ഒരേ കാര്യം ഉന്നയിച്ച് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് നാലുതവണ കേന്ദ്രമന്ത്രിയെ കാണേണ്ടിവരുന്നത് നാണക്കേടാണ്

224

Jathin Das എഴുതുന്നു

“ഒരേ കാര്യം ഉന്നയിച്ച് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് നാലുതവണ കേന്ദ്രമന്ത്രിയെ കാണേണ്ടിവരുന്നത് നാണക്കേടാണ്”

ഇന്നലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടേതായി പുറത്തുവന്ന വാക്കുകളാണിത്. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥർ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ക്ഷോഭിച്ചുകൊണ്ടാണ് ഗഡ്കരി അങ്ങനെ പറഞ്ഞത്.

ദേശീയപാതാ വികസനത്തിനായുള്ള ഭൂമിയേറ്റെടുക്കലിന്റെ ചിലവിന്റെ 25% തങ്ങൾ വഹിക്കാമെന്നും അതിനായി 5000 കോടിരൂപ വകയിരുത്തിയെന്നും കേരളം NHAI യെ അറിയിച്ചത് കഴിഞ്ഞ ജൂലായിലാണ്. നാലുതവണ പിണറായി വിജയൻ ഇതേകാര്യം ഗഡ്കരിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അതിന്മേൽ നടപടിയെടുക്കാതെ അടയിരുന്ന ഉദ്യോഗസ്ഥരെയാണ് ഗഡ്കരി നിറുത്തിപ്പൊരിച്ചത്.

ആരോഗ്യകരമായ ഫെഡറൽ സംവിധാനത്തിന്റെ മാതൃക കൂടി ഗഡ്കരിയുടെ ഇടപെടലിൽ ഉണ്ട് എന്നത് പറയാതെ വയ്യ … സംസ്ഥാനങ്ങളുടെ സർവ്വ അധികാരങ്ങളും കവരുന്ന, അവരെ അടിമകളായി കാണുന്ന മോഡി -ഷാ കൂട്ടുകെട്ടിന്റെ കാര്യമെടുത്തുനോക്കുമ്പോൾ ഗഡ്കരി ആളൊരു മാന്യനാണ് എന്ന് പറയേണ്ടിയും വരും..

കേരളത്തിന്റെ വികസനകാര്യത്തിൽ എത്രമാത്രം പ്രൊഫെഷനലും സിസ്റ്റമാറ്റിക്കുമാണ് മുഖ്യമന്ത്രിയും സർക്കാറും എന്ന് പിണറായിയുടെ ഓരോ ഇടപെടലും ചൂണ്ടിക്കാണിക്കുന്നുണ്ട്.. നടക്കില്ല എന്ന് കരുതി കേന്ദ്രം ഉപേക്ഷിച്ചുപോകാനൊരുങ്ങിയ ഗെയിൽ പദ്ധതി ഈ മാസം കമ്മീഷൻ ചെയ്യപ്പെടുകയാണ്.. മുഖ്യമന്ത്രി പദമേറ്റെടുത്ത ശേഷം ആദ്യമായി പ്രധാമന്ത്രിയെ കണ്ട പിണറായി വിജയനോട് അന്ന് നരേന്ദ്ര മോഡി പറഞ്ഞത് കേരളത്തിൽ വികസനപദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുന്നില്ല എന്നാണ്. ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് ഗെയിൽ പദ്ധതിയും ദേശീയപാതയുടെ വികസനവുമായിരുന്നു. അന്ന് പിണറായി “ഈ രണ്ടുപദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കിയിരിക്കും” എന്നൊരുറപ്പ് പ്രധാനമന്ത്രിക്ക് കൊടുത്തിരുന്നു. അതിൽ ഗെയിൽ യാഥാർഥ്യമായിരിക്കുന്നു. ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തിൽ കേരളം ചെയ്യേണ്ടതെല്ലാം ചെയ്തും കഴിഞ്ഞിരിക്കുന്നു. അതിന്റെ കാര്യമാണ് മുകളിൽ പറഞ്ഞത്. ഇത്രയും കാലം ഫയലിനു മേൽ അടയിരുന്ന NHAI അധികൃതർ ഗഡ്കരിയുടെ നിർത്തിപ്പൊരിക്കലിൽ ഒറ്റ ദിവസം കൊണ്ട് ഫയൽ ക്ലിയർ ചെയ്ത് ഉത്തരവിറക്കിയിരുന്നു എന്നതും നാം കാണേണ്ടതുണ്ട് ..NHAIയുടെ നിലപാടുകൾ ശരിയല്ല എന്ന് ഗഡ്കരിയോട് പരാതിപറയാൻ പിണറായിക്ക് കഴിഞ്ഞത് തങ്ങളുടെ ഭാഗത്തുനിന്നും ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ….

