കടപ്പാട് Anees Elayodan
ജയ (ദർശന) രാജേഷിനെ അറഞ്ചം പുറഞ്ചം തല്ലിയ പ്രശ്നം പരിഹരിക്കാൻ എത്തിയ ജയയുടെ അച്ഛൻ(ബിജു കലാവേദി)
അമ്മ (ഉഷ ചന്ദ്ര ബാബു ),രാജേഷിന്റെ അമ്മ(കുടശനാട് കനകം ), ബന്ധു അനി(അസീസ് നെടുമങ്ങാട്)
ജയയുടെ അച്ഛൻ :”രാജേഷ് ഇത്ര ദേഷ്യക്കാരൻ ആണെന്ന് കെട്ടിച്ചു വിടുമ്പോൾ നമ്മക്ക് അറിയത്തില്ലായിരുന്നു😬
രാജേഷിന്റെ അമ്മ :”ഓ അപ്പോ കുറ്റം എന്റെ മോന്റേത് ആയോ?
അവൻ എത്ര പാവമാണെന്നു അറിയോ? നിങ്ങളെ മോള് വന്ന ശേഷം ആണ് അവനിത്ര ദേഷ്യക്കാരൻ ആയത്.😏
ജയയുടെ അച്ഛൻ :”രാജേഷ് അവളെ ആവശ്യമില്ലാതെ തല്ലിയതോണ്ട് അല്ലേ അവൾ…
ഇടപെട്ട് കൊണ്ട് അമ്മ :”ആ ഭർത്താക്കമാർ ആയാ ഭാര്യമാർ അടിച്ചെന്നൊക്കെ ഇരിക്കും. നിങ്ങൾ നിങ്ങളെ ഭാര്യയെ തല്ലാറില്ലേ?അവര് തിരിച്ചടിക്കോ?അല്ല ഈ ലത നിങ്ങളെ ചാടി ചവിട്ടുന്നത് ഒന്ന് ആലോചിച്ചു നോക്ക്യേ 😀ആണുങ്ങൾ ആയാ ചെലപ്പോ ദേഷ്യപ്പെട്ടെന്നൊക്കെ ഇരിക്കും. പെണ്ണുങ്ങളും തിരിച്ചടിക്കാൻ തുടങ്ങിയാ കുടുംബം എവടെ ചെന്ന് നിക്കും🙄
ജയയുടെ ജേഷ്ഠൻ ജയൻ :”പിന്നെ ഇവളെ ഇങ്ങോട്ട് കെട്ടിച്ചു വിട്ടത് ഇവടെ കിടന്ന് അടി കൊള്ളാൻ ആണോ?
അമ്മ :”അപ്പോ എന്റെ മോന് ഈ കിട്ടിയത് അടിയൊന്നും അല്ലേ 😀അനിയാ നീ കേക്കണം കേട്ടോ. ആയ്യോാ അടിയൊന്നും അല്ല ചവിട്ട്.!ചവിട്ട് എന്ന് പറഞ്ഞാ ദൈവമേ ഒരു മനുഷ്യനെ ഇങ്ങനെ എടുത്തിട്ട് ചവിട്ടാവോ 😀ഇവിടുന്ന് ചവിട്ട് കൊണ്ട് എന്റെ ചെറുക്കൻ വീണത് അങ്ങ് ഗിരിജേടെ പറമ്പിലാ 🤣
ഒരു നിമിഷം നിശബ്ദമായ ശേഷം
:”അവിടുന്നാ പെറുക്കി എടുത്തോണ്ട് വന്നത് 🤭😀
രാജേഷിന്റെ അമ്മ “കുടശ്ശനാട് കനകം ഇവര് ഒരേ പൊളി ആയിരുന്നു.കവിയൂർ പൊന്നമ്മ ഒക്കെ ചെയ്തിരുന്നത് പോലെ നല്ലൊരു അമ്മ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹവുമായി വർഷങ്ങളോളം സിനിമയിലെ ഒരു വേഷത്തിനായി കാത്തിരുന്ന കലാകാരി . സിനിമയിലേക്ക് ആദ്യ ചുവട് വയ്ക്കുന്നത് 2022 ലാണെമെങ്കിലും നാടക രംഗത്ത് 35 വർഷത്തിലേറെ അഭിനയ പരിചയമുണ്ട് കുടശ്ശനാട് കനകം എന്ന ഈ കലാകാരിക്ക് .
കേരളത്തിലുടനീളമുള്ള നിരവധി നാടക ഗ്രൂപ്പുകളിൽ അഭിനയിച്ചിട്ടുള്ള കനകമ്മക്ക് സിനിമ എന്നുമൊരു സ്വപ്നമായിരുന്നു. ഒരുപാട് ഓഡിഷനുകളിലും ലും പൂജകളിലും പങ്കെടുത്തിരുന്നെങ്കിലും നിർഭാഗ്യവച്ചാൽ അവസരങ്ങളൊന്നും കനകമ്മയെ തേടി എത്തിയിരുന്നില്ല . ഒടുവിൽ ജയ ജയ ജയ ഹേ യിലേക്ക് സംവിധായകൻ വിപിൻ ദാസ് വിളിക്കുകയും സിനിമയുടെ ഓഡിഷനിൽ പങ്കെടുത്ത് ബേസിലിന്റെ അമ്മ വേഷത്തിലേക്ക് സെലക്ട് ചെയ്യപ്പെട്ടു . ബേസിൽ ജോസഫ് പറഞ്ഞത് പോലെ മലയാള സിനിമക്ക് വൈകി കിട്ടിയ കനകം തന്നെയാണ് കുടശ്ശനാട് കനകം . നർത്തകിയും നൃത്ത അധ്യാപികയും കൂടിയാണ് കനകം.
ചിത്രം :”ജയ ജയ ജയ ജയ ഹേ ”
സംവിധാനം :”വിപിൻ ദാസ്!