Connect with us

Entertainment

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Published

on

NIKHIL AIRAPURAM സംവിധാനം ചെയ്ത ജാതിക്യാ തുറന്നുകാട്ടുന്നത് ജാതിബോധങ്ങളെയും അതിന്റെ കയ്പുകളെയുമാണ്. ഒരുകാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹികജീവിതത്തിന്റെ പ്രതിഫലങ്ങളും ഉണ്ട് മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത ഈ സിനിമയിൽ . മനുഷ്യനെ മനുഷ്യൻ ജാതിയിൽ നികൃഷ്ടത കല്പിച്ചു മാറ്റി നിർത്തിയ കാലം. ജാതിക്ക എന്ന പേരിനെ ‘ജാതിക്യാ’ എന്ന് ആക്കി ടൈറ്റിൽ കൊടുക്കുമ്പോൾ തന്നെ അതിൽ വ്യക്തമായിരു രാഷ്ട്രീയം പറയുന്നുണ്ട്. ജാതി ക്യാ ? എന്ന ചോദ്യം കേരളത്തിന്റെ കെട്ടിചമച്ച നവോഥാന സമൂഹത്തിൽ എപ്പോഴും എവിടെയും മുഴങ്ങിക്കേൾക്കുന്നു.

ജാതിക്യായ്ക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

പിള്ളയുടെ പറമ്പിൽ നിന്നും പറിച്ച ജാതിക്ക തിന്നുകൊണ്ടു മീൻപിടിക്കുന്ന കൂട്ടുകാരുടെ സംഭാഷണത്തിലൂടെയാണ് ഈ സിനിമ ചലിക്കുന്നത്. തന്റെ പൂർവ്വികർ ജോലിചെയ്തു നട്ടുനനച്ചു വളർത്തിയ തോട്ടമാണ് അതെന്നു ഒന്നാമൻ പറയുമ്പോൾ , നിന്റെ പൂർവ്വികർ പറമ്പിന്റെ ഉടയോന്മാർ ആയിരുന്നില്ല, അടിയാന്മാർ ആയിരുന്നെന്നും അവർ നിലത്തു കുമ്പിൾ കുത്തിയാണ് കഞ്ഞികുടിച്ചിരുന്നത് എന്നും രണ്ടാമൻ ഓർമിപ്പിക്കുന്നു.

ഈ ഓർമ്മപ്പെടുത്തലുകളിലും രാഷ്ട്രീയമുണ്ട് . അതുതന്നെയാണ് കേരളത്തിന്റെ കപടമായ ഈ പ്രബുദ്ധസാംസ്‌കാരിക മണ്ഡലത്തിൽ ജാതീയതയെ സജീവമായി നിലനിർത്തുന്നതും. ഓർമ്മപ്പെടുത്തലുകൾ സംഭാഷണങ്ങളിലൂടെ മാത്രമല്ല, അത് അവനവനിൽ തന്നെയും സ്വയം മേധാവിത്വ മനോഭാവമോ കീഴാള മനോഭാവമോ അപകർഷതയോ ഒക്കെ വിതയ്ക്കുന്നുണ്ട്.

എത്ര അടിമപ്പണിചെയ്താലും സവർണ്ണന്റെ വയലുകളും തോട്ടങ്ങളും സമൃദ്ധമായി വിളനൽകിയാലും ‘കീഴാളർ’ എന്നും ചൂഷണങ്ങളുടെ തൊഴുത്തിലാണ്. പറമ്പിൽ നിന്നും പറിച്ചെടുക്കുന്ന ഒരു ജാതിക്കക്കു പോലും വിലക്കുള്ളപ്പോൾ അവിടത്തെ ഒരു പെണ്ണിനെ പ്രണയിച്ചാൽ ഉള്ള അവസ്ഥ എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

ഒടുവിൽ പിള്ളയുടെ ജാതിയ്ക്കക്ക് നല്ല രുചിയാണ് എന്ന് രണ്ടാമൻ പറയുമ്പോൾ …നൂറ്റാണ്ടുകളുടെ പാർശ്വവത്കരണവും ചൂഷണങ്ങളും അയിത്തങ്ങളും പ്രതിഷേധവും നുരഞ്ഞുപൊങ്ങുന്ന രോഷത്തിന്റെ മുഖവുമായി ഒന്നാമൻ ആ ജാതിക്കയെ നിഷ്കരുണം തുപ്പിക്കളയുകയാണ്..അയാളുടെ ജാതിക്ക കൊള്ളില്ല എന്ന് പറഞ്ഞുകൊണ്ട്. അവിടെയാണ് ജാതിക്ക ഒരു ഒന്നാന്തരം രാഷ്ട്രീയമാകുന്നത്.

ഈ സിനിമ എല്ലാരും കാണുക. അണിയറശില്പികൾക്കു അഭിനന്ദനങ്ങൾ

ജാതിക്യാ സംവിധാനം ചെയ്ത NIKHIL T.S ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement

ഞാൻ ഒരു കമ്പനിയിൽ പാക്കിങ് സെക്ഷനിൽ ജോലിചെയുന്നുണ്ട്. വിവാഹിതനാണ് , ഒരു കുട്ടിയുണ്ട്. ഞാൻ ചെറിയൊരു ഗ്രാമത്തിലാണ് ജീവിക്കുന്നത്. അച്ഛനും അമ്മയും ഭാര്യയും കുഞ്ഞുമായി ജീവിക്കുന്ന ഒരു കുടുംബം ആണ് . ജോലി കഴിഞ്ഞുള്ള ചെറിയ ചെറിയ സമയങ്ങൾ ആണ് ഞാൻ സ്ക്രിപ്റ്റ് എഴുതാൻ ഉപയോഗിക്കുന്നത്. ഞാൻ ഇഷ്ടപ്പെട്ടു ജോലി ചെയുന്നത് മൂവി മേഖലയിൽ ആണ്. പ്രൊഫഷണൽ ആയി ഒരു ഫിലിം മേക്കർ ഒന്നും അല്ല. മനസ്സിൽ തോന്നിയ ആശയം മൊബൈൽ ഫോണിൽ ചിത്രീകരിച്ചു.

അഭിമുഖത്തിന്റെ ശബ്ദരേഖ

BoolokamTV InterviewNIKHIL AIRAPURAM

ജാതിക്യാ

“ലോക് ഡൌണിന്റെ സമയത്താണ് ഈ ആശയം എന്റെ മനസിലേക്ക് വരുന്നത്. അങ്ങനെയാണ് ഈ കഥ ഞാൻ ഉണ്ടാക്കുന്നത്. ഇങ്ങനെയൊരു ആശയം തോന്നി മൂവി ചെയ്യാൻ കാരണം… നമ്മുടെ സമൂഹത്തിൽ ജാതി ഇല്ല എന്ന് എല്ലാരും പറയുമ്പോഴും അവരുടെ മനസുകളിൽ ജാതീയത ഉണ്ട് എന്ന് കാണിക്കാൻ വേണ്ടിത്തന്നെയാണ്. ഇത് കാണുന്നവരിൽ ജാതീയതയ്‌ക്കെതിരെ ഒരു അവബോധം ഉണ്ടാക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അന്നും ഇന്നും ജാതീയത മാറ്റമില്ലാതെ തുടരുന്നുണ്ട്. ഒരാൾ ക്രിസ്ത്യാനിയെങ്കിൽ അച്ചായാ എന്നോ മുസ്‌ലിം ആണെങ്കിൽ ഇക്കാ എന്നോ ഹിന്ദുവാണെങ്കിൽ ചേട്ടാ എന്നൊക്കെ വിളിക്കുന്നത് തന്നെ വ്യക്തമായ മതി-മതബോധങ്ങൾ തന്നെയാണ്. സിനിമയിൽ പോലും അത് നിലനിൽക്കുന്നുണ്ട് ”

“ഇതിനു മുൻപ് ഒരു ഷോർട്ട് മൂവി ചെയ്തു, പക്ഷെ റിലീസ് ചെയ്തിട്ടില്ല.  അങ്ങനെ നോക്കിയാൽ ഇത് എന്റെ ആദ്യത്തെ ഷോർട്ട് മൂവിയാണ്. ചെറിയ ഷോർട്ട് മൂവീസിൽ ഒക്കെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. പിന്നെ സൂര്യാ ടീവിയിലെ ‘എന്റെ മാതാവ് ‘ എന്ന സീരിയലിൽ അസിസ്റ്റൻറ് ആയി കുറച്ചു വർക്ക് ചെയ്തിട്ടുണ്ട്. ഇതൊക്കെയാണ് എന്റെ എക്സ്പീരിയൻസ്.”

ജാതിക്യായ്ക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“ഇതിൽ അഭിനയിച്ചവർ എന്റെ സുഹൃത്തുക്കൾ തന്നെയാണ്. രണ്ടുപേരും എന്റെ അയല്പക്കത്ത് ഉള്ളവർ തന്നെ. സിനിമാ ഫീൽഡ് തന്നെയാണ് എന്റെയൊരു സ്വപ്നം. അത്യാവശ്യം നല്ലൊരു സംവിധായകന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി ഒന്നുരണ്ടു ഷോർട്ട് മൂവീസ് ഇനിയും ചെയ്യണമെന്ന് വിചാരിക്കുന്നു. സിനിമാമേഖലയുമായി ഒരുപാട് ബന്ധങ്ങൾ ഇല്ല. അങ്ങനെ ബന്ധങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ”

JAATHIKKA
Production Company: TIMELAPSE ENTERTAINMENT
Short Film Description: STORY BASE ABOUT OUR CASTE SYSTEM
SHOOT ON POCO X3 MOBILE CAM
Producers (,): ZERO BUDEJET
Directors (,): NIKHIL AIRAPURAM
Editors (,): NIKHIL AIRAPURAM
Music Credits (,): ROYAL FREE MUSIC
Cast Names (,): ANANDHU SURENDRAN
SAMBHU PRIYAN
Genres (,): MOBILE CAM SHORT FILM
Year of Completion: 2021-05-30

Advertisement

 

 

 3,573 total views,  15 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement