തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ ‘ . ബേസിൽ ജോസഫും ദർശനായും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം സാമൂഹിക പ്രസക്തമായ ആശയത്തെ നർമ്മത്തിൽ ചാലിച്ചാണ് അവതരിപ്പിക്കുന്നത്. വിപിൻ ദാസ് ആണ് ചിത്രം സംവിധാനം ചെയ്തത് .ഒക്ടോബർ 28നാണ് ചിത്രം റിലീസ് ചെയ്തത് . പതിനൊന്ന് ദിവസം കൊണ്ട് 25 കോടിയുടെ ബോക്സോഫീസ് കിലുക്കവുമായി ചിത്രം ജൈത്രയാത്ര തുടരുമ്പോൾ കല്ലുകടിയായി മാറുകയാണ് ഈ സംഭവം. ചിത്രത്തിലെ സീനുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചു അണിയറപ്രവർത്തകർ രംഗത്തുവന്നിരിക്കുകയാണ്, അത്തരത്തിൽ പ്രദര്ശിപ്പിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പരാതിനൽകിയിരിക്കുന്നത്. തിയേറ്ററുകളിൽ നിന്നും പകർത്തിയ സീനുകൾ അവർ റീലുകളായി പ്രചരിപ്പിക്കുകയാണ് എന്നും പരാതിയിൽ പറയുന്നു, എറണാകുളം സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹൃദയത്തിലെ ദർശന ചെയ്ത തെറ്റ് അതായിരുന്നു ….
Theju P Thankachan ദർശന മാത്രമാണ് ഹൃദയത്തിലെ സെൻസിബിൾ എന്ന് തോന്നിയ ഒരേയൊരു