ഒരു വീട് കൊണ്ടുവരാൻ ഓർഡർ കൊടുത്തായിരുന്നു കേട്ടോ…രണ്ടു ദിവസത്തിനകം കിട്ടും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
39 SHARES
471 VIEWS

ജയൻ കൂടൽ

ഹലോ..കേശവമ്മാമ്മേ…ഒരു വീട് കൊണ്ടുവരാൻ ഓർഡർ കൊടുത്തായിരുന്നു കേട്ടോ…രണ്ടു ദിവസത്തിനകം കിട്ടും…ചിങ്ങം ഒന്നിന് പാലുകാച്ചാണ്…കേശവമ്മാമ്മ വരണം. 100 മണിക്കൂർ കൊണ്ട് 1000 sqft വീടിന്റെ സ്ട്രക്ച്ചർ നിർമ്മിക്കാൻ കഴിയുമോ? കഴിയും എന്നാണ് ഉത്തരം. 3D പ്രിന്റിങ് കൺസ്ട്രക്ഷൻ ടെക്നോളജി ആണ് ആ ഉത്തരത്തിനാധാരം (Additive Manufacturing – ഒരുപാട് സബ്-ഗ്രൂപ്പുകൾ ഈ വിഭാഗത്തിൽ ഉണ്ട്).

നൂതന മേഖലകളായ 3D പ്രിന്റിങ്, അപ്ലൈഡ് ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, വിർച്യൽ റിയാലിറ്റി – ഓഗ്മെന്റഡ് റിയാലിറ്റി – എക്സ്റ്റന്റഡ് റിയാലിറ്റി, ബ്ലോക്ക് ചെയിൻ ടെക് ക്രിപ്റ്റോ കറൻസി, ക്വാണ്ടം കമ്പ്യൂട്ടിങ്, എഡ്‌ജ്‌ കമ്പ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) എന്നിവയിലൂടെ ലോകം വളരെവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്നു. അതിൽവരുന്ന 3D പ്രിന്റിങ്ങിനു മറ്റുള്ളവയെ പോലെ പ്രചാരം കിട്ടിയിരുന്നില്ലെങ്കിലും ഇപ്പോൾ പല രാജ്യങ്ങളും ഇത് സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു.

 

എന്താണ് 3D പ്രിന്റിങ് കൺസ്ട്രക്ഷൻ ടെക്നോളജി. പലർക്കും അറിയാവുന്ന വിഷയം ആണിത്. കമ്പ്യൂട്ടറിൽ ഒരു വീടിന്റെ ഡിസൈൻ ചെയ്യുകയും അതിനെ മെഷിനറി ഉപയോഗിച്ച് കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് “പ്രിന്‍റ് ” ചെയ്‌തെടുക്കുന്ന രീതി. ഒരു ഹോപ്പറിൽ നിന്നും മിക്സ് ചെയ്യപ്പെട്ട സ്പെഷ്യൽ ക്ലേ / സ്പെഷ്യൽ കോൺക്രീറ്റ്, തറയിൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്ന ബീമുകളിൽ കണക്ട് ചെയ്തിരിക്കുന്ന എക്സ്ട്രൂഡർ ടാങ്ക് ആൻഡ് നോസിലിലേക്കു പമ്പ് ചെയ്യപ്പെടുകയും ആ നോസിലിലൂടെ മിശ്രിതം പുറത്തേക്കു കൺട്രോൾഡ് ആയി വരുകയും ചെയ്യുന്നു. എല്ലാം നിയന്ത്രിക്കുന്നത് കമ്പ്യൂട്ടർ എയിഡഡ് പ്രോഗ്രാമുകളും. ഇതാണ് 3D പ്രിന്റിങ്ങിലെ സാധാരണ രീതി. 1000 sq ft വീടിന്റെ സ്ട്രക്ച്ചർ നിർമ്മിക്കാൻ ആവറേജ് 100 മണിക്കൂർ, വീടിന്റെ ജനൽ, വാതിൽ, മറ്റു സൗകര്യങ്ങൾ ഫിനിഷ് ചെയ്യാൻ ഒന്നോ രണ്ടോ മാസം.

ഇന്ത്യയിൽ ആദ്യമായി ഇത്തരത്തിൽ ഒരു വീട് നിർമ്മിച്ചത് ചെന്നൈ ആസ്ഥാനമായുള്ള, മലയാളിയുടെ നേതൃത്വം കൂടിയുള്ള “ത്വസ്ഥാ” എന്ന സ്റ്റാർട്ട് അപ്പ് ആണ്. ഇപ്പോൾ ആനന്ദ് മഹിന്ദ്ര ഈ സ്റ്റാർട്ട് അപ്പിനു ഫണ്ടിംഗ് ചെയ്യുന്നുണ്ട്. 600 sq ft വീടിന്റെ സ്ട്രക്ച്ചർ 05 ദിവസം കൊണ്ട് 5.5 ലക്ഷം രൂപ കൊണ്ടാണ് പൂർത്തിയാക്കിയത്. ഇവർ മാത്രമല്ല Zero Technologies, L&T പോലെയുള്ള കമ്പനികളും ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നു. L&T കാഞ്ചീപുരത്തു 700 sqft ഇരുനില വീട് നിർമ്മിച്ച് കഴിഞ്ഞു.. ത്വസ്ഥായുടെ സഹായത്തോടെ ഇന്ത്യൻ മിലിട്ടറി എഞ്ചിനീയറിംഗ് വിങ് 700 sqft വരുന്ന രണ്ടു വീടുകൾ ഗുജറാത്തിൽ നാല് ആഴ്ച കൊണ്ട് നിർമിച്ചു കഴിഞ്ഞു.

ഈ രീതിയുടെ ചരിത്രത്തെ പറ്റി പറഞ്ഞു തീർക്കാൻ ഈ ഒരു പോസ്റ്റ് മതിയാകില്ല. 1904 ഇൽ ബ്രിക്ക് പടവിനുള്ള മെക്കാനിക്കൽ ഡിവൈസ് കണ്ടുപിടിച്ചതുമുതൽ 1950 കാലഘട്ടത്തിൽ റോബോട്ടിനെ ഉപയോഗിച്ച് ബ്രിക്ക് പടവ് ചെയ്യാനുള്ള ആശയം ഉരുത്തിരിഞ്ഞു വന്നതും പിന്നീടുള്ള കാലത്തു ടെക്നോളജിയിൽ വന്നിട്ടുള്ള ഓരോ വ്യതിയാനങ്ങളും എഴുതേണ്ടി വരില്ലേ. തൽക്കാലം അതുവിടാം…

 

3D പ്രിന്റിങ് ടെക്നോളജി കേവലം വീടുനിർമ്മാണം മാത്രമല്ല, കളിപ്പാട്ടങ്ങൾ, ചെടിച്ചട്ടികൾ, ജ്വല്ലറി, യഥാർത്ഥ മനുഷ്യാവയവങ്ങൾ, മെഷീനുകളുടെ പാർട്സുകൾ, ഓട്ടോമൊബൈൽ ബോഡി, എയ്റോ സ്പേസ്, സമുദ്രയാനങ്ങൾ, പാലങ്ങൾ, സ്റ്റേഡിയം, ഫുട്‍ വെയർസ്, ഐ വെയർസ്, ഹെൽത്ത് കെയർ, ദന്തചികിത്സ, കൃത്രിമ കൈകാലുകൾ, സിനിമാ മേഖല, ആർട്ട്, മ്യൂസിക്കൽ ഇൻസ്ട്രുമെന്റസ് (ഒരു കണ്ണൂര്കാരൻ ഗിറ്റാർ പാർട്ടുകൾ സ്വന്തമായി നിർമ്മിച്ച മെഷീൻ വഴി പ്രിന്റ് ചെയ്തു എടുത്തിരുന്നു), ബിൽഡിംഗ് പ്രോട്ടോടൈപ്സ് / മിനിയേച്ചർ (കേരളത്തിൽ കൊച്ചിയിലും കോഴിക്കോട്ടും ചില കമ്പനികൾ ഇത് ചെയ്‌തു കൊടുക്കുന്നുണ്ട്, പക്ഷെ യഥാര്ഥ 3D പ്രിന്റിങ് കൺസ്ട്രക്ഷൻ കേരളത്തിൽ തുടങ്ങിയതായി അറിവില്ല – അറിയുന്നവർ പറയുക), ഫോറൻസിക്, ചരിത്രത്തിന്റെ പുനർ നിർമ്മാണം, റെസ്റ്റോറൻ്റ്സ് (ഡിഷ് ഉണ്ടാക്കി ഷോ കേസിൽ വെക്കുന്നതിന് പകരം അവയുടെ 3D printed form ആണ് വെക്കുന്നത്, അത് നോക്കി നമുക്ക് ഓർഡർ ചെയ്യാം. ഭക്ഷണം വേസ്റ്റ് ആകുന്നില്ല) തുടങ്ങിയ പല മേഖലകളിലും എത്തിക്കഴിഞ്ഞു.

3D പ്രിന്റിങ് ടെക്നോളജിയിൽ ഒരുപാട് മെത്തേഡുകൾ ഉണ്ട്. അവ ഇതേപോലെ 50 പോസ്റ്റ് ഇട്ടാലും തീരില്ല. അതും വിടാം. അതിനാൽ 3D ബിൽഡിംഗ് കൺസ്ട്രക്ഷൻ മേഖലയിലെ ചില പ്രധാനപ്പെട്ട നിർമ്മിതികളെ കുറിച്ച് നോക്കാം.

 

 

(1) AMT-SPECAVIA, റഷ്യയിൽ നിർമ്മിച്ച 3200 sqft വീട് (ആദ്യത്തെ ഫോട്ടോ) (2) ഫിലിപ്പീൻസിൽ Lewis Yakich നിർമ്മിച്ച, 1400 sqft വരുന്ന ഹോട്ടൽ എക്സ്റ്റൻഷൻ, (3) അമേരിക്കയിൽ ORNL നിർമ്മിച്ച 480 sqft വരുന്ന ബിൽഡിംഗ്, (4) ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന് വേണ്ടി killadesign / gensler ഡിസൈൻ ചെയ്തു , winsun നിർമ്മിച്ച, 2650 sqft വരുന്ന, ഓഫീസ് ഓഫ് ദി ഫ്യൂച്ചർ എന്നറിയപ്പെടുന്ന ഓഫീസ് ബിൽഡിംഗ് (ഇത് ചൈനയിൽ മൊഡ്യൂളുകളാക്കി നിർമ്മിച്ച് ദുബായിയിൽ എത്തിച്ചു രണ്ടു ദിവസം കൊണ്ട് കൂട്ടിയോജിപ്പിച്ചതാണ്, മൂന്നു മാസം കൊണ്ടാണ് ഇതിന്റെ ഇന്റീരിയർ ആൻഡ് ഫെസിലിറ്റീസ് പൂർത്തിയാക്കിയത് (5) ചൈനയിൽ HuaShang Tengda നിർമ്മിച്ച 4300 sqft വരുന്ന ഇരുനില വില്ല, (6) Batiprint3d ടെക്നോളജിയിൽ ഫ്രാൻ‌സിൽ നിർമ്മിച്ച 1020 sqft വീട്, (7) Apis Cor, ദുബായ് മുനിസിപ്പാലിറ്റിക്കു ഡിസൈൻ ചെയ്ത 6900 sqft അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിംഗ്, (😎 WATG’s Urban Architecture Studio അമേരിക്കയിൽ നിർമ്മിച്ച 2580 sqft curve house, (9) ജോറിസ് ലാർമാൻ / MX3D, ആംസ്റ്റർഡാമിൽ നിർമ്മിച്ച 12 മീറ്റർ നീളം വരുന്ന സ്‌റ്റൈൻലെസ്സ് സ്റ്റീൽ പാലം (രണ്ടാമത്തെ ഫോട്ടോ), (10) singhua University School of Architecture ചൈനയിൽ നിർമ്മിച്ച കോൺക്രീറ്റ് പാലം, (11) Peri COBOD BOD പ്രകാരം, ജർമനിയിൽ നിർമ്മിച്ച 1700 sqft വരുന്ന വീട് മുതലായവയും, വിവിധ രാജ്യങ്ങളിൽ നിർമ്മാണം നടന്നുവരുന്ന മറ്റു പ്രൈവറ്റ് പ്രോപ്പർട്ടികളും, സർക്കാരുകളും, സന്നദ്ധ സംഘടനകളും നിർമ്മിച്ച് നൽകുന്ന പാർപ്പിട പദ്ധതികളും ഒക്കെയായി ഈ മേഖല വളർന്നു വരികയാണ്.

മിഡിൽ ഈസ്റ്റിൽ ഏറ്റവും വലിയ 3D പ്രിന്റിങ് ആൻഡ് ഡിജിട്ടൈസേഷൻ ഹബ് ആകാനുള്ള ശ്രമം ഖത്തർ തുടങ്ങിക്കഴിഞ്ഞു. ഖത്തറിൽ റീസൈക്കിൾഡ് PET ഉപയോഗിച്ചുള്ള ഏറ്റവും വലിയ “മിസ്റ്റീരിയസ്” ടൂറിസ്റ്റ് അട്രാക്ഷൻ നിർമ്മാണം നടക്കുന്നു. പോളിഷ് ആർക്കിടെക്ട് Przemyslaw Mac Stopa ആണ് ഇതിന്റെ ഡിസൈനിനു പിന്നിൽ.

ഇന്ത്യയിലെ കാര്യം നേരത്തെ പറഞ്ഞുവല്ലോ. ഇന്ത്യൻ സർക്കാറിന്റെ 3D പ്രിന്റിങ് പോളിസി പ്രകാരം സർക്കാർ മുൻകൈ എടുത്തു 3D പ്രിൻറിംഗ് മേഖലയിൽ 100 ഓളം പുതിയ സ്റ്റാർട്ട് അപ്പുകളും 500 ഓളം അഡിറ്റീവ് മാനുഫാക്റ്ററിങ് പ്രോഡക്റ്റുകളും, 50 ഓളം മാനുഫാക്റ്റ്‌റിങ് ടെക്നോളജികളും വികസിപ്പിക്കുവാനും ഇന്ത്യയെ ലോകോത്തര നിലവാരമുള്ള മാനുഫാക്റ്ററിങ്, ഷിപ്പിംഗ്, അസെംബ്ലിങ് ഹബ് ആക്കി മാറ്റുവാനും ത്വരിതഗതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അതുകൂടാതെ ഗവണ്മെന്റിന്റെ പാർപ്പിട പദ്ധതികൾക്കായി ഈ രീതി ഉപയോഗിക്കുന്നതിന്റെ ചർച്ചകളും നടക്കുന്നു.

 

 

3D പ്രിന്റിങ് കൺസ്ട്രക്ഷൻ ടെക്നോളജിയിൽ ഗുണങ്ങളും പോരായ്മകളും ഉണ്ട്. ഗുണങ്ങൾ എന്ന് പറയുന്നവ വീട് നിർമ്മാണത്തിൽ വരുന്ന 50 ശതമാനത്തോളം ചെലവുകുറവ്, ഫ്ലെക്സിബിൾ ആയിട്ടുള്ള ഡിസൈനുകൾ, വളരെ വേഗത്തിലുള്ള നിർമ്മാണം, സ്ട്രോങ്ങ് ആൻഡ് ലൈറ്റ് വെയ്റ്റ് നിർമ്മാണം, ഡിമാൻഡ് ചെയ്യുന്നതിനനുസരിച്ചുള്ള സപ്ലൈ, വളരെ കുറഞ്ഞ വേസ്റ്റേജ്, വലുതും തുടർച്ചയായും ഉള്ള ട്രാൻസ്‌പോർട്ട് ഇല്ല എന്നുള്ളത്, പരിസ്ഥിതിക്ക് വലിയ ദോഷം ഉണ്ടാക്കുന്ന രീതികളും മെറ്റീരിയലുകളും ഇല്ലാത്തത്, 8.0 തീവ്രതയുള്ള ഭൂകമ്പത്തെ പോലും അതിജീവിക്കാനുള്ള കഴിവ് നിർമ്മാണത്തിൽ കൊടുക്കാം എന്നുള്ളത്, നിർമ്മിക്കുമ്പോൾ തന്നെ ഇലെക്ട്രിക്കൽ, പ്ലംബിങ് മുതലായ സംവിധാനങ്ങൾക്കുള്ള പ്രൊവിഷൻസ് ഉണ്ടാകും എന്നുള്ളത് എന്നിവയാണ്.

പോരായ്മകളായി പറയാവുന്നത് ക്ലേ, കോൺക്രീറ്റ്, പോളിമർ സംയുക്തങ്ങൾ, മെറ്റൽസ് എന്നിവ ഉപയോഗിച്ച് മാത്രമേ നിർമ്മാണം നടക്കുകയുള്ളൂ എന്നതും, 3D പ്രിൻറർ യൂണിറ്റിന്റെ ഇനിഷ്യൽ കോസ്റ്റ് വളരെ കൂടുതൽ ആണ് എന്നുള്ളതും, മനുഷ്യ ലേബർ കുറവ് മതി എന്നുള്ളതും, അറിവില്ലായ്മ കൊണ്ട് സംഭവിക്കാവുന്ന ഡിസൈൻ/കൺസ്ട്രക്ഷൻ തെറ്റുകൾ എന്നിവയും, നിർമ്മാണ സമയത്തു കൂടുതൽ എനർജി ഉപയോഗിക്കപ്പെടും എന്നുള്ളതും, നിർമ്മാണ സമയത്തു ഫൈൻ പാർട്ടിക്കിൾസ് മൂലം ഉണ്ടാകാൻ സാധ്യതയുള്ള വായു മലിനീകരണം എന്നതും, reinforced റൂഫ് ചെയ്യാൻ പറ്റുമെങ്കിലും സ്പെഷ്യൽ റൂഫ് സെപറേറ്റ് ചെയ്യണം എന്നുള്ളതും, ബിൽഡിങ് കോഡുകളിൽ ഇവ ഉൾപ്പെടാത്തതു കൊണ്ട് പെർമിറ്റ്, ഇൻഷുറൻസ് പ്രശ്നങ്ങൾ വരാനുള്ള സാധ്യത എന്നതുമൊക്കെയാണ്.

ഏതു നിർമ്മാണ രീതിയിൽ പെട്ട വീട് വേണം എന്ന് തീരുമാനിക്കേണ്ടത് ഉപയോഗിക്കേണ്ട ആളാണ്. 3D പ്രിന്റിങ് വീടാണ് ഉദ്ദേശിക്കുന്നതെങ്കിൽ അങ്ങനെയുള്ള ഒന്നോ രണ്ടോ വീട് കണ്ടിട്ട് മാത്രം തീരുമാനിക്കുക. പരമ്പരാഗത ഗൃഹ സങ്കൽപ്പങ്ങളെ മലയാളിയുടെ മനസ്സിൽ നിന്നും പടിയിറക്കി വിടാൻ അത്രയ്ക്ക് എളുപ്പമല്ലല്ലോ???

LATEST

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.