സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും”; മാർച്ച് 31ന് റിലീസിനെത്തുന്നു….

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയുടെ അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി. ചിത്രം മാർച്ച് 31ന് തീയേറ്റർ റിലീസിനെത്തും. നവാഗതനായ രഘുമേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്.

ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ,ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫോർ മ്യൂസിക്കിൻ്റെ സംഗീത സംവിധാനത്തിൽ ബി.കെ ഹരിനാരായണൻ രചിച്ച രണ്ട് ഗാനങൾ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ‘മുറ്റത്തെ മുല്ലത്തെെ” എന്ന ഗാനം കെ.എസ് ചിത്രയും, ‘ഒന്ന് തൊട്ടേ’ എന്ന ഗാനം വിജയ് യേശുദാസുമാണ് ആലപിച്ചിരിക്കുന്നത്.

“ജിങ്ക ജിങ്ക” എന്ന മൂന്നാമത്തെ ഗാനമായ നാടൻപട്ട് ഈണം നൽകി ആലപിച്ചിരിക്കുന്നത് മത്തായി സുനിൽ ആണ്.സുരേഷ് കൃഷ്ണ ൻ്റേതാണ് രചന. ക്യാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, അസോസിയേറ്റ് പ്രൊഡ്യൂസർ: ആർ ഡി (സീബ്രാ ക്രോസിങ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ആർട്ട് അശോകൻ ചെറുവത്തൂർ, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വി.പി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈൻ: ചാൾസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, വി.എഫ്.എക്സ്: ജിഷ്ണു പി ദേവ്, സ്റ്റിൽസ്: ജിതിൻ മധു, ഡിസൈൻസ്: മനു മൈക്കൾ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply
You May Also Like

റെഡ് ഔട്ട് ഫിറ്റിൽ തിളങ്ങി രജീഷ വിജയൻ

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്‍.…

പ്രണയവും രതിയും പോലും അസ്വസ്ഥപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടൂ കൂടിയാണ് വയലന്‍റായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്

പ്രസിദ്ധ ജാപ്പനീസ് സംവിധായകനായ നഗിസ ഒഷിമയുടെ സംവിധാനത്തില്‍ 1978 ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ഹൊറര്‍ ഇറോട്ടിക്…

സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ റൗഡികളെ തല്ലിച്ചതച്ചാണ് ഐശ്വര്യ നായകനേക്കാൾ കൂടുതൽ ചെയ്തിരിക്കുന്നത്

മലയാള സിനിമ ഇൻഡസ്‌ട്രിയിൽ നിന്ന് തമിഴ്‌നാട്ടിൽ എത്തുന്ന നടിമാർക്ക് എപ്പോഴും ഒരു പ്രത്യേകതയുണ്ട്. വിശാലിന്റെ ആക്ഷൻ…

ആ ഗ്രാമത്തിലുള്ള ഭൂരിപക്ഷം മനുഷ്യരും അവരവരുടേതായ കാരണം കൊണ്ട് വേട്ടക്കാർ കൂടിയാണ്, ഒപ്പം അവരൊക്കെ ലൂക്കിന്റെ ഇരകളുമാണ്..

Latheef Mehafil ഒരു മാധ്യമ പ്രവർത്തകൻ പ്രൊമോഷൻ പ്രസ്സ് മീറ്റിനിടയിൽ മമ്മൂട്ടിയോട് റോഷാക്ക് എന്ന സിനിമ…