Featured
കേരള പോലീസിൻ്റെ ചരിത്രത്തിൽ ആദ്യമായ് ഒരു കൊലപാതക കേസ് അന്വേഷണത്തിൻ്റെ പേരിൽ കോൺസ്റ്റബിൾ റാങ്കിലുള്ള ഒരു പോലീസുകാരന് മാത്രമായി പുരസ്കാരം കിട്ടിയിരിക്കുന്നു
കേരള പോലീസിൻ്റെ ചരിത്രത്തിൽ ആദ്യമായ് ഒരു കൊലപാതക കേസ് അന്വേഷണത്തിൻ്റെ പേരിൽ ഒരു സാധാരണ കോൺസ്റ്റബിൾ റാങ്കിലുള്ള ഒരു പോലീസുകാരന് മാത്രമായി
136 total views

Jayan Adukkam
കേരള പോലീസിൻ്റെ ചരിത്രത്തിൽ ആദ്യമായ് ഒരു കൊലപാതക കേസ് അന്വേഷണത്തിൻ്റെ പേരിൽ ഒരു സാധാരണ കോൺസ്റ്റബിൾ റാങ്കിലുള്ള ഒരു പോലീസുകാരന് മാത്രമായി സംസ്ഥാന പോലീസ് മേധാവിയുടെ ” BADGE OF HONOUR FOR DETECTIVE EXCELLENCE പുരസ്കാരം കിട്ടിയിരിക്കുന്നു.
ഇത് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ വിനോദിൻ്റെ കഥ
2019 ഫെബ്രുവരി 24 പെരുമ്പാവൂർ ഒക്കലിലെ ഒരു പെട്രോൾ പമ്പിൽ ഒരു കൊലപാതകം നടക്കുന്നു. ആസ്സാം സ്വദേശി 23 വയസ്സുള്ള മൊഹിബുല്ല കൊല്ലപ്പെട്ടു കൂടെ താമസിക്കുന്ന പങ്കജ് മണ്ഡലിനെ കാണാനുമില്ല.അന്വേഷണം ഏറ്റെടുത്ത പോലീസ് സംഘത്തിന് ഒരു കാര്യം മനസ്സിലായി പങ്കജ് മണ്ഡൽ ഫോൺ ഉപയോഗിക്കുന്നില്ല എന്നത്.പ്രതിയെ അന്വേഷിച്ച് ആസ്സാമിലെത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല.മാധ്യമശ്രദ്ധ പിടിച്ചുപറ്റാതേയും, വിവാദമാവാതിരിക്കുകയും ചെയ്ത ഒരു കൊലപാതക കേസ്സായിരുന്നു ഇത്.ആവശ്യത്തിലധികം കേസുകൾ കൈകാര്യം ചെയ്യുന്ന കൂട്ടത്തിൽ ഒരു കേസ് മാത്രമായിരുന്നു പോലീസിനെ സംബന്ധിച്ചടുത്തോളം ആ കേസ്സും,,
പക്ഷേ അന്വേഷണ സംഘത്തിലുണ്ടായിരുന്ന വിനോദ് മനസ്സിൽ ഒരു തീരുമാനമെടുത്തിരുന്നു പ്രതിയെ പിടിച്ചേ അടങ്ങു എന്ന്.സ്വന്തമായ് ഫോണില്ലങ്കിലും പല അന്യസംസ്ഥാന തൊഴിലാളികളും കൂട്ടുകാരുടെ ഫോണിൽ ഫെയ്സ് ബുക്ക് ഉപയോഗിക്കുന്ന കാര്യം വിനോദിനറിയാമായിരുന്നു.അങ്ങനെ പ്രതിയുടെ FB അക്കൗണ്ട് തപ്പിയെടുത്ത ശേഷം അക്കൗണ്ടിലേക്ക് ഒരു സ്മൈലി അയച്ചു.
നാളുകൾ കഴിഞ്ഞാണ് പ്രതി അതെല്ലാം കണ്ടത്, അതിന് ശേഷം അതി വിദഗ്ധമായി പ്രതിയുടെ ഫോൺ നമ്പർ കൈക്കലാക്കാൻ വിനോദിന് സാധിച്ചു.
ആ നമ്പറിൻ്റെ ലൊക്കേഷൻ നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി പ്രതി പെരുമ്പാവൂർ വിട്ട് പോയിട്ടില്ല,,, അതോടെ ഒരു കാര്യം വിനോദ് ഉറപ്പിച്ചു താൻ ലക്ഷ്യത്തിനടുത്ത് എത്തിയിരിക്കുന്നു,ഒട്ടും വൈകിയില്ല പ്രതിയുടെ ലൊക്കേഷൻ കാണിച്ച സ്ഥലങ്ങളിലൂടെയായ് പിന്നീട് യാത്ര,, നാളുകൾ വീണ്ടും കടന്നു പോയി ഇതിനിടയിൽ പ്രതി ഒരു പുതിയ ഫോട്ടോ FB യിൽ ഇട്ടിരുന്നു.
ഒരു ദിവസം പ്രതിയെ അന്വേഷിച്ച് ഇറങ്ങിയ ഒരു ബസ് സ്റ്റോപ്പിൽ വിശ്രമിക്കുമ്പോ സമീപത്ത് കണ്ട ചാമ്പ്യൻഷിപ്പ് 2019 എന്നെഴുതിയ ഫ്ലക്സ് ബോർഡ് കണ്ട് വിനോദ് ചാടിയെഴുന്നേറ്റു.പ്രതി അവസാനം FB യിൽ ഇട്ട ഫോട്ടോയിൽ അയാളുടെ പിന്നിൽ കാണുന്ന അതേ ബോർഡ് അന്നൊന്നും അത് അത്ര ശ്രദ്ധിച്ചിരുന്നില്ലങ്കിലും നേരിട്ടു കണ്ടപ്പോഴാണ് അത് മനസ്സിലേക്ക് ഓടിയെത്തിയത്.
ഒരു കാര്യം ഉറപ്പിച്ചു പ്രതി സമീപത്തെവിടെയോ ഉണ്ട്,
പിന്നെ എല്ലാം പെട്ടന്നായിരുന്നു.പ്രതി അറസ്റ്റിൽ.സംഭവത്തിന് ശേഷം പ്രതിയെ പിടിക്കുന്നവർക്കായ് കൊല്ലപ്പെട്ടയാളുകളുടെ ഗ്രാമവാസികൾ സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപയുമായ് അവർ വിനോദിനെ കാണാൻ വന്നു, പാരിതോഷികം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.വിനോദിൻ്റെ മറുപടി ഇങ്ങനെയായിരുന്നു “ഈ തുക മരണപ്പെട്ട മൊഹിബുല്ലയുടെ മകൻ്റെ പേരിൽ നിക്ഷേപിച്ച് അവനെ പഠിപ്പിച്ച് ഒരു പോലീസുകാരനാക്കണം അതായിരിക്കണം എനിക്ക് നിങ്ങൾ തരുന്ന പാരിതോഷികം”
ഇതാണ് കാക്കിയണിഞ്ഞ ഒരു പോലീസുകാരൻ്റെ കർമ്മപഥത്തിലെ കരുത്തുറ്റ കർമ്മവീര്യം.
137 total views, 1 views today