നോക്കൂ … അയാൾ പറയുന്നതൊക്കെയും നാടിൻറെ വികസനത്തെ പറ്റിയാണ്.. ഇടപെടുന്നതൊക്കെയും ഒന്നാംതരം പ്രൊഫഷണൽ രീതിയിലാണ്.. നടക്കില്ല എന്ന് എഴുതിത്തള്ളിയ ഓരോ പദ്ധതിയും ആർജവത്തോടെ നടപ്പിലാക്കപ്പെടുന്നതും ആ പ്രൊഫഷണൽ ഇടപെടലുകളുടെ പിൻബലത്തിലാണ്.. അതിപ്പോൾ ഗെയിലായാലും കൊച്ചി -ഇടമൺ പവാർ ഗ്രിഡ് ആയാലും , ദേശീയപാതയായാലും, ക്ഷേമപദ്ധതികളായാലും, ജനസൗഹൃദ കേന്ദ്രങ്ങളാകുന്ന ആരോഗ്യമേഖലയായാലും.. കേരളത്തെ മുക്കിക്കൊല്ലാൻ വന്ന പ്രളയത്തെ നാം നേരിട്ടതും എല്ലാവരെയും കൂട്ടിയോജിപ്പിച്ച് നടത്തിയ ആ പ്രൊഫഷണൽ ഇടപെടലിലൂടെയാണ്.. കേരളം വിട്ടുപോകാൻ 48 മണിക്കൂർ കൊടുത്ത ഫിറോസടക്കമുള്ള “വികസനപ്രേമികളുടെ” താക്കീതിനെ അവജ്ഞയോടെ അവഗണിക്കാൻ ഗെയിലിനു കഴിഞ്ഞതും ഇച്ഛാശക്തിയുള്ളൊരു ഭരണകൂടമാണ് കേരളത്തിലുള്ളത് എന്ന ബോധ്യത്തിന്റെപുറത്താണ്… കീഴാറ്റൂരിലടക്കം സകലയിടത്തും കുത്തിത്തിരിപ്പുമായി ഇറങ്ങിയ “വികസനപ്രേമികളായ” ശ്രീധരൻ പിള്ളയും ചെന്നിത്തലയും ഉമ്മൻചാണ്ടിയുമടക്കമുള്ള സകലരുടെയും പാരവെപ്പുകളെ വകഞ്ഞുമാറ്റി ദേശീയപാതയുടെ അലൈന്മെന്റുമായി NHAI മുന്നോട്ടുപോയതും എക്കാലവും “വികസനവിരുദ്ധ”രെന്ന് മേല്പറഞ്ഞവർ വിളിക്കുന്ന പിണറായിയും പിണറായി നേതൃത്വം നൽകുന്ന സർക്കാരും മുന്നണിയും നൽകിയ ആർജ്ജവമുള്ള പിന്തുണയുടെ ബലത്തിലാണ്..

നിങ്ങൾക്ക് പിണറായിയെ എതിർക്കാം, അയാളുടെ ശരീരഭാഷയെയും നടപ്പിനെയും ഇരിപ്പിനെയും നോട്ടത്തെയും എന്തിന് ഹെയർ സ്റ്റൈലിനെ പറ്റിവരെയും കഥകളെഴുതാം.. പക്ഷെ അതൊന്നും അയാളെ ബാധിക്കുന്ന വിഷയമല്ല. അയാളെ ബാധിക്കുന്ന വിഷയം ” ഈ നാടിൻറെ പ്രശ്നങ്ങളാണ്, ഈ നാടിൻറെ വികസനമാണ്, നാടിൻറെ ക്ഷേമപ്രവർത്തനങ്ങളാണ്”. പെൻഷൻ കിട്ടിയ അവശ സമൂഹത്തിന്റെ “മോണകാട്ടിയുള്ള ചിരി”യാണ് തന്നെ ഭരണാധികാരി എന്ന നിലയിൽ ഏറ്റവും തൃപ്തനാക്കിയതും സന്തോഷവാനാക്കിയതും എന്നയാൾക്ക് പറയാൻ കഴിയുന്നത് മണ്ണിലുറച്ചുനിന്നുകൊണ്ടുള്ള നിലപാടുകളുടെ ബലത്തിലാണ്..

അസ്ഥാനത്തുള്ള ചിരികളില്ല, സുഖിപ്പിക്കലുകളില്ല, വാചാലതയില്ല.. മാധ്യമപ്രവർത്തകരുടെ തോളത്തുതട്ടി സന്തോഷിപ്പിക്കാനും അയാൾ ശീലിച്ചിട്ടില്ല.. പക്ഷെ സംഘബോധത്തിന്റെയും ടീം വർക്കിന്റെയും നല്ലപാഠങ്ങൾ അയാൾക്കറിയാം, നാടിൻറെ പ്രശ്നങ്ങളെ എങ്ങനെ പ്രൊഫഷണലായി സമീപിക്കണം എന്നുമയാൾക്കറിയാം.. ഒരു ഭരണാധികാരിക്ക് വേണ്ടതും അതാണ്.. സർക്കാർ മെഷിനറിയെ ഫലപ്രദമായി ചലിപ്പിക്കാനറിയുന്ന ആ മിടുക്കുതന്നെയാണ് നടക്കില്ല എന്ന് എല്ലാവരും എഴുതിത്തള്ളിയ പദ്ധതികളുടെ പൂർത്തീകരണങ്ങളുടെ കാരണവും .. അതൊരിക്കലും അയാളുടെ മാത്രമായ കഴിവല്ല, ഒറ്റയാൾ പോരാട്ടങ്ങളൊന്നും ലോകത്തൊരിടത്തും വിജയിച്ചിട്ടുമില്ല … അയാൾ നയിക്കുന്ന ടീമിന്റെ മികവാണത്..അതിൽ മന്ത്രിമാരുണ്ട്, പേഴ്സണൽ സ്റ്റാഫിലുള്ളവരുണ്ട്, ജനപ്രതിനിധികളുണ്ട്, വിവിധതലങ്ങളിലുള്ള ഉദ്യോഗസ്ഥരുണ്ട്, അങ്ങനെ ഒരുപാടുപേർ .. പക്ഷെ, ആ ടീമിനെ നയിക്കാനും ഫലപ്രദമായി അങ്ങേയറ്റം പ്രൊഫെഷണലായി ചലിപ്പിക്കാനും കാര്യങ്ങൾ നീക്കാനും അയാളോളം പോന്നൊരു നായകൻ തൽക്കാലം കേരളത്തിലില്ല..

#NavaKeralam #LDF #PinarayiVijayan
cpy