Anil Ashok
കാണുന്ന എല്ലാ സ്ത്രീകൾക്കും സ്വന്തം ജീവിതവുമായി റിലേറ്റു ചെയ്യാൻ പറ്റുന്ന ലൈഫ് ആണ് ജയയുടേത്.. അത് മനോഹരമായി അവതരിപ്പിച്ച ദർശനക്ക് ആദ്യമേ തന്നെ ഒരു പ്രത്യേക അഭിനന്ദനം.. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ടോക്സിക് പേരെന്റിങ്ങിന് വിധേയമായി തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ നഷ്ടപെട്ടുപോകുന്ന പെൺകുട്ടിയുടെ ബാല്യം , വിദ്യാഭ്യാസം പോലും തിരഞ്ഞെടുക്കാൻ പറ്റാത്ത കൗമാരം.. വിവാഹത്തിൽ പോലും അഭിപ്രായ സ്വതന്ത്ര മില്ലാത്തയൗവനവും പീന്നെ കിട്ടുന്നത് ഒക്കെയും കൂടുതൽ ആണ് എന്ന ചിന്ത അടിച്ചേല്പിക്കപെട്ട ഓരോ പെൺകുട്ടികളുടെയും പ്രധിനിധി ആണ് ജയ.തുടക്കം തന്നെ അതുവരെ കണ്ട കാഴ്ചകൾ അവളുടെ ആംഗിൾ നിന്ന് കൂടി കാണിച്ചു തരുന്നതിൽ തുടങ്ങുന്നുണ്ട് ഡയറക്ടർ വിപിൻ ന്റെ ബ്രില്യൻസ്
പെണ്ണ് എന്നാൽ തന്നെ അനുസരിക്കാൻ ഉള്ളത് ആണ് എന്നും തന്റെ അടുക്കളയിൽ തനിക്ക് വേണ്ടത് വെച്ചു വിളമ്പി തന്റെ തുണി കഴുകി തന്റെ പിള്ളേരെ പോറ്റി വളർത്തി ജീവിക്കേണ്ടത് ആണ് എന്നും കരുതുന്ന ശരാശരി മലയാളി യുവത്വത്തിന്റെ പ്രതീകമാണ് ബേസിലിന്റെ രാജേഷ് .ആ യുവത്വത്തിന്റെ മുഖത്തേക്ക് ഉള്ള അടി ആണ് ജയയുടെ കിക്ക് (കാലം മാറുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു തിയറ്ററിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ ഒരു സീൻ അതാണ് ) .. കുടുംബത്തിൽ പ്രശ്നമില്ലാതെ ജീവിക്കണമെങ്കിൽ ആണിന്റെ മുന്നില് ഒരല്പ്പം താഴ്ന്ന് കൊടുക്കണം എന്ന് ഉപദേശിക്കുന്ന സമൂഹവും പെണ്ണിന് ഒരു കുട്ടി ഉണ്ടാക്കി കൊടുത്താൽ അവള് അടങ്ങി ഒതുങ്ങി ഇരുന്നോളും എന്ന് ഉപദേശിക്കുന്ന കൂട്ടുകരും ഈ നാടിന്റെ നേർക്കാഴ്ച തന്നെയാണ് വിവാഹത്തോടെ ഉണ്ടാവുന്ന പറിച്ചു നടൽ ഒരു സ്ത്രീയെ പിന്നെയും നിസ്സഹായതയുടെ പടുകുഴിയിൽ തന്നെ ആണ് കൊണ്ട് എത്തിക്കുന്നത്. ഭർതൃവീട്ടിലെ പീഡനവും തന്മൂലം ഉണ്ടാകുന്ന ആത്മഹത്യകളും നമ്മള് കണ്മുന്നിൽ എത്ര തവണ കണ്ടാലും ഇവിടെ ഒരു മാറ്റവും ഉണ്ടാവുന്നുമില്ല. വിവാഹമോചനത്തോടെ ഒരു പെണ്ണിന്റെ ജീവിതം തീർന്നു പോയി എന്ന പൊതു ബോധത്തിന് അടിമ പെടാതെ ഇരിക്കുക.
ഇനിയെങ്കിലും ഇത്തരം അവസ്ഥകളിൽ നിന്ന് മാറ്റമുണ്ടാവണം എങ്കിൽ വളർന്നു വരുന്ന മക്കളേ സ്വന്തമായി സാമ്പത്തിക സ്വാതന്ത്രം നേടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ആണും പെണ്ണും മാറ്റ് എല്ലാ ജൻഡർ കളും തുല്യരാണ് എന്നും എല്ലാവർക്കും ഉള്ള സ്വാതന്ത്രം ഒരുപോലെ ആണ് എന്നും പറഞ്ഞു കൊടുക്കുക… ഇതുപോലത്തെ നല്ല ചിത്രങ്ങൾ കൊണ്ട് കാണിക്കുക ചിലപ്പോ ചിരിക്കുന്നതിനോടൊപ്പം ചിന്തിക്കുന്ന ആളുകൾക്കിടയിൽ എങ്കിലും മാറ്റം ഉണ്ടായേക്കാം. ഇനി രാജേഷ് ഈ ഒരു അനുഭവത്തിലൂടെ ചിലപ്പോൾ നന്നാവാനും ഇല്ലാതെ ഇരിക്കാനും ചാൻസ് ഉണ്ട് പക്ഷെ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് അജു ന്റെ മാഷ് ന്റെ സ്വഭാവം ഉള്ളവരെ ആണ് പുരോഗമനമെന്ന ഉടുപ്പ് വീട്ടുപടിക്കൽ വരെ എടുത്തു അണിയുന്ന മാന്യമാരെ, സ്ത്രീ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഘോരഘോരം വാദിക്കുകയും സമൂഹത്തിൽ മാതൃക പുരുഷൻ എന്ന് പേര് ഉണ്ടാക്കുകയും സ്വന്തം കാര്യത്തിലേക്ക് വരുമ്പോള് ആണത്ത അഹങ്കാരത്തിന്റെ ആൾരൂപം ആയി നിൽക്കുകയും ചെയുന്ന വിരുതൻ മാരെ.. അത്തരം കപട പുരോഗമന വാദികളെ കൂടുതൽ സൂക്ഷിക്കുക.. മഞ്ജു പിള്ളയുടെ ജഡ്‌ജി പറഞ്ഞപോലെ ഒരു സ്ത്രീക്ക് കുടുംബത്തിൽ “നീതി സ്വാതന്ത്രം സമത്വം ” ഏറ്റവും അനിവാര്യമായി വേണ്ട ഒന്നാണ് . നല്ലൊരു സിനിമയുടെ ഭാഗമായ എല്ലാവർക്കും ആശംസകൾ
***
Jittin Jacob Kalathra
ജയ ജയ ജയഹേ, ഹോ,ഹെ ….
മനുഷ്യ സമൂഹത്തിന്റെ പരിണാമത്തിൽ അവർ ആർജിച്ചെടുത്ത ഏറ്റവും വലിയ കഴിവ് കഥ പറച്ചിലാകും. സാപ്പിയൻസിൽ നോഹ പറയുന്ന പോലെ ഗോസിപ്പുകളിൽ കെട്ടി പൊക്കിയ ഒരു സാമൂഹ്യ ജീവിതമാണ് മനുഷ്യന്റേത്. ചിന്തകളെ ക്രോഡീകരിക്കാനും , അത് വഴി അനുഭവ,പരിസരങ്ങളിൽ നിന്ന് ആർജിച്ച അറിവിനെ അടുക്കി വയ്ക്കാനുമാകും ഗോസിപ്പ് പറഞ്ഞു തുടങ്ങിയിട്ടുണ്ടാവുക.എന്തായാലും നന്നായി പരദൂഷണം പറഞ്ഞവർ നല്ല കഥ പറച്ചിലുകാരായി തീർന്നിട്ടുണ്ടാകും .
സാമൂഹികമായ പരിണാമ ദിശയിൽ എന്തായാലും അടിമുടി അനവധി സംഘടനനങ്ങൾക്ക് ഇടയിലും അച്ചടക്കത്തോടെ ജീവിക്കാൻ മനുഷ്യനെ പ്രാപ്ത്തനാക്കിയതും കഥ പറച്ചിലാകും .ഇതിഹാസങ്ങൾ മുതൽ എത്രയോ കഥാസാഗരങ്ങൾ ഉദാഹരണമാണ് .പറഞ്ഞ കഥകളെ അതാത് കാലത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് വീണ്ടൂം കൂട്ടി ചേർക്കലോടെ പറയാനാവൂക എന്നത് കഥാകാരൻ്റെ വലിയ കഴിവാണ് .വിപിൻ ദാസ് എന്ന കഥ പറച്ചിലുകാരൻ്റെ ആ കഴിവ് എടുത്ത് പറയണം .കാലാകാലങ്ങളിൽ പല കഥകളുടെ പിൻബലത്തിൽ പടുത്തുയർത്തിയ ആൺ മേൽകൊയ്മയെ സരസവും ലളിതവുമായഭാഷയിൽ ഇഷ്ടൻ പഞ്ഞികിട്ടിയിരിക്കുന്നു ഈ സിനിമയിൽ . അതിൻ്റെ പിൻബലത്തിൽ വളർന്ന ,വീണ്ടൂം ആ മേൽക്കോയ്മയേ വളമിട്ട് വളർത്തുന്ന രാഷ്ട്രിയവും പരോക്ഷമായി എടുത്തിട്ട് അലക്കുന്നുണ്ട് സിനിമ.
പൊളിറ്റിക്കൽ കറക്ട്നസും , പാട്രിയാക്കൽ, പെട്രോട്ടിസ ഇസങ്ങൾ തുടങ്ങി സാധാരണകാരൻ ചിന്തിച്ച് ബുദ്ധിമുട്ടാൻ മടിക്കുന്ന , എന്നാൽ ഒളിഞ്ഞും ,തെളിഞ്ഞും അവരുടെ ജീവിതത്തിൻ്റെ മണ്ടയിൽ കൊട്ടുന്ന പല കടിച്ചാൽ പൊട്ടാത്ത കാര്യങ്ങളും കൽക്കണ്ടം പോലെ അലിയിച്ചു ഉള്ളിൻ്റെ ഉള്ളിലേ സിരകളിൽ ഒഴുകി ചിന്തയെ വളർത്തുന്ന അദൃശ്യ ചോരയിൽ അലിയിച്ചു ചേർക്കുന്ന ,അടി മുടി നിന്ന് ചിരിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ. പൊറുതി മുട്ടിയ പെണ്ണിൻ്റെ ഉള്ളിലെ കാളിയും, പാവം , മാന്യനായ ചെറുക്കൻ്റെ ഉള്ളിലെ കേയറിങ് സൈകോയും തമ്മിലുള്ള ഈഗോ , ക്ലാഷ് പരിണാമങ്ങളുടെ കഥയാണത് . കൂടുതൽ വാചാലനാകാൻ വേമ്പുന്നുണ്ട് എന്നിലെ പരദൂഷണകാരൻ പക്ഷേ പറ്റിലാലോ, സിനിമ തിയറ്ററിൽ തന്നെ കണ്ടാൽ നന്ന്.വിപിൻ ദാസ് എന്ന പരദൂഷണകരന് (കഥാകാരന് ) നാന്നായി വഴങ്ങുന്നുണ്ട് സംവിധാനം .സിനിമയുടെ നട്ടെല്ല് കഥയും ,തിരക്കഥയും തന്നെയാണ് …..സത്യം പറയാം ചിരികൾക്കിടയിൽ ബാക്കി ഡിറ്റെയിലിങ് നോക്കാൻ പറ്റിയില്ല. ദർശന സിംബ്ലി oaasam, പിന്നേ ആ പഹയൻ ബേസിൽ മൽട്ടി ടാലൻ്റിൻ്റെ ഒരു ഹോൾസെയിൽ ഡീലറാണ്. പോവുക,കാണുക , ചിരിക്കുക,ചിന്തിക്കുക . ജയ് ഹൊ .