ശബരിമല – മണ്ഡലകാലം മുതൽ മണ്ഡല കാലം വരെ
ജയരാജ് പൂത്തെറ്റിൽ
കഴിഞ്ഞ മണ്ഡല കാലം മുതൽ ഈ മണ്ഡലകാലം വരെ കേരളത്തിന്റെ സാമൂഹ്യ അവസ്ഥ ഒരുപാട് മുന്നോട്ട് പോയിയിട്ടുണ്ട്. സംശയിക്കേണ്ട. മുന്നോട്ട് തന്നെ ആണ് പോയിട്ടുള്ളത്.സുപ്രീം കോടതി വിധി വരുന്നത് വരെ നമ്മളെല്ലാം വിചാരിച്ചിരുന്നത് കേരളം പ്രബുദ്ധ കേരളമാണെന്നാണ്. പക്ഷെ വിധിക്ക് ശേഷം നാമജപവുമായി തെരുവിൽ ഇറങ്ങിയ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും കണ്ടപ്പോൾ സാംസ്കാരിക കേരളം ഞെട്ടി. വിധിയെ തുടക്കം മുതലേ അനുകൂലിച്ചിരുന്ന സംഘപരിവാർ ഞെട്ടി.
അവർ വിശ്വാസികളുടെ കൂടെ കൂടാൻ ഒട്ടും താമസമുണ്ടായില്ല. രാജ്യത്തെ പരമോന്നത നീതിപീഠം നീണ്ട 12 വർഷത്തെ പരിശോധനക്ക് ശേഷം പുറപ്പെടുവിച്ച വിധിക്കെതിരെ ആണിതെന്നോർക്കണം. എല്ലാ ലക്ഷ്യവും സർക്കാരിനെതിരെ തിരിയാൻ അധികം സമയം വേണ്ടി വന്നില്ല.സർക്കാരാകട്ടെ, കോടതി വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. സാംസ്കാരിക കേരളത്തിന് ആശ്വാസം നൽകിയ നിലപാടായിരുന്നു അത്. വോട്ടിനു വേണ്ടി നിലപാട് മാറ്റിയ സംഘപരിവാറും, വോട്ടിന് വേണ്ടി നിലപാട് ഇല്ലാതാക്കിയ കോണ്ഗ്രെസ്സും എതിർ ചേരിയിലായി.
ഇനിയാണ് ട്വിസ്റ്. മല കയറാൻ തയ്യാറായി ഒരു കൂട്ടം സ്ത്രീകൾ വന്നു. ഇത് ആരും പ്രതീക്ഷിക്കാത്തതായിരുന്നു. മല കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സർക്കാർ ശ്രമിച്ചു പരാജയപ്പെട്ടു. പക്ഷെ അനിഷ്ട സംഭവങ്ങൾ ഒന്നും ഇല്ലാതെ നോക്കാൻ സർക്കാരിന് കഴിഞ്ഞു.
സുപ്രീംകോടതി കേസ് 7 അംഗ ബെഞ്ചിന് വിട്ടു. ആർക്കും ഒന്നും മനസ്സിലായില്ല.
പുതിയ വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾ കയറണ്ടെന്നു സർക്കാർ നിലപാടെടുത്തു.
ആദ്യ മണ്ഡലകാലത്തു തന്നെ സർക്കാരിന് കാര്യങ്ങൾ ഏതാണ്ട് മനസ്സിലായിരുന്നു.
ഈ 21 ആം നൂറ്റാണ്ടിലും ഒരു മലയിൽ സ്ത്രീ കയാറരുതെന്നു തർക്കിക്കുന്ന മണ്ടന്മാരോടെന്തു പറയാൻ? ബലപ്രയോഗത്തിലൂടെ സ്ത്രീകളെ കയറ്റിയിട്ടു ആർക്കെന്തു നേടാൻ? ക്ഷേത്രപ്രവേശന വിളംബരം പോലെ, വൈക്കം സത്യാഗ്രഹം പോലെ നവോഥാനമൊന്നുമല്ല ശബരിമല സ്ത്രീ പ്രവേശനം. ഒരു ക്ഷേത്രത്തിലെ ആചാരത്തിനുമേൽ കോടതിയുടെ വിധി ആണത്. സമൂഹം വിധിയുടെ നിലവാരത്തിലേക്കുയരുമ്പോഴേ അത് നടപ്പിലാവൂ. വിധി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ അതിനോടാനുബന്ധിച്ചുള്ള അക്രമങ്ങളിൽ നിന്നു മുതലെടുക്കാൻ ശ്രമിക്കുന്നത് ബിജെപിക്കാരാണ്. ഇതിനിടയിൽ ഒരു വിശ്വസിയോ മല കയറാൻ വന്ന സ്ത്രീയോ കൊല്ലപ്പെട്ടാൽ കേരളത്തിന്റെ അവസ്ഥ എന്താകും? അതുണ്ടാകാതെ പക്വതയോടെ വിഷയം കൈകാര്യം ചെയ്ത സർക്കാർ അഭിനന്ദനം അർഹിക്കുന്നു.
മുളക് സ്പ്രേ അടിച്ചവനോ നെയ്തേങ്ങാ എറിഞ്ഞവനോ അല്ല സ്വന്തം ജീവനും, സമൂഹ്യജീവിതവും പണയം വെച്ച് കോടതി വിധി അനുസരിച്ച് മല കയറാൻ ധൈര്യം കാണിച്ച ആ സ്ത്രീകളുടെ പേരിലാണ് കേരള നവോഥാനം ഇനി അറിയപ്പെടുക. എന്തായാലും കേരളത്തിലെ സ്ത്രീകളെ രണ്ടാം തരം ആയികാണുന്ന so called പുരുഷമാടമ്പിമാരുടെ മുഖത്തേറ്റ അടിയായി ഈ ശബരിമല issue. നിങ്ങളുടെ ചിന്താഗതി മാറ്റത്തിടത്തോളം കാലം അത് നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. എല്ലാ മണ്ഡല കാലത്തും. മണ്ഡല കാലം മുതൽ മണ്ഡല കാലം വരെ.