ഒരു വശത്ത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകരുന്നു, മറുവശത്ത് ഇതിനെയെല്ലാം മറക്കാൻ രാജ്യത്തുടനീളം വർഗീയത പടർത്തുന്നു

480

എഴുതിയത്  : Jayalakhmi Koloth

ആരാണ് യഥാർത്ഥ കുലംകുത്തികൾ
……………………. ….
.ചരിത്രത്തിലെ ഏറ്റവും മോശമായ രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് ഇന്ത്യ പോകുന്നത്. ഒരു വശത്ത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ദാരുണമായിത്തീരുന്നു.മറുവശത്ത് ഇതിനെയെല്ലാം മറക്കാൻ ദേശീയതയുടെ ഹോൾസെയിൽ ഡീലർമാർ ചമയുകയും രാജ്യത്തുടനീളം വർഗീയ കലാപങ്ങൾ അഴിച്ചുവിടുകയും ഇതിനായി വാട്സ് ആപ്പ് നുണ പ്രചരണങ്ങൾക്കായി വലിയ മിഷണറിയെത്തന്നെ സജ്ജമാക്കി ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെപ്പോലും മറവിരോഗം വരുത്തുന്ന തോതിൽ വളരെ ആസൂത്രണപരമായി നീങ്ങുന്നു സാധാരണക്കാരന് കുറച്ച് വർഗ്ഗീയതയുടെ മയക്ക് മരുന്ന് മാത്രം കൊടുത്താൽ മതി എന്ന കാര്യത്തിൽ തീരുമാനമായ മട്ടാണ്. കോൺഗ്രസ് ഏറെക്കുറെ പ്രവർത്തനതലത്തിൽ തിരോഭവിച്ചു കഴിഞ്ഞു.

സംഘപരിവാർ ശക്തികൾ സത്യത്തിൽ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് തന്നെയാണ് വിനയായിത്തീരാൻ പോകുന്നത്. ഇപ്പോഴത്തെ ആഘോഷങ്ങളൊക്കെ നിലച്ച് രാജ്യം സൊമാലിയയെപ്പോലെ ആയിത്തീരുന്ന കാലം വിദൂരമല്ല. സംഘ പരിവാർ ഗ്രൂപ്പുകളിലൊന്നിന്റെ ദേശീയ നേതാവായി അവരോധിക്കപ്പെട്ട തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി മിന്നൽ വേഗത്തിൽ ജോലി ചെയ്ത മുഖ്യമന്തി പിണറായി പോലും എത്രകണ്ട് അരാഷ്ട്രീയമായാണ് പ്രവർത്തിച്ചതെന്ന് ഒരു ഞെട്ടലോടെ കേരളം കണ്ടു. വലതുപക്ഷത്തിന്റെ കൂടെ ചേർന്നു എന്നതിന്റെ പേരിലാണല്ലോ ടി.പി.ചന്ദ്രശേഖരനെ 51 വെട്ടിനാൽ തീർത്തത്.അന്ന് പിണറായി പറഞ്ഞത് ചന്ദ്രശേഖരൻ കുലംകുത്തിയെന്നാണ്. തുഷാർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചോദിക്കട്ടെ.. ആരാണ് പിണറായിസഖാവേ നിങ്ങളല്ലേ യഥാർത്ഥ കുലംകുത്തി ?
സൗത്ത് ഇന്ത്യ മുഴുവൻ വർഗ്ഗീയ വിഷം വാരി വിതറി BJPവൽക്കരിക്കാൻ നടത്തുന്ന സംഘ പരിവാർ ശക്തികളുടെ ശ്രമങ്ങളുടെ ഭാഗമായി മലപ്പുറം ഏതോ വർഗ്ഗീയ ഭൂഖണ്ഡമാണന്ന് പ്രചരിപ്പിക്കാൻ നടത്തുന്ന അവസാനത്തെ ആസൂത്രിത ശ്രമമാണ് വളാഞ്ചേരിയിലെ ക്ഷേത്രത്തിലെ വിഗ്രഹത്തിനു മേൽ മനുഷ്യമലം വലിച്ചെറിഞ്ഞത്. ഭാഗ്യവശാൽ ആ സംഘപരിവാർ ശ്രമം പാളി ഇല്ലെങ്കിൽ ഒരു പക്ഷേ മലപ്പുറം കലാപഭൂമിയായിത്തീർന്നേനെ. ഒരു ദൈവവിഗ്രഹത്തിൽ മലം വാരിയെറിയാൻ മാത്രം അധ:പതിച്ച സംഘപരിവാർ ശക്തികൾ യഥാർത്ഥ ഹിന്ദു വിശ്വാസികളല്ല അവർ വിശ്വാസികളെ രാഷ്ട്രീയ ഉപകരണമാക്കുകയാണ് എന്ന് എന്നെപ്പോലുള്ള വിശ്വാസികൾ സംശയിക്കുന്നത് ന്യായമാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് പെരിന്തൽമണ്ണയിലെ ഒരു ക്ഷേത്ര കവാടത്തിന് തീവെച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ച ഒരു സംഘപരിവാർക്കാരനെ പിടികൂടിയതും വിശ്വാസികൾ മറന്നിട്ടില്ല. അതിനും മുമ്പും നടത്തിയ ശ്രമങ്ങൾ ദൈവമായിട്ട് തന്നെ പുറത്ത് കൊണ്ടുവന്നു എന്നാണ് ഒരു വിശ്വാസി എന്ന നിലയിൽ ഞാനും വിചാരിക്കുന്നത്.
സൗത്ത് ഇന്ത്യ കൂടി കലാപബാധിത പ്രദേശമാക്കാനുള്ള ശ്രമങ്ങൾ കേരളത്തിലെ വിദ്യാഭ്യാസമുണ്ടായിട്ടും മൂഢ ജന്മം പേറുന്ന വിഷകല ടീച്ചറെയും കെ.ആർ ഇന്ദിര എന്ന ബുദ്ധിജീവി വേഷധാരിയെയും സന്തോഷിപ്പിച്ചേക്കാം. പക്ഷേ, ചിന്തിക്കുന്ന ഒരു ഹിന്ദുവിനെയും സന്തോഷിപ്പിക്കില്ല. ഒരു വശത്ത് പിണറായി യഥാർത്ഥ കുലംകുത്തിയാവുന്നു. മറ്റേ വശത്ത് ഹിന്ദുത്വ അജണ്ടകൾ സാധാരണ ഹിന്ദുക്കൾക്കെതിരെയുമാവുന്നു.
ചെകത്താനും കടലിനുമിടയിൽ ഒരു പ്രവീ ഡിയൻ രാഷ്ട്രീയം സൗത്ത് ഇന്ത്യയിൽ രൂപപ്പെട്ടു വരാതെ വയ്യ.വെറുപ്പല്ല ഹിന്ദു സംസ്ക്കാരമെന്ന് ഉച്ചത്തിൽ വിളിച്ചു പറയാൻ അത് കൊണ്ട് സാധിച്ചേക്കാം

ജയലക്മി കോലോത്ത്