാണുന്നില്ല എന്ന ലൈൻ. ആ സ്വാർത്ഥത കൊണ്ടാണ് അയാൾക്ക് സ്വന്തം ഭാര്യക്കുണ്ടാകുന്ന ഗർഭച്ഛിദ്രം ഉൾക്കൊള്ളാൻ സാധിക്കാത്തത്.പിന്നീട് സ്നേഹിക്കുന്ന മണിയെ ശത്രുവായി കണ്ട് ഉപദ്രവിക്കുന്നതും.എല്ലാം അറിയുന്ന മാമുക്കോയയുടെ മുന്നിൽ അയാൾ സ്വയം അപഹാസ്യനാവുന്നുണ്ട്.എങ്കിലും അയാൾ പിടിച്ച് നിൽക്കുന്നു.എന്നാൽ മുൻ ഭാര്യ വന്ന് You can only love one person and thats yourself എന്ന് അറിയിക്കുമ്പോൾ അയാൾക്കൊരു വെളിപാടുണ്ടാവുകയാണ് .മലയാള സിനിമയിലെ സ്ഫടികം കഴിഞ്ഞാൽ ഏറ്റവും കൺവിൻസിംഗ് ആയ എപിഫണിയായിരുന്നു മേഘത്തിൽ രവിക്കുണ്ടാകുന്നത്.

മേഘം പ്രതീക്ഷിച്ച വിജയം ആകാത്തതിന് കാരണം അതിന്റെ ക്‌ളൈമാക്‌സ് ആണെന്ന് തോന്നിയിട്ടുണ്ട്.കാരണം അന്നൊക്കെ സിനിമ ആദ്യ ദിനങ്ങളിൽ കണ്ടവർ പിന്നീട് കാണാൻ പോകുന്നവർക്ക് കഥ പറഞ്ഞു കൊടുക്കുന്ന അവസ്ഥയുണ്ടാകും. ഇവരുടെ മെയിൻ ചോദ്യം ക്‌ളൈമാക്‌സ് എന്ത് എന്നാവും.മേഘത്തിൽ 2 നായികമാരെ ചിത്രഗീതത്തിലെ പാട്ടിലൊക്കെ കണ്ട് സംശയിച്ച് മമ്മുട്ടിക്കൊപ്പം അവസാനം ആരാണ് എന്നതായിരിക്കും മെയിൻ സംശയം.അപ്പോൾ പ്രിയാ ഗിലും ദിലീപും ഒന്നാവും..മമ്മുട്ടി ജയിലിൽ പോകും..പൂജ ബത്ര വേറെ കെട്ടും എന്നുള്ളത് ഒരു നല്ല ഉത്തരമല്ല .കണ്ടവർക്കും ഇത് പറയുമ്പോ വലിയ ആവേശവും കാണില്ല. പക്ഷെ ഇന്ന് നോക്കുമ്പോൾ ആ സിനിമയുടെ മികച്ച കാര്യം ക്‌ളൈമാക്‌സ് ആണ്.അന്നത്തെ പോലെ ഡിവോഴ്സ് എന്നത് ഒരാളുടെ ജീവിതത്തിന്റെ അവസാനമല്ലെന്നും മമ്മുട്ടി വിൽ മൂവ് ഓൺ എന്നും ഇന്നത്തെ ആളുകൾക്ക് റിലേറ്റ് ചെയ്യാനാകും.