സംവിധായകൻ അറ്റ്ലീ സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാനിലെ ‘ചലേയ’ എന്ന ഗാനം പുറത്തുവിട്ടു. . ഷാരൂഖ് ഖാനും നയൻതാരയുമാണ് ഗാന രംഗത്ത് ഉള്ളത്. അനിരുദ്ധ് രവിന്ദറിന്റെ സംഗീത സംവിധാനത്തില്‍ ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നത് അരിജിത്ത് സിംഗും ശില്‍പ റാവുമാണ്. പ്രായമേറിയാലും ഷാറൂഖിലെ കാമുകഭാവത്തിനു മങ്ങലേറ്റിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഗാനം.

ഗൗരി ഖാൻ ആണ് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജവാൻ നിർമ്മിക്കുന്നത്. ഡബിൾ റോളിലാണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നത്. റോ’യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് സൂചന. നായിക നയൻതാരയാണ് .നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ. പത്താനും Dunki- യും കഴിഞ്ഞ് ഈ വർഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ഷാരൂഖ് ചിത്രമാണിത്.

തമിഴ് താരം വിജയ് സേതുപതിയും ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്. വില്ലൻ വേഷത്തിലാവും വിജയ് സേതുപതി അഭിനയിക്കുക എന്നാണ് ലഭ്യമായ വിവരം. മ്യൂസിക് റൈറ്റ്‌സിൻറെ വിൽപ്പന വഴി 36 കോടി രൂപയാണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബോളിവുഡിൽ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത തുകയാണ് ഷാരൂഖ് ഖാന്റെ ജവാൻ നേടിയിരിക്കുന്നത്. ടി സിരീസാണ് മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയത് .

Leave a Reply
You May Also Like

എല്ലാരുമൊന്ന് സഹായിക്കണേ…നിവിൻ പോളിയുടെ സ്‌കൂളിലേക്ക് കുറച്ചു പിള്ളേരെ ആവശ്യമുണ്ട്

പുതുമുഖങ്ങളെ അണിനിരത്തി പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഡിയർ…

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

NOUFAL MANNILKADAVU സംവിധാനം ചെയ്ത വിള്ളൽ പാറയുടെയോ ചുവരിന്റെയോ വിള്ളൽ അല്ല..അത് നമ്മൾ മനുഷ്യബന്ധങ്ങൾക്കിടയിലെ വിള്ളൽ…

എന്തായാലും മമ്മൂട്ടി അത് തിരിച്ചറിയുന്നുണ്ട് എന്നത് നല്ല കാര്യമാണ് …

ലോകസിനിമകൾ പ്രേക്ഷകർ അറിയുന്നുണ്ട് എന്ന തിരിച്ചറിവ് Rejeesh Palavila മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുന്ന…

ടോപ് ഗിയര്‍ അവാര്‍ഡ് 2023; പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

ടോപ് ഗിയര്‍ അവാര്‍ഡ് 2023; പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍ ബിബിസി ടോപ്…