സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും” ചിത്രീകരണം പൂർത്തിയായി.

അയ്മനം സാജൻ

ദൃശ്യം ഫെയിം സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്ന് നിർമ്മിച്ച് നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ജവാനും മുല്ലപ്പൂവും ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്കൂൾ അധ്യാപികയുടെ കഥപറയുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്.

ചിത്രത്തിൽ ദേവി അജിത്ത്, ബാലാജി ശർമ്മ, നന്ദു പൊതുവാൾ, സാധിക മേനോൻ, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാർ, ബാലശങ്കർ, കവിത രഘുനന്ദനൻ, അമ്പിളി, ലത ദാസ്, മാസ്റ്റർ തൻമയി മിഥുൻ മാധവൻ, സിനി എബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു. ഷ്യാൽ സതീഷ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ സനൽ അനിരുദ്ധൻ ആണ്.

സംഗീതം: 4 മ്യൂസിക്ക്, ഗാനങ്ങൾ: ബി.കെ ഹരിനാരായണൻ & സുരേഷ് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ആർട്ട്: അശോകൻ ചെറുവത്തൂർ, കോസ്റ്റ്യൂം: ആദിത്യ നാണു മേക്കപ്പ്: പട്ടണം ഷാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രീ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ, പ്രൊഡക്ഷൻ മാനേജർ: ധനേഷ് കൃഷ്ണകുമാർ, അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വി.പി, ഡിസൈൻ: ലൈനോജ് റെഡ്ഡിസൈൻ, സ്റ്റിൽസ്: ജിതിൻ മധു, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

Leave a Reply
You May Also Like

പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ എണ്ണമറ്റ കഥാപാത്രങ്ങളുമായി ലിയനാർഡോ ഡികാപ്രിയോ എന്ന മഹാനടൻ ജൈത്രയാത്ര തുടരുകയാണ്, ജന്മദിനാശംസകൾ …

Riyas Pulikkal ജാങ്കോ അൺചെയിൻഡ് എന്ന ടാരന്റീനോ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിഖ്യാത നടൻ ലിയനാർഡോ…

ആ തെലുഗ് ചാനലിനുണ്ടായ ഈ പ്രൊഫഷണലിസമാണ് മലയാളത്തിലെ ഓൺലൈൻ ചാനലുകളിൽ ഭൂരിപക്ഷത്തിനും ഇല്ലാതെ പോകുന്നത്

Jishnu Girija Sekhar ഗൗതം മേനോനോട് ചെക്ക ചിവന്ത വാനം സിനിമയെ പറ്റി ചോദിച്ചു അവതാരകന്…

സിൽക്ക് സ്മിതയുടെ ആ ഭാഗ്യം അധികം നടിമാർക്ക് ഉണ്ടായിട്ടില്ല

വിജയലക്ഷ്മി എന്ന സിൽക്ക് സ്മിത ആന്ധ്രാപ്രദേശിൽ ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്.…

മലയാള സിനിമയിൽ ആദ്യമായി ഒരു അറബ് വംശജൻ നായകൻ ആകുന്ന ‘കൊണ്ടോട്ടി പൂരം’ തീയേറ്ററുകളിലേക്ക്

മലയാള സിനിമയിൽ ആദ്യമായി ഒരു അറബ് വംശജൻ നായകൻ ആകുന്ന കൊണ്ടോട്ടി പൂരം തീയേറ്ററുകളിലേക്ക് മലയാള…