പാർലമെന്റ് അംഗമായിരുന്ന കെ സുധാകരനെ പറ്റി പറയുന്ന ഒരു കഥയുണ്ട്

713

Jathin Das എഴുതുന്നു 

പാർലമെന്റ് അംഗമായിരുന്ന കെ സുധാകരനെ പറ്റി പറയുന്ന ഒരു കഥയുണ്ട്.

പാർലമെന്റിൽ ഗൌരവമായ ചർച്ച നടക്കുന്നു. പാലക്കാട് എം പി സഖാവ് MB രാജേഷ് ആണ് സംസാരിക്കുന്നത്. പെട്ടെന്ന് സുധാകരൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുന്നു. അപൂർവമായി മാത്രം കാണാറുള്ള ആ കാഴ്ച കണ്ട് ഉടനെ സ്പീക്കർ മീരാ കുമാർ ഇടപെടുന്നു. “രാജേഷ് ഒരു നിമിഷം, സുധാകരന് എന്തോ പറയാനുണ്ട്. പറയൂ സുധാകരൻ ജി “.

പതിഞ്ഞ ശബ്ദത്തിൽ സുധാകരൻ പറഞ്ഞു ” മാഡം സ്പീക്കർ, മുണ്ടഴിഞ്ഞപ്പോൾ അത് ശരിയാക്കാൻ എഴുന്നേറ്റതാണ്. ശരിയാക്കി ഉടൻ ഇരുന്നോളാം”.

നർമരസം ഏറെയുള്ള ഈ കഥയിൽ പക്ഷെ അതിശയോക്തി ഒട്ടുമില്ല എന്ന് കെ സുധാകരന്റെ എം പി എന്ന നിലയിലുള്ള അന്നത്തെ പ്രവർത്തനം വിലയിരുത്തിയാൽ മനസ്സിലാകും. ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അംഗങ്ങളുടെ കൂട്ടത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ഏറ്റവും കുറവ് ചർച്ചകളിൽ പങ്കെടുത്ത , ഏറ്റവും കുറവ് എം പി ഫണ്ട് വിനിയോഗിച്ച, ഏറ്റവും കുറവ് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച , ഏറ്റവും കുറവ് ദിവസം സഭയിൽ പങ്കെടുത്ത എംപിമാരുടെ കൂട്ടത്തിൽ ആയിരുന്നു സുധാകരൻ.

ഇമ്മാതിരി ട്രാക്ക് റെക്കോർഡുള്ള മനുഷ്യനാണ് ആണധികാരത്തിന്റെയും മേൽക്കോയ്മയുടെയും മേൽവിലാസത്തിൽ വിലസാൻ നോക്കുന്നത് .. അയാളാണ് “ഓളെക്കൊണ്ടൊന്നും പറ്റൂല്ല” എന്നും “ആണുങ്ങളെക്കൊണ്ടേ പറ്റൂ” എന്നും പറയുന്നത് !!

വിവരക്കേട് മാത്രം കൈമുതലായുള്ള ഈ മൊതലിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊട്ടിച്ചുകയ്യിൽ കൊടുക്കാൻ സഹായിച്ചതിലെ ഒരു വോട്ട് എന്റേതാണ് എന്നതിൽ ഉദുമയിലെ വോട്ടർ എന്ന നിലയിൽ വലിയ ആത്മാഭിമാനമുണ്ട്..

Advertisements