fbpx
Connect with us

Health

പ്ലൈവുഡ് ക്യാൻസറിനു കാരണമാകുമോ ? ശ്രദ്ധിച്ചു വായിക്കേണ്ട ലേഖനം

Published

on

Jayan Koodal

പ്ലൈവുഡ് ക്യാൻസറിനു കാരണമാകുമോ? പ്ലൈവുഡ് ആണോ അതിൽ അടങ്ങിയിരിക്കുന്ന പശയാണോ കുഴപ്പക്കാരൻ ?

ഈ കാലഘട്ടത്തിൽ വീട് അഥവാ ഓഫീസ് പണിയുന്നവർക്ക് ഒഴിച്ചു നിർത്താൻ പറ്റാത്ത ഒരു മെറ്റീരിയൽ ആണ് പ്ലൈവുഡ്. ടിവി യൂണിറ്റ് ആയാലും കിച്ചെൻ കബോർഡ് ആയാലും പാർട്ടീഷൻ ആയാലും കട്ടിൽ ആയാലും പ്ലൈവുഡ് അവിടെല്ലാം ഒരു താരം തന്നെയാണ്.പലതരം പ്ലൈവുഡ് വിപണിയിൽ ഉണ്ട്. Soft wood, Hardwood, Marine, Aircraft, Exterior, Lumbar core, Tropical, Sheathing, Sundeala, Sub floor അങ്ങനെ ഒരുപാട്. പിന്നീട് ഉള്ള കാറ്റഗറൈസേഷൻ ആണ് A,B,C,D, HDO, MDO എന്നൊക്കെ ഉള്ളത്. ഇത് പൊതുവേ പ്ലൈവുഡിൻ്റെ ഫേസ് and ബാക്ക് വെനീർ നോക്കിയാണ് കണക്കാക്കുന്നത്.

നമ്മുടെ നാട്ടിൽ ഈ വർക്ക് ചെയ്യുന്നവർ പൊതുവായി ഇന്ത്യൻ സ്റ്റാൻഡേർഡ് specification അനുസരിച്ചാണ് പ്ലൈവുഡിൻ്റെ പ്രധാന തരം തിരിവ് കണക്കാക്കുന്നത്. ഈസി ആയുള്ള രീതിയാണിത്. IS 303 spec അനുസരിച്ചും IS 710 spec അനുസരിച്ചും നിർമ്മിക്കുന്ന പ്ലൈവുഡ് ആണ് വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ക്രമമായി, കൊമേർഷ്യൽ, മറൈൻ വിഭാഗത്തിൽ പെടുന്നവയാണ് ഇവ. അതിൽ തന്നെ MR, BWR, BWP എന്നാണ് ഗുണനിലവാരം ക്രമീകരിച്ചിരിക്കുന്നത്.

Advertisement

പ്ലൈവുഡ് മറ്റീരിയൽ ആമുഖം ആയി പറഞ്ഞതാണ്. ക്യാൻസർ അല്ലെങ്കിൽ മറ്റു രോഗങ്ങൾ ഒക്കെ പ്ലൈവുഡ് നിർമ്മിക്കുന്ന തടിയുമായി ബന്ധപ്പെട്ടതല്ല, അതിൽ നിർമ്മാണ സമയത്തും സൈറ്റ് ഫാബ്രിക്കേഷൻ സമയത്തും വലിയ