സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും”; പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

അയ്മനം സാജൻ

ദൃശ്യം ഫെയിം സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്ന് നിർമ്മിച്ച് നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജവാനും മുല്ലപ്പൂവും’. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. നിർമാതാവ് എൻ.എം ബാദുഷ ക്ലാപ് അടിച്ച ചടങ്ങിൽ ശ്രീനിജിൻ എം.എൽ.എ സ്വിച്ചോണും നിർവഹിച്ചു. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്കൂൾ അധ്യാപികയുടെ കഥപറയുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്.

ചിത്രത്തിൽ ദേവി അജിത്ത്, ബാലാജി ശർമ്മ, നന്ദു പൊതുവാൾ, സാധിക മേനോൻ, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാർ,കവിത രഘുനന്ദനൻ, അമ്പിളി, ലത ദാസ്, മാസ്റ്റർ തൻമയി മിഥുൻ മാധാവൻ, സിനി എബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു. ഷ്യാൽ സതീഷ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ സനൽ അനിരുദ്ധൻ ആണ്.

മാളവിക കസ് ഉണ്ണിത്താൻ സഹനിർമ്മാതാവും, സുഭാഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. സംഗീതം: 4 മ്യൂസിക്ക്, ഗാനങ്ങൾ: ബി.കെ ഹരിനാരായണൻ, സുരേഷ് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ആർട്ട്: അശോകൻ ചെറുവത്തൂർ, കോസ്റ്റ്യൂം: ആദിത്യ നാണു മേക്കപ്പ്: പട്ടണം ഷാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രീ, പ്രൊഡക്ഷൻ മാനേജർ: ധനേഷ് കൃഷ്ണകുമാർ, അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ഡിസൈൻ: ലൈനോജ് റെഡ്ഡിസൈൻ, സ്റ്റിൽസ്: ജിതിൻ മാത്യു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

Leave a Reply
You May Also Like

തെന്നിന്ത്യന്‍ താരമായ രാഗിണി ദ്വിവേദിയെ പ്രധാന കഥാപാത്രമാകുന്ന ‘ഷീല’ ജൂലായ് 28ന്

തെന്നിന്ത്യന്‍ താരമായ രാഗിണി ദ്വിവേദിയെ പ്രധാന കഥാപാത്രമാക്കി മലയാളത്തിലും കന്നഡയിലുമായി, ബാലു നാരായണന്‍ തിരക്കഥയെഴുതി സംവിധാനം…

നിങ്ങൾ തനിച്ചായ രാത്രിയിൽ സുന്ദരികളായ രണ്ടു പെൺകുട്ടികൾ വന്നു വാതിലിൽ മുട്ടിയാലോ ?

Movie : Knock Knock (2015) ഭാര്യയും മക്കളുമായി സമാധാനമായി ജീവിക്കുന്ന എവന്റെ വീട്ടിലേക്ക് പെട്ടെന്നൊരു…

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

GIREESH PC PALAM സംവിധാനം ചെയ്ത ‘പൂജ്യം’ നമുക്ക് ചുറ്റിനും, നമ്മൾ ഒരുപാട് കാണാറുള്ള ഒരു…

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള ബന്ധത്തിന്റെ ചില അറിയാക്കഥകൾ

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള ബന്ധം ഇനി രഹസ്യമല്ല. നിരവധി ക്രിക്കറ്റ് താരങ്ങൾ ബോളിവുഡ്…