ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’ പൂജ തൃക്കാക്കര അമ്പലത്തിൽ വച്ച് നടന്നു. രാവിലെ 10:30-ന് ക്ഷേത്രാങ്കണത്തിൽ വച്ച് നടന്ന പൂജയിൽ ഉണ്ണി മുകുന്ദനും സംവിധായകൻ രഞ്‍ജിത് ശങ്കറിനുമൊപ്പം നടിമാരായ മഹിമ നമ്പ്യാർ, ജോമോള്‍ എന്നിവരും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്തു.

രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രം വളരെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ ഉറ്റുനോക്കുന്നത്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ ചിത്രം നിര്‍മ്മിക്കുന്നത് . തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശോത്സവ ചടങ്ങിനിടെ ഉണ്ണിമുകുന്ദൻ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഗണേശോത്സവ പരിപാടിക്കെത്തിയ നടൻ വേദിയിൽ വച്ച് സംസാരിക്കുന്നതിനിടെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിക്കുകയായിരുന്നു.ചിത്രത്തിൽ നായികയായി മഹിമ നമ്പ്യാർ എത്തുന്നു. ആദ്യമായാണ് രഞ്ജിത് ശങ്കർ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകനാവുന്നത്.

**

 

You May Also Like

ആറ്റിറ്റ്യൂഡ് പോസുമായി അനുപമ പരമേശ്വരൻ. വൈറലായി ഫോട്ടോസ്

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ നായികയായി അഭിനയിച്ച പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ തൻ്റെതായ ഇടം കണ്ടെത്തിയ നടിയാണ് അനുപമ പരമേശ്വരൻ.

“ആ ചിരി ഓഹ് ..”, തന്നെ ഹാൻഡ് ഷേക്ക് ചെയ്തശേഷം തിരിഞ്ഞു നോക്കി ചിരിക്കുന്ന ആരാധകന്റെ വിഡിയോ പങ്കുവച്ചു ഹണി റോസ്

നടി ഹണിറോസ് ഉദ്ഘാടനച്ചടങ്ങുകളുടെ മുഖ്യതിഥിയാണ് . താരത്തിന്റെ ഉദ്‌ഘാടന വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പലപ്പോഴും…

ഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്ററുമായി ബസൂക്ക, “തങ്കമണി ” വീഡിയോ ഗാനം (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ അപ്ഡേറ്റ്സ് )

ഡയൽ 100 .മാർച്ച് 8 ന് തീയേറ്ററിൽ. ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100…

ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ പോലും നടന്മാർക്ക് പ്രായമാകുന്നതിനാൽ ഒരാളല്ല, എന്നാൽ ഇവിടെ മമ്മൂട്ടിയുള്ളപ്പോൾ മറ്റൊരാളിന്റെ ആവശ്യമില്ല

34 വർഷം കൊണ്ടുണ്ടായ അഞ്ചു സിനിമകളിൽ ഒരൊറ്റ നായകൻ തന്നെ ഒരൊറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വളരെ…