ജയഹരി കെ എം

നമ്മൾ ഇന്ന് കാണുന്ന സാമ്പത്തിക മാന്ദ്യം പെട്ടെന്ന് ഉണ്ടായതല്ല. 2017ൽ ഉള്ള പണി ഒക്കെ കളഞ്ഞു ഞാൻ ബിസിനസ് ചെയ്യാൻ ഇറങ്ങി. ഗുജറാത്തിൽ ഒരു ചെറിയ പണിശാലയിൽ ഇരുന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ പ്രയോഗിക്കാൻ അറിയാവുന്ന ഒരു നല്ല മനുഷ്യന്റെ പിന്തുണയും കിട്ടി.

പണ്ട് മദ്രാസിൽ മലയാളം സിനിമ തമിഴിലേക്ക് തർജ്ജമ ചെയ്യുന്ന പണിയൊക്കെ ചെയ്യുകയും, എ വി എം സ്റ്റുഡിയോയിൽ എഡിറ്റർ ശങ്കുണ്ണിയുടെ റൂമിനു വെളിയിൽ ഇരുന്നു ഇന്ത്യാ ഗേറ്റ് മുതൽ ദുബായ് വരെ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് വിളമ്പിയ വടയും ചായയും തിന്നുകയും ചെയ്ത കാലത്ത് എന്ന പോലെ ആദ്യ ബിസിനസ് മീറ്റിങിന് പോയപ്പോ Kt Sudhakaran ആയിരുന്നു കൂടെ.

സംഗതി ശുഭം രണ്ടു സർക്കാർ പ്രോജലറ്റുകൾ കൈയ്യിൽ വച്ചു കിട്ടി. അന്ന് അറിയാവുന്ന ജോലി വല്ലോം ചെയ്ത് ജീവിക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഒന്നൊന്നര കൊല്ലത്തിനുള്ളിൽ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്ന അവസ്ഥയിലേക്ക് കൂപ്പു കുത്തും എന്നു പറഞ്ഞു എന്നെ ബോധവൽക്കാരിച്ചത് ജെ എൻ യു വിലെ വാധ്യാർ പണി നഷ്ടപ്പെട്ട ഒരു സുഹൃത്തും മറ്റു ചില അപ്രശസ്തരായ ആളുകളും ആയിരുന്നു.

പറഞ്ഞു വന്നത് മൻമോഹൻ സിങ്ങിന് മാത്രമായിരുന്നില്ല… അത്യാവശ്യം വിവരമുള്ള പലർക്കും അറിയാമായിരുന്നു… ഇതിങ്ങനെ ആവുമെന്ന്. അതുകൊണ്ടു ആറു മാസത്തിൽ ജനം തെരുവിൽ ഇറങ്ങും എന്നു സുബ്രഹ്മണ്യം സാമി പറയുമ്പോൾ എനിക്കങ്ങനെ തള്ളിക്കളയാൻ പറ്റുന്നില്ല. തെരുവിൽ അവർ എന്തൊക്കെ കാണിച്ചുകൂട്ടും എന്നു ആശങ്കയുണ്ട്.. കാരണം ഒരു പ്രതിപക്ഷം ഇല്ലാത്ത രാജ്യമാണ് ഇന്ന് ഇന്ത്യ.

===========

ബിജെപി യുടെ സ്വന്തം എംപി തുറന്നു പറയുന്നു… സമ്പദ്ഘടന തകർന്നടിയുന്നു,ഇങ്ങിനെ പോയാൽ അടുത്ത മാർച്ചിനകം ഒട്ടനവധി പ്രചാരണ തന്ത്രങ്ങളാൽ കെട്ടിപ്പൊക്കിയ മോദി എന്ന വിഗ്രഹം തെരുവിൽ പിച്ചിച്ചീന്തപ്പെടും…!

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.