Connect with us

Media

മലയാള മാധ്യമങ്ങളോളം ഇരട്ടത്താപ്പുള്ളവർ ഭൂമി മലയാളത്തിലെന്നല്ല ഭൂലോകത്തുതന്നെ ഉണ്ടാകില്ല

പുതുവൈപ്പിനിലെ സമരത്തെ പോലീസ് നേരിട്ടതും അന്ന് കൊച്ചിയിൽ പ്രധാനമന്ത്രിയുടെ സഞ്ചാരപാതയിൽ സമരത്തിനിറങ്ങിയ പരിസ്ഥിതി തീവ്രവാദികളെ അറസ്റ്

 81 total views,  2 views today

Published

on

ജതിൻ ദാസ് എഴുതുന്നു..

മലയാള മാധ്യമങ്ങളോളം ഇരട്ടത്താപ്പുള്ളവർ ഭൂമിമലയാളത്തിലെന്നല്ല ഭൂലോകത്തുതന്നെ ഉണ്ടാകില്ല .ഗെയിൽ പൈപ്പ്‌ലൈനിനെതിരെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എങ്ങുമില്ലാത്ത ചില തീവ്ര മൗലികവാദികൾ തെരുവിലിറങ്ങിയപ്പോൾ അതിനെ ആഘോഷമാക്കി ഗെയിലിനെതിരെ ആക്രോശവുമായി ഇറങ്ങിയവരാണ് നമ്മുടെ കേരളത്തിലെ മാധ്യമങ്ങൾ .

പുതുവൈപ്പിനിലെ സമരത്തെ പോലീസ് നേരിട്ടതും അന്ന് കൊച്ചിയിൽ പ്രധാനമന്ത്രിയുടെ സഞ്ചാരപാതയിൽ സമരത്തിനിറങ്ങിയ പരിസ്ഥിതി തീവ്രവാദികളെ അറസ്റ് ചെയ്ത് നീക്കിയതും മിക്സ് ചെയ്ത് യതീഷ്ചന്ദ്ര പുതുവൈപ്പിനിൽ സമരക്കാരെ തല്ലിവീഴ്ത്തി എന്ന് നരേഷനുണ്ടാക്കിയവരാണ് മാധ്യമങ്ങൾ … സത്യത്തിൽ യതീഷ്ചന്ദ്ര നീലകണ്ഠനെയൊക്കെ അറസ്റ് ചെയ്തത് പ്രധാനമന്ത്രിയുടെ സഞ്ചാരപാതയിൽ കയറി സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കിയപ്പോഴാണ് …

കീഴാറ്റൂർ വയൽക്കിളി സമരം ആഘോഷമാക്കി കേരളത്തിന്റെ ദേശീയപാതാ വികസനം ഒന്നരക്കൊല്ലത്തോളം മുടക്കിയത് ഇതേ മാധ്യമങ്ങളുടെ താല്പര്യമായിരുന്നു … രാഷ്ട്രീയനേട്ടം നോക്കി ബിജെപിയും സുധീരനടക്കമുള്ള കോൺഗ്രെസ്സുകാരും കളിച്ചപ്പോൾ അതിനേക്കാളേറെ താല്പര്യവുമായി മുന്നിൽ നിന്നത് മാധ്യമങ്ങളായിരുന്നു … എന്നിട്ടോ ? ഒന്നരക്കൊല്ലം ആ അലൈന്മെന്റിന്റെ പേരിൽ പദ്ധതിയെ കുരുക്കിലാക്കി എന്നതിനപ്പുറം എന്താണുണ്ടായത് ..? പഴയ അലൈന്മെന്റിലൂടെ തന്നെ പദ്ധതിയുടെ പണി മുന്നോട്ടുപോകുന്നു ഇപ്പോൾ …

തിരുവനന്തപുരത്തെ ടോറസ് കമ്പനിയുടെ ഡൌൺ ടൌൺ പദ്ധതിയെ ആവുന്നതരത്തിലൊക്കെ ആക്ഷേപിക്കാനും പൊളിക്കാനും മുന്നിൽ നിന്നത് ഏഷ്യാനെറ്റ് ആയിരുന്നു … അവർക്കെതിരെ ഏഷ്യാനെറ്റൊക്കെ ഉന്നയിക്കാത്ത ആരോപണങ്ങളോ ആക്ഷേപങ്ങളോ ഇല്ല .അതിവേഗ റെയിൽ പദ്ധതിക്കെതിരെയും പരിഹാസ – വിമർശന ശരങ്ങളുമായി മാധ്യമങ്ങൾ മുന്നിലുണ്ട് . ഇത്ര വേഗത്തിൽ കാസറഗോഡുനിന്നും തിരുവനന്തപുരത്തേക്ക് ആർക്കാണ് എത്തേണ്ടത് എന്നൊക്കെയാണ് വിഡ്ഢിച്ചോദ്യങ്ങൾ … !!

ഇമ്മാതിരി തുരപ്പൻ പണിയും പ്രതിലോമ അജണ്ടകളും കയ്യിൽ വെച്ചിട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളൊക്കെ “സംരംഭകരെ ഉദ്ധരിക്കാനും സംരക്ഷിക്കാനും ” നടക്കുന്നത് കാണുമ്പൊൾ സത്യത്തിൽ തൊലിക്കട്ടിയുടെ കാര്യത്തിൽ കാണ്ടാമൃഗമൊന്നും ഒന്നുമല്ല എന്ന് തോന്നിപ്പോകുന്നുണ്ട്. ഇവരുടെയൊക്കെ തൊലിയെടുത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുണ്ടാക്കാൻ കൊടുക്കണം എന്നൊരു സംരംഭക ആശയം കൂടി എനിക്ക് തോന്നുന്നുണ്ട് …

ഈ മൊതലുകൾക്ക് സംരംഭകരോട് എന്തൊരു സ്നേഹമാണ് !!
പ്രിയപ്പെട്ട മാധ്യമ തുരപ്പന്മാരേ !! – നിങ്ങളുടെ അറിവിലേക്കായി ചില പേരുകൾ പറയട്ടെ …?സഫിൽ സണ്ണി , രജിത് രാമചന്ദ്രൻ , റാഗി തോമസ്..
കഴിഞ്ഞ ഒരു രണ്ടുവർഷത്തിനിടയിൽ മാത്രം നിങ്ങൾ “അതിരറ്റ് സ്നേഹിച്ച” മലയാളികളായ സംരംഭകരാണ് ഇവർ …

Advertisement

ആഗോള ഭീമനായ മൈക്രോസോഫ്റ്റിന്റെ MVP അവാർഡ് നേടിയ Safil Sunny യെ ചാനലിലിട്ട് വിചാരണ ചെയ്ത് ആഗോളകള്ളനും കൊള്ളരുതാത്തവനുമാക്കി മാറ്റിയവരല്ലേ നിങ്ങൾ ? എന്തായിരുന്നു അയാൾ ചെയ്ത തെറ്റ് ? ഓട്ടോ തൊഴിലാളിയായ അച്ഛനെ ബോർഡ് മെമ്പറാക്കി ഒരു സംരംഭം തുടങ്ങിയതോ ? ഓട്ടോതൊഴിലാളിക്ക് എന്ത് സംരംഭം എന്ന പരിഹാസചോദ്യമുയർത്തിയവരല്ലേ നിങ്ങൾ?

Rajith Ramachandranന്റെ കാര്യവും വിഭിന്നമല്ല … ക്രമപ്രകാരം നേടിയൊരു സർക്കാർ കരാറിന്റെ പേരിൽ അവരെ എത്രനാൾ നിങ്ങൾ ക്രൂരമായി വേട്ടയാടി? ഫെയർ കോഡ് കമ്പനിക്കാർ സ്ഥാപനം “ഉള്ളിൽ നിന്നും പൂട്ടി സ്ഥലം വിട്ടു” എന്നടക്കം എഴുതിയ സാഡിസ്റ്റുകളല്ലേ നിങ്ങൾ ? ഉള്ളിൽ നിന്നും പൂട്ടി എങ്ങനെയാണു സ്ഥലം വിടുക എന്നൊക്കെ നിങ്ങളോടു ചോദിക്കുന്നതിൽ യുക്തിയില്ല … കാരണം ചോരകുടിക്കാനായി നടക്കുന്നവർക്ക് എന്ത് യുക്തി എന്ത് മനസാക്ഷി , എന്ത് സത്യസന്ധത !! എന്നിട്ടോ മനക്കരുത്ത് കൊണ്ടുമാത്രം നിങ്ങളുടെ വേട്ടയാടലിനെ അതിജീവിച്ച് അവരിപ്പോഴും ഇവിടെ നിൽക്കുന്നുണ്ട് …

2500 കോടി കണ്ടപ്പോൾ ഏഷ്യാനെറ്റുകാരനൊക്കെ എന്തൊരു പ്രയാസമാണ് . സാബുവിനെ അറിയുന്ന, സാബുവിന്റെ നാസ ടെക്നോളജിയിൽ വികസിപ്പിച്ചെടുത്ത ജെട്ടിയുടെ മാഹാത്മ്യം പറയാൻ പ്രൈം ടൈമിൽ സമയം കൊടുക്കുന്ന ഏഷ്യാനെറ്റുകാരന് റാഗി തോമസെന്ന പത്തനംതിട്ടക്കാരനെ അറിയാതിരിക്കാൻ വഴിയില്ല … അതെ ..! ഡാറ്റ കൊള്ളക്കാരനെന്ന് നിങ്ങൾ വിചാരണ നടത്തി ഈ നാട്ടിൽ നിന്നും ഓടിച്ച അതേ സ്പ്രിങ്ക്ളർ കമ്പനിയുടെ ഉടമയെപ്പറ്റി തന്നെയാണ് പറഞ്ഞുവരുന്നത് … 35000 (മുപ്പത്തിയഞ്ചായിരം കോടി ) ആണ് അയാളുടെ കമ്പനിയുടെ മൂല്യം …. അന്നയാൾ സൗജന്യസേവനം നാടിനായി വാഗ്ദാനം ചെയ്തപ്പോൾ കൊള്ളയും , കച്ചവടവു മടക്കം സകല കൊള്ളരുതായ്മകളും കണ്ടെത്തി അയാളെ ഇവിടെനിന്നും ഓടിച്ച അതേ കണ്ണുകളും നാക്കുകളുമാണ് സാബുവിന് തെലങ്കാന ജെറ്റുവിമാനവും ടാക്സ് ഇളവുകളും നിയമങ്ങളിൽ ഇളവുകളും നൽകുന്നതിൽ പുലകിതരായി “കണ്ടുപഠിക്കൂ” എന്ന് കേരളത്തോട് പറയുന്നത് !!

ഇനി ഇളവുകളെങ്ങാനും നൽകിയാൽ ചങ്ങാത്ത മുതലാളിത്തമെന്നും പറഞ്ഞുകൊണ്ട് അജയഘോഷുമാർ ഇറങ്ങും … കിറ്റെക്സിനെതിരായ പരാതിയിൽ അന്വേഷണം നടന്നില്ലായിരുനെങ്കിൽ “പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇടതുസർക്കാർ”,” “പിണറായിയുടെ മാനസപുത്രൻ സാബു” എന്നൊക്കെയുള്ള ചർച്ചകളും ഖണ്ഡകാവ്യങ്ങളും പ്രതീക്ഷിക്കാമായിരുന്നു .. നീലകണ്ഠനൊക്കെ “കടമ്പ്രയാറിന്റെ രോദനം” എന്നപേരിൽ കവിതകളുമായും ഇറങ്ങും … എങ്ങനെ വീണാലും ഇവർ നാലുകാലിൽ തന്നെ ..!!എന്നാലും ഞാൻ ആലോചിക്കുന്നത് ഇത്രമേൽ ലജ്ജയില്ലാത്തവരായി അവർക്കെങ്ങനെ ജീവിക്കാൻ കഴിയുന്നു എന്നാണ് !!

 82 total views,  3 views today

Advertisement
Entertainment24 mins ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment9 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement