രമേശ്‌ ചെന്നിത്തലയെ അറെസ്റ്റ്‌ ചെയ്യുക !

64

Jathin Das

രമേശ്‌ ചെന്നിത്തലയെ അറെസ്റ്റ്‌ ചെയ്യുക !

നിങ്ങളെല്ലാവരും രമേശ് ചെന്നിത്തല ഇരട്ടവോട്ടിന്റെ ലിസ്റ്റ് പുറത്തുവിട്ട കാര്യം അറിഞ്ഞിരിക്കും …
എന്റെ മണ്ഡലത്തിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയുടെ വീട്ടിൽ തന്നെ ഇരട്ടവോട്ട് ഉണ്ട് എന്നതാണ് ലിസ്റ്റ് നോക്കിയപ്പോൾ ആദ്യം കണ്ട കോമഡി .. അതൊക്കെ അവിടെ നിൽക്കട്ടെ … അതിലെ വിവരങ്ങളുടെ മെറിട്ടിനെപ്പറ്റി പറയാനല്ല ഈ പോസ്റ്റ് ….
ഞാൻ രമേശ് ചെന്നിത്തല വിവരങ്ങൾ പുറത്തുവിട്ട വെബ്സൈറ്റിന്റെ വിവരങ്ങൾ തപ്പുകയായിരുന്നു ..

–>> https://operationtwins.com/ എന്ന വെബ്സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് Godaddy എന്ന വെബ് സർവീസ് പ്രൊവൈഡറുടെ സെർവറിലാണ് …
–>> അതിന്റെ IP അഡ്രസ് എടുത്തുനോക്കി … 184.168.121.38 എന്നതാണ് ഈ വെബ്സൈറ്റിന്റെ IP … പിന്നെ ആ ഐപിയുടെയും വെബ്സൈറ്റിന്റെയും ലൊക്കേഷൻ എടുത്തുനോക്കി …
–>>അത് പ്രകാരം ഈ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിൽ ആണ് …
അപ്പോൾ ചോദ്യം വളരെ ലളിതമാണ് ..

1: ഇന്ത്യക്കാരുടെ വോട്ടർ ഐഡി, പേര് വിവരങ്ങൾ, അഡ്രസ് അടക്കമുള്ള വിവരങ്ങൾ എങ്ങനെയാണ് ഇന്ത്യക്ക് പുറത്തുള്ളൊരു ഇടത്തിൽ സ്റ്റോർ ചെയ്യാൻ രമേശ് ചെന്നിത്തല കൊടുത്തത് ?

2:വ്യക്തിവിവരങ്ങൾ അടക്കമുള്ള സെൻസിറ്റീവ് ഡാറ്റക്ക് cross border data transfer റെഗുലേഷൻ ബാധകമായ ഇന്ത്യയിൽ ഏത് നിയമപരമായ പെർമിഷൻ വെച്ചാണ് നിങ്ങൾ ഡാറ്റ സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത സൈറ്റിലേക്ക് കൊടുത്തത് ?

3: ഏത് വ്യക്തിഗത കൺസെന്റ് വെച്ചിട്ടാണ് ഇത്രയും ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതും, ഇമേജ് അനലൈസിങ് / കമ്പറിങ് ആപ്പ്ലിക്കേഷന്റെ സെർവറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും ?

കൃത്യം ഒരുകൊല്ലം മുൻപ് ശബരിനാഥന്റെ ചർച്ചകളിലെ ക്ളീഷേ ഡയലോഗായിരുന്നു “data is the new oil”. അതിൽ ശബരി ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്നും ഇക്കാര്യത്തിൽ എന്താണ് ശബരിയുടെയൊക്കെ അഭിപ്രായം എന്നും അറിയേണ്ടതുണ്ട് … ശബരി അന്ന്

“എന്റെ ഡാറ്റ എന്റെ അവകാശം” എന്നോമറ്റോ പറഞ്ഞുകൊണ്ടൊരു പ്രൊഫൈൽ ഫ്രെയിം മാറ്റുന്ന കാമ്പയിനും ഒപ്പുശേഖരണവുമൊക്കെ നടത്തിയിരുന്നു … അതേ ശബരിയുടെ നേതാവാണ് നാലരലക്ഷം പേരുടെ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയത് …
രമേശ് ചെന്നിത്തല അന്ന് പറഞ്ഞതുപോലെ “ഡാറ്റ വിറ്റു” എന്നൊന്നും ഞാൻ പറയുന്നില്ല .. വിൽക്കാൻ മാത്രം മൂല്യം അതിനില്ല… പക്ഷെ രമേശ് ചെയ്തത് തെറ്റായ കാര്യമാണ് … കാരണം വോട്ടർ ഐഡി എന്നത് സെൻസിറ്റീവ് പേർസണൽ ഇൻഫർമേഷൻ ആണ് … അത് ഒരുകാരണവശാലും ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയി സ്റ്റോർ ചെയ്യാൻ പാടില്ലാത്തതാണ് … ഇന്ത്യയിലെ IT നിയമങ്ങളുടെ നഗ്നമായ ലംഘനമാണത് …

രണ്ടാമതായി, സ്വകാര്യ വിവരങ്ങൾ എങ്ങനെയാണു വ്യക്തിയുടെ അനുമതിയില്ലാതെ പ്രോസസ്സ് ചെയ്ത് ഇന്ത്യക്ക് പുറത്ത് സ്റ്റോർ ചെയ്തത് എന്നും രമേശ് ചെന്നിത്തല മറുപടി പറയേണ്ട കാര്യമാണ് … സ്വകാര്യതയും, ഡാറ്റ ഈസ് ദി ന്യൂ ഓയിൽ എന്ന ക്ളീഷേ ഡയലോഗുമൊക്കെ ചർച്ചയിൽ പറയാൻ മാത്രമുള്ളതല്ല എന്നേ എനിക്ക് പ്രതിപക്ഷത്തോട് പറയാനുള്ളൂ …
ഡാറ്റയുടെ കാര്യത്തിൽ വലിയ വെപ്രാളം കാണിച്ചിരുന്ന മാധ്യമങ്ങളുടെ നിലപാടും ഇതിൽ അറിയേണ്ടതുണ്ട് .. സ്വന്തം ചെന്നിത്തല ചെയ്തതായതുകൊണ്ടു പ്രശ്നമില്ല എന്നാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല …

വാൽക്കഷ്ണം: ഇത് CDN (Content Delivery Network) ആണെന്ന ന്യായവുമായൊന്നും ദയവായി വരരുത് 🙂 … ആ സൈറ്റ് വെറും നൂറോ ഇരുന്നൂറോ pdf ഫയലുകൾ മാത്രമുള്ള ഒന്നാണ് ..അതിനുവേണ്ടി CDN ഉണ്ടാക്കാനൊന്നും ആരും നിൽക്കില്ല .. CDN ന്റെയൊക്കെ ഉപയോഗം വേറെയാണ് … നാലും മൂന്നും ഏഴ് ഡോക്യുമെന്റ് ഫയലുകൾക്കൊന്നും ആരും CDN ഉണ്ടാക്കില്ല.