fbpx
Connect with us

history

ദേശീയഗാനത്തിന്റെ ചരിത്രം

Published

on

Jayan Koodal

സ്വാതന്ത്ര്യ ദിനം അടുത്തുവരുമ്പോൾ, നമ്മുടെ ദേശീയ ഗാനമായ ജനഗണമനയെ ഇകഴ്ത്തിയുള്ള ചില അഭിപ്രായപ്രകടനങ്ങൾ മുഖപുസ്തകത്താളുകളിൽ മുൻപ് കണ്ടിട്ടുണ്ട്. മഹാനായ ടാഗോർ, ബ്രിട്ടീഷ് ചക്രവർത്തിയായിരുന്ന ജോർജ് അഞ്ചാമൻ 1911 ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ സ്തുതിച്ചെഴുതിയതാകാം ജനഗണമന എന്നതായിരുന്നു ആ അഭിപ്രായം.

ബ്രിട്ടീഷ് സാമ്രാജ്യം സമ്മാനിച്ച, “സർ” പദവി, നിരാകരിച്ച രബീന്ദ്രനാഥ ടാഗോർ എന്ന ഉത്തമ ദേശീയവാദിയിൽ നിന്ന് ജോർജ്ജ് അഞ്ചാമനെ സ്തുതിച്ചുകൊണ്ടൊരു ഗാനം ഉണ്ടാവില്ലന്ന് കരുതേണ്ടതായിരുന്നു. എന്തായാലും ഇപ്പോൾ ഇങ്ങനെയുള്ള വാദങ്ങൾ കുറഞ്ഞുവരുന്നതായി കാണാം.
ഇത്തരം ആരോപണങ്ങളിൽ മനം നൊന്ത ടാഗോർ രണ്ടു തവണ മറുപടി നൽകി. 1937 നവംബറിൽ പുലിന്‍ബിഹാരി സെന്നിന് അയച്ച കത്തിൽ അദ്ദേഹം എഴുതി.

“ബ്രിട്ടീഷ് സര്‍വ്വീസില്‍ ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥനായ എന്റെ സുഹൃത്ത്, ചക്രവര്‍ത്തിക്ക് മംഗളം നേരുന്ന ഒരുഗാനം എഴുതണമെന്ന് എന്നോട് അഭ്യര്‍ത്ഥിച്ചു. അതെന്നെ അത്ഭുതപ്പെടുത്തി. എന്റെ ഹൃദയം വികാരത്തള്ളലില്‍ അകപ്പെട്ടു. പ്രക്ഷുബ്ധമായ മനസ്സില്‍ നിന്നും പിറവിയെടുത്ത ആ ഗാനത്തില്‍ ഉത്തമദൃഢവിശ്വാസത്തോടെ ഞാന്‍ അതു പ്രഖ്യാപിച്ചു. ജനഗണമനങ്ങളുടെ അധിനായകന്‍ (God of Destiny) ജയിക്കട്ടെ. യുഗാന്തരങ്ങളായി ഉയര്‍ച്ച താഴ്ചകളിലും വളവുതിരിവുകളിലും പതറാതെ കടിഞ്ഞാണ്‍ മുറുക്കി രഥം തെളിക്കുന്ന ഭാരതത്തിന്റെ ഭാഗ്യവിധാതാവിന് സ്തുതി. ആ വിധി നിയന്താവ്, ഭാരത സമൂഹമനസ്സിനെ വായിക്കാനാവുന്നവന്‍, നമ്മുടെ ചിരഞ്ജീവിയായ വഴികാട്ടി ഒരിക്കലും ആ ജോര്‍ജ്ജ് അഞ്ചാമനോ ആറാമനോ വേറേതെങ്കിലും ജോര്‍ജ്ജോ ഒന്നും ആവുകവയ്യ. എന്റെ ഒഫീഷ്യൽ സുഹൃത്തിനുപോലും പാട്ടിനെക്കുറിച്ച് മനസ്സിലായി. എല്ലാത്തിനുമുപരി, കിരീടത്തോടുള്ള ആരാധന അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും , സാമാന്യബുദ്ധിയിൽ അദ്ദേഹത്തിന് കുറവുണ്ടായിരുന്നില്ല.”

Advertisement

*ആ സുഹൃത്ത് അന്നത്തെ കൊൽക്കത്ത ഹൈക്കോടതിയിലെ ഒരു ജഡ്ജിയായിരുന്ന Justice Ashutosh Chaudhari ആയിരുന്നു എന്ന് കാണുന്നു. **1900 ൻ്റെ തുടക്കത്തിൽ ടാഗോർ, ഭാരതചരിത്രത്തിന് വ്യാഖ്യാനം കൊടുത്ത് എഴുതിയ ഉപന്യാസത്തിന്റെ പദ്യാവിഷ്കാരമായിരുന്നു ആ ഗാനം എന്ന വാദവും ഉണ്ട്.
1939 മാർച്ചിൽ ടാഗോർ വീണ്ടും എഴുതി.

“I should only insult myself if I cared to answer those who consider me capable of such unbounded stupidity as to sing in praise of George the Fourth or George the Fifth as the Eternal Charioteer leading the pilgrims on their journey through countless ages of the timeless history of mankind.”

യഥാർത്ഥത്തിൽ ഇത് ബ്രിട്ടീഷ്-ഇന്ത്യൻ പത്രങ്ങളുടെ തെറ്റിധാരണ മൂലമായിരുന്നു. റാംഭുജ് ചൗധരി ഹിന്ദിയിൽ എഴുതിയ “ബാദ്ഷാ ഹമാര”, എന്ന ബ്രിട്ടീഷ് ചക്രവർത്തിയെ പ്രകീർത്തിക്കുന്ന ഗാനം അതേ അവസരത്തിൽ ആലപിച്ചതിനാൽ ബ്രിട്ടീഷ് ഇന്ത്യൻ പത്രങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകുകയും അവർ അങ്ങനെ അച്ചടിക്കുകയും ചെയ്തു. കുറച്ചു നാൾ കൊണ്ട് ഈ വിഷയം കെട്ടടങ്ങി. പിന്നീട് രണ്ടു വ്യാഴവട്ടം കഴിഞ്ഞപ്പോൾ ആണ് ഇത് വീണ്ടും ഉയർത്തികൊണ്ടുവന്നത്.

1905 ഫെബ്രുവരിയിൽ, ബ്രഹ്മസമാജത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്ന, തത്വബോധിനി പത്രികയിൽ ബംഗാളി ഭാഷയിൽ ഭാരതോ ഭാഗ്യോ ബിധാത എന്ന പേരിൽ ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത് എന്ന് ചില പത്രത്താളുകളിൽ കാണുന്നു. (തത്വബോധിനി പത്രിക 1932 വരെ പബ്ലിഷ് ചെയ്തിരുന്നു. 1883 ൽ ക്ലോസ് ചെയ്തു എന്നത് തെറ്റാണ്). ചില പത്രങ്ങൾ, 1912 ൽ ആണ് കവിത അച്ചടിച്ച് വന്നത് എന്ന് പറഞ്ഞിട്ടുണ്ട്. 1908 ൽ ആശ്രമത്തിൽ ഒരു പ്രത്യേക സ്ഥലത്തിരുന്നാണ് ടാഗോർ ഇത് എഴുതിയത് എന്നും കാണുന്നു.

Banglapedia യിൽ വന്ന വിശദമായ ബയോഗ്രഫികൽ ക്രോണോളജി ഓഫ് ടാഗോർ പ്രകാരം, 1905 എന്നത് രബീന്ദ്രനാഥ് ടാഗോർ തന്റെ പ്രസിദ്ധമായ ദേശഭക്തി ഗാനങ്ങൾ രചിച്ച കാലഘട്ടമായാണ് പറഞ്ഞിരിക്കുന്നത്. അവയിൽ രണ്ടെണ്ണം (Jana Gana Mana, Amar Sonar Bangla) ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ ഗാനങ്ങളായി പിൽക്കാലത്തു തെരെഞ്ഞെടുക്കപ്പെട്ടു എന്നും പറഞ്ഞിരിക്കുന്നു.

Advertisement

രബീന്ദ്ര നാഥ ടാഗോർ രചിച്ചു സംഗീതം നല്കിയ ബ്രഹ്മസ്ത്രോതമാണ് ഭാരത ഭാഗ്യ വിധാതാ (Bharoto Bhagyo Bidhata in Bengali). അഞ്ച് ചരണങ്ങൾ ഉള്ള കൃതിയാണിത്. ഇതിലെ ആദ്യത്തെ ചരണമാണ് ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമന. ഈ ലേഖനത്തിൻ്റെ അവസാന ഭാഗത്ത് എല്ലാ ചരണങ്ങളും കൊടുക്കാം.
ജനഗണമന ലോകത്തെ ഏറ്റവും മികച്ച ദേശീയ ഗാനമായി യുനെസ്കോ തെരഞ്ഞെടുത്തു എന്ന പോസ്റ്റുകൾ ഈ വർഷവും പതിവുപോലെ കറങ്ങിനടക്കും. വ്യാജവാർത്തയാണിത്. അല്ലെങ്കിൽത്തന്നെ ഒരു രാജ്യത്തിന്റെ മാത്രം ദേശീയ ഗാനം മികച്ചതാകുന്നതെങ്ങനെയാണ്. എല്ലാ രാജ്യങ്ങൾക്കും അവരവരുടെ ദേശീയഗാനം മികച്ചത് തന്നെയല്ലേ. വാചകങ്ങൾ ഉണ്ടെങ്കിലും, സ്‌പെയിനിന്റെയോ, കൊസോവയുടെയോ, ബോസ്നിയ ആൻഡ് ഹെർസഗോവിനയുടേതോ, സാൻ മറിനോയുടേതോ പോലെ ബിജിഎം മാത്രം ആണെങ്കിലും (ചിലവക്ക് വാക്കുകളുടെ ചരിത്രവും ഉണ്ട്)…

1950 ൽ ആണ് ജനഗണമനയുടെ ഹിന്ദി വേർഷൻ ദേശീയഗാനമായി റിപ്പബ്ലിക് ഓഫ് ഇന്ത്യ അംഗീകരിച്ചതെങ്കിലും ഡെറാഡൂണിലെ ഡൂൺ സ്കൂളിൽ സ്കൂൾ സോങ്ങായി 1935 മുതൽ ഈ ഗാനം പാടി വരുന്നു. 1945 ൽ ഇറങ്ങിയ Humrahi എന്ന ഹിന്ദി സിനിമയിലും (ബംഗാളിയിൽ നിന്നും ഉള്ള റീമേക്ക്) ഈ ഗാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ജർമ്മനിയിൽ ആയിരുന്ന ശ്രീ സുഭാഷ് ചന്ദ്രബോസ് ജനഗണമനയെ ദേശീയ ഗാനമായും ജയ് ഹിന്ദ് നെ ദേശീയ അഭിവാദ്യമായും തിരഞ്ഞെടുത്തിരുന്നു. 1942 സെപ്റ്റംബർ 11 ന് ഹാംബർഗിലെ ഹോട്ടൽ അറ്റ്ലാന്റിക്കിൽ ജർമ്മൻ-ഇന്ത്യൻ സൊസൈറ്റിയുടെ സ്ഥാപക സമ്മേളനത്തോടനുബന്ധിച്ച്, ഇന്ത്യയുടെ ദേശീയ ഗാനമായി 55 സെക്കന്റ് ദൈർഘ്യമുള്ള ജനഗണമന ഹാംബർഗ് റേഡിയോ സിംഫണി ഓർക്കസ്ട്ര ആദ്യമായി അവതരിപ്പിച്ചു.

എന്നാൽ അടുത്ത വർഷം 1943 ൽ ജനഗണമനയുടെ ഹിന്ദുസ്ഥാനി വേർഷൻ വേണമെന്നു നേതാജി തീരുമാനിച്ചു. പോരാട്ടത്തിന് വീര്യം നൽകാൻ വേണ്ടി ചില വാക്കുകൾക്കും ട്യൂണിനും മാറ്റം നൽകി പുതിയ ഗാനമാക്കി എടുക്കാനും ശ്രമിച്ചതിന്റെ ഫലമായി ജനഗണമനക്കു INA വേർഷൻ നിലവിൽ വന്നു. INA യുടെ ഒറിജിനൽ സോങ്ങിൽ നിന്നും…

ശുഭ് സുഖ് ചെയ്ൻ കി ബർഖാ ബർസെ, ഭാരത് ഭാഗ് ഹേ ജാഗാ,
പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാഠാ ദ്രാവിഡ ഉത്കൽ ബംഗാ,
ചഞ്ചൽ സാഗർ വിന്ധ്യ ഹിമാലയ നീലാ ജമുന ഗംഗ,
തേരേ നിത് ഗുൺ ഗായേ, തുജ്‌സെ ജീവൻ പായേ,
ഹർ തൻ പായേ ആശാ,
സൂരജ് ബൻ കർ ജഗ് പർ ചംകെ, ഭാരത് നാമ് സുഭാഗാ,
സൂരജ് ബൻ കർ ജഗ് പർ ചംകെ, ഭാരത് നാമ് സുഭാഗാ,
ജയ് ഹോ! ജയ് ഹോ! ജയ് ഹോ! ജയ്, ജയ്, ജയ്, ജയ് ഹോ!
ഭാരത് നാമ് സുഭാഗാ.
സബ് കെ ദിൽ മേം പ്രീത് ബസായേം തേരി മീട്ടി വാണി,
ഹർ സൂബേ കേ രഹ്‌നേവാലെ, ഹർ മസ്‌ഹബ് കേ പ്രാണി,
സബ് ഭേദ് ഔർ ഫറക് മിട്ടാ കെ, സബ് ഗോദ് മേം തേരി ആകേ,
ഗൂന്തേ പ്രേം കി മാലാ,
സൂരജ് ബൻ കർ ജഗ് പർ ചംകെ, ഭാരത് നാമ് സുഭാഗാ,
ജയ് ഹോ! ജയ് ഹോ! ജയ് ഹോ! ജയ്, ജയ്, ജയ്, ജയ് ഹോ!
ഭാരത് നാമ് സുഭാഗാ.
ശുഭ് സവേരേ പംഖ് പഖേരു, തേരേ ഹി ഗുൺ ഗായേ,
ബാസ് ഭരി ഭർപൂർ ഹവായെ, ജീവൻ മേം റുത് ലായേ,
സബ് മിൽ കർ ഹിന്ദ് പുകാരേ, ജയ് ആസാദ് ഹിന്ദ് കെ നാരേ.
ഭാരത് പ്യാരാ ഹമാരാ,
സൂരജ് ബൻ കർ ജഗ് പർ ചംകെ, ഭാരത് നാം സുഭാഗാ,
ജയ് ഹോ! ജയ് ഹോ! ജയ് ഹോ! ജയ്, ജയ്, ജയ്, ജയ് ഹോ!
ഭാരത് നാമ് സുഭാഗാ.

Advertisement

2020 ൽ, രാജ്യസഭാ എംപിയായ സുബ്രഹ്മണ്യൻ സ്വാമി, രവീന്ദ്രനാഥ ടാഗോർ രചിച്ച ദേശീയ ഗാനത്തിന് പകരം 1943-ൽ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി സ്വീകരിച്ച പതിപ്പ് ഉപയോഗിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
ജനഗണമന മാത്രമല്ല നാഷണൽ സോങ് ആയ വന്ദേമാതരം, സാരെ ജഹാം സെ അച്ഛാ, ദൂര്‍ ഹാതോ ഏ ദുനിയാ വാലെ, യേ ദേശ് ഹമാരാ പ്യാരാ ഹിന്ദുസ്ഥാൻ തുടങ്ങിയ പല ഗീതങ്ങളും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ആഹ്വാനം ചെയ്യുന്നു.
ഭാരത ഭാഗ്യ വിധാതാ

ചരണം 1 (കടപ്പാട് വിക്കി).
ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ,
പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്‌കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛല ജലധിതരംഗാ,
തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗലദായക ജയഹേ ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ!
ഈ ചരണം ആലപിക്കാൻ 52 സെക്കന്റ് ആണ് വേണ്ടത്. എന്നാൽ
ആദ്യത്തെ ഭാഗവും അവസാനത്തെ ഭാഗവും മാത്രമായും, ഉപചാരപൂർവ്വം പാനം ചെയ്യുന്നത് പോലെയുള്ള പ്രത്യേക അവസരങ്ങളിൽ ആകാം. അതിനു 20 സെക്കന്റ് സമയമാണ് വേണ്ടത്. ജനഗണമന to ഭാഗ്യവിധാതാ എന്ന വരിയും ജയഹേ to ജയ ജയ ജയഹേ എന്നു വരെയും.

മലയാള പരിഭാഷ:
സർവ്വ ജന-മനസ്സുകളുടെയും അധിപനും നായകനുമായവനെ…
ഭാരതമെന്ന ഞങ്ങളുടെ ഭാഗ്യ വിധാതാവേ, അവിടുന്ന് ജയിച്ചാലും.
പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾക്കായി പ്രാർഥിക്കുന്നു; അവിടത്തെ ജയഗീതങ്ങൾ ആലപിക്കുന്നു. സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതമെന്ന ഞങ്ങളുടെ ഭാഗ്യ വിധാതാവേ.., അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 2
അഹ രഹ തവ ആഹ്വാന പ്രചാരിത, ശുനി തവ ഉദാരവാണീ
ഹിന്ദു ബൌദ്ധ ശിഖ ജൈന പാരസിക മുസലമാന ഖ്റിസ്ടാനീ
പൂരബ പശ്ചിമ ആസെ തവ സിംഹാസന പാശെ
പ്രേമഹാര ഹയ ഗാന്ഥാ
ജനഗണ ഐക്യ വിധായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!
മലയാള പരിഭാഷ:
അവിടുത്തെ ആഹ്വാനം എന്നുമെങ്ങും പ്രചരിക്കുന്നു. അവിടുത്തെ മഹത്തായ വാക്കുകൾ കേട്ട് ഹൈന്ദവരും ബൗദ്ധരും സിക്കുകാരും ജൈന മതസ്ഥരും പാഴ്സികളും മുസൽമാന്മാരും ക്രിസ്ത്യാനികളും പൗരസ്ത്യരും പാശ്ചാത്യരും അവിടത്തെ സിംഹാസനത്തിനു സമീപം വന്നെത്തുന്നു. പ്രേമഹാരങ്ങൾ നിർമ്മിക്കപ്പെടുന്നു. ജന സമൂഹത്തിനു ഐക്യം പകരുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

Advertisement

ചരണം 3
പതന അഭ്യുദയ ബന്ധുര പന്ഥാ യുഗ യുഗ ധാവിത യാത്രീ
ഹേ ചിര സാരഥീ തവ രഥ ചക്രേ മുഖരിത പഥ ദിന രാത്രീ
ദാരുണ വിപ്ലവ മാഝെ തവ ശംഖ ധ്വനി ബാജേ
സങ്കട ദുഃഖ ത്രാതാ
ജനഗണ പഥ പരിചായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!
മലയാള പരിഭാഷ:
പാതയാകട്ടെ പതനവും അഭ്യുദയവും കൊണ്ട് നിരപ്പില്ലാത്തതാണ്. യുഗയുഗങ്ങളായി യാത്രികർ സഞ്ചരിച്ചു കൊണ്ടുമിരിക്കുന്നു. ഹേ നിത്യസാരഥീ, അവിടുത്തെ രഥചക്രങ്ങളുടെ ശബ്ദം കൊണ്ട് പന്ഥാവ് രാവും പകലും മുഖരിതമാകുന്നു. ദാരുണ വിപ്ലവത്തിന്റെ നടുവിൽ സങ്കടങ്ങളിലും ദുഃഖങ്ങളിലും നിന്ന് രക്ഷ നല്കുന്ന അങ്ങയുടെ ശംഖനാദം മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജനഗണങ്ങളുടെ മാർഗ്ഗദർശീ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 4
ഘോര തിമിര നിബിഡ നിശീഥെ പീഡിത മൂർച്ഛിത ദേശേ
ജാഗ്രത ഛില തവ അവിചല മംഗല നത നയനേ അനിമേഷേ
ദുഃസ്വപ്നേ ആതങ്കെ രക്ഷാകരിലെ അങ്കേ
സ്നേഹമായി തുമി മാതാ
ജനഗണദുഃഖ ത്രായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!
മലയാള പരിഭാഷ:
ഘോരാന്ധകാരം നിറഞ്ഞ പാതിരാത്രിയിൽ കൊടും പീഡകൾ അനുഭവിക്കുന്ന ദേശത്ത് അവിടത്തെ നിർന്നിമേഷം പതിച്ച നയനങ്ങളിൽ അചഞ്ചലമായ ഐശ്വര്യം സജീവമായി നിലനിന്നിരുന്നു. ദുഃസ്വപ്നങ്ങൾ കാണുമ്പോഴും ദുഃഖം അനുഭവിക്കുമ്പോഴും സ്നേഹമയിയായ മാതാവായ അവിടുന്ന് മടിയിലിരുത്തി രക്ഷിച്ചു. ജനഗണങ്ങളെ ദുഃഖത്തിൽ നിന്ന് രക്ഷിക്കുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 5
രാത്രി പ്രഭാതില ഉദില രവിച്ഛവി പൂർവ്വ ഉദയഗിരി ഭാലേ
ഗാഹെ വിഹംഗമ പുണ്യ സമീരണ നവ ജീവന രസ ഢാലേ
തവ കരുനാരുണ രാഗേ നിദ്രിത ഭാരത ജാഗേ
തവ ചരണേ നത മാഥാ
ജയ ജയ ജയ ഹേ ജയ രാജേശ്വര ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

മലയാള പരിഭാഷ:

Advertisement

രാത്രി അവസാനിച്ചു. പ്രഭാതം വിടർന്നു കഴിഞ്ഞു. കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ ഉദയമായി. പക്ഷികൾ പാടുകയായി. ശുദ്ധവായു നവജീവന രസം കോരിച്ചൊരിയുകയായി. അവിടുത്തെ കാരുണ്യത്തിന്റെ അരുണിമയിൽ ഉറങ്ങിക്കിടന്ന ഭാരതം ഉണരുകയായി. അവിടുത്തെ പാദങ്ങളിൽ വീഴുകയായി. ഹേ രാജേശ്വരാ അവിടുന്ന് വിജയിച്ചാലും! ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
എല്ലാവർക്കും അഭിമാനത്തിന്റെയും സാഹോദര്യത്തിൻ്റെയും സ്വാതന്ത്ര്യദിനാശംസകൾ…ലേഖനത്തിൽ വന്നിട്ടുള്ള എല്ലാ പേരുകളെയും ബഹുമാനത്തോടെ കാണുന്നു.

****

 4,465 total views,  4 views today

Advertisement
Advertisement
Entertainment10 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment25 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment45 mins ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment53 mins ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment1 hour ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment1 hour ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment2 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment2 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment3 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science14 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment15 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured21 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »