പ്രസിഡന്റ് ആകുന്നതിനു മുൻപ് തദ്ദേശീയ ജനതയെ വളഞ്ഞു പിടിച്ചു കൂട്ടകൊലനടത്തുന്ന സംഘങ്ങളുടെ പ്രമുഖനായിരുന്നു ലിങ്കൺ

0
233
Jay SanJay
അബ്രഹാം ലിങ്കണും അമേരിക്കൻ ആദിമജനതയും – ഒളിപ്പിക്കപ്പെട്ട ഒരു ചരിത്രം
അബ്രഹാം ലിങ്കൺ എന്ന അമേരിക്കൻ പ്രസിഡന്റ് അമേരിക്കക്കാർക്ക് വേണ്ടപെട്ടവനാണ് . തമ്മിൽ തല്ലി ഭിന്നിച്ചു പോകുമായിരുന്ന അമേരിക്കൻ സംസ്ഥാനങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമർത്തി അമേരിക്കൻ ഐക്യനാടുകളുടെ അഖണ്ഡത കാത്തുസൂക്ഷിച്ച വ്യക്തിയാണ് അബ്രഹാം ലിങ്കൺ . ഒരു രീതിയിൽ ഇപ്പോൾ അമേരിക്കൻ ഐക്യനാടുകൾ ഒരു ലോക ശക്തിയായി നിലകൊളുന്നുണ്ടെങ്കിൽ അതിന്റെ മുഖ്യ കാരണകാകരിലൊരാൾ അബ്രഹാം ലിങ്കനാണ് . അതിൽ അവർക്ക് ലിങ്കനോട് ആരാധനയോ ,ബഹുമാനമോ തോന്നുന്നെങ്കിൽ ഒരു തെറ്റുമില്ല .
രാജ്യസ്നേഹികളായ അമേരിക്കൻ പൗരന്മാർ എന്ന നിലയിൽ അവർ ചെയുന്നത് ശരിയുമായിരികാം. എന്നാൽ ആരായിരുന്നു അബ്രഹാം ലിങ്കൺ . പത്തൊൻപതാം നൂറ്റാണ്ടിലെ മധ്യകാലത്തു അമേരിക്കയിൽ നടമാടിയ തദ്ദേശജനതയുടെ കൂട്ടക്കൊലകളിൽ ലിങ്കന്റെ പങ്ക് തുടങ്ങിയവയൊക്കെ വളരെ വിദഗ്ധമായി മൂടി വെക്കപ്പെട്ട കാര്യങ്ങളാണ് . മറ്റു രാജ്യങ്ങളുടെ എല്ലകാര്യങ്ങളിലും ഇടപെടാൻ തുനിയുന്ന അമേരിക്കയിൽ മുഖ്യധാരാ മാധ്യമങ്ങൾ ഒരിക്കലും ചർച്ചചെയ്യാത്തതാണ് തദ്ദേശീയ ജനതയുടെ കൂട്ടക്കൊലകളിൽ പ്രസിഡന്റാകുന്നതിനുമുന്പും അതിനുശേഷവും ലിങ്കന്റെ നേതൃത്വവും പങ്കും .
.
പ്രസിഡന്റ് ആകുന്നതിനു മുൻപ് തദ്ദേശീയ ജനതയെ വളഞ്ഞു പിടിച്ചു കൂട്ടകൊലനടത്തുന്ന സംഘങ്ങളുടെ പ്രമുഖനായിരുന്നു ലിങ്കൺ .ലിങ്കൺ അമേരിക്കൻ രാഷ്ട്രീയത്തിൽ വേരുകളുണ്ടായതുതന്നെ തദ്ദേശീയരിൽ നിന്നും വൻതോതിൽ ഭൂമി പിടിച്ചെടുത്തു അവരെ അവരുടെ ഭൂമിയിൽനിന്നും ആട്ടിപായിച്ച നടപടികളുടെ ശക്തനായ വക്താവ് എന്ന നിലയിലാണ് .
.
പ്രസിഡന്റ് ആയതിനു ശേഷമുള്ള ലിങ്കന്റെ തദ്ദേശീയ ജനതയോടുള്ള നിലപാടുകൾ അതിക്രൂരമായിരുന്നു . തദ്ദേശീയരെ എത്ര ക്രൂരമായി ദ്രോഹിക്കാമോ അത്ര ക്രൂരമായി ദ്രോഹിക്കുക എന്നതായിരുന്നു ലിങ്കന്റെ മിക്കപദ്ധതികളുടെയും കാതലായ നയം. തദ്ദേശീയ ജനതയുടെ ഭൂമിയും സ്വത്തും പിടിച്ചെടുക്കാൻ നിയമം വരെയുണ്ടാക്കി പ്രെസിഡന്റായ ലിങ്കൺ .ഹോംസ്റ്റേഡ് ആക്ടും ദി പസിഫിക് റെയിൽവേ ആക്ടും 1862 ലാണ് പാസാക്കിയത് . രണ്ടിന്റെയും ഉദ്ദേശം തദ്ദേശീയരുടെ ഭൂമി വികസനത്തിന്റെ പേരിൽ കൈയേറുക എന്നത് മാത്രമായിരുന്നു .
.
തദ്ദേശീയ ഇന്ത്യൻ ജനതകളെ കീഴ്പെടുത്തി അവരെ മരുഭൂമികളിലൂടെ നൂറുകണക്കിന് കിലോമീറ്റെർ മാർച്ചു ചെയ്യിപ്പിച്ചു പതിയെ വധിക്കുക എന്ന ക്രൂരതന്ത്രം പയറ്റിയതും ലിങ്കൺ തന്നെ ലിങ്കൺ പ്രെസിഡന്റായിരുന്ന 1863 ൽ ന്യൂ മെക്സിക്കോയിലെ മെൽസ്‌കാരോ അപ്പാച്ചെ ഗോത്രത്തെ കീഴ്പെടുത്തി അവരെ മരുഭൂമിയിലൂടെ 450 കിലോമീറ്റർ മാർച്ചു ചെയ്യിപ്പിച്ചു വധിച്ചതിന് മേൽനോട്ടം വഹിച്ചതും മഹാനായ ”ലിങ്കൺ ” തന്നെ .
.
എതിർക്കുന്ന തദ്ദേശീയരെ തൂക്കിക്കൊല്ലുന്നതും ലിങ്കൺ പ്രസിഡന്റായപ്പോൾ ഒരു നയമായി നടപ്പിലാക്കപ്പെട്ടു .വെള്ളക്കാർക്കെതിരെ ചെറുത്തുനിന്ന അനേകം തദ്ദേശീയരെയാണ് ഇങ്ങനെ തൂക്കിലേറ്റാൻ പ്രസിഡന്റ് ലിങ്കൺ നേരിട്ട് ഉത്തരവിട്ടത് . അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ കൂട്ടക്കൊലകളിൽ ഒന്നായ സാൻഡ് ക്രീക് കൂട്ടക്കൊല (Sand Creek Massacre )നടന്നതും ലിങ്കന്റെ കാർമികത്വത്തിലാണ് . സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഞ്ഞൂറോളം തദ്ദേശീയ എര്പാഹോ ഗോത്രവർഗ്ഗകാക്കരെയാണ് ലിങ്കന്റെ സൈന്യം ക്രൂരമായി കൊലപ്പെടുത്തുകയും മൃതശരീരങ്ങളെ വെട്ടിനുറുക്കുകയും ചെയ്തത് . ഈ കൂട്ടക്കൊലകളെയൊക്കെ ശക്തമായി ന്യായികരിക്കുകയാണ് ലിങ്കൺ ചെയ്തത് .
.
ലിങ്കൺ ഭരണത്തിൽ അമേരിക്കയിൽ നടന്ന നരമേധങ്ങളുടെ ലിസ്റ്റ് തന്നെ പേജുകൾ വരും . ഇത്തരം ഒരു വ്യക്തിയെ ,മഹാനായി വാഴ്ത്തുന്ന പാഠഭാഗങ്ങൾ പഠിക്കുകയും ,അയാൾ മഹാനാണെന്നു ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ടിവരികയും ചെയുക എന്നത് വക്രീകരിക്കപ്പെട്ട ചരിത്രവും അത് വിഴുങ്ങേണ്ടി വരുന്ന മനുഷ്യരുടെ നിസ്സഹായാവസ്ഥയുമാണ് വിളിച്ചുപറയുന്നത് .തങ്ങളുടെ രാജ്യത്തെ ഒരുമിപ്പിച്ചു നിർത്തിയ ലിങ്കൺ എന്ന പ്രസിഡന്റിനെക്കുറിച്ചു അമേരിക്കക്കാർക്ക് ന്യായമായും അഭിമാനിക്കാം . എന്നാൽ ആയിരക്കണക്കിന് തദ്ദേശീയരെ കൂട്ടക്കൊലകളിലൂടെ ഉന്മൂലനം ചെയ്യുന്നതിന് നേതൃത്വവും കാർമികത്വവും വഹിച്ച ഒരാളെ മഹാനായി പാടിപുകഴ്ത്തേണ്ട ബാധ്യത നമുക്കില്ല .
പ്രചരിപ്പിക്കപ്പെടുന്ന ചരിത്രത്തിൽനിന്നും സത്യം വേര്തിരിച്ചെടുക്കാനുള്ള ഉദ്യമങ്ങൾ പൂർവാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകണം . ചരിത്രവും ,ചരിത്രത്തിന്റെ വക്രീകരണവും ഇക്കാലത്തു വലിയ ആയുധങ്ങളാണ് . ഒരു പക്ഷെ ആണവ ആയുധങ്ങളേക്കാൾ ശക്തിയുള്ള ആയുധങ്ങൾ .
ref
image : memorial at sand creek massacre site: image courtsey:https://commons.wikimedia.org/…/Category:Sand_Creek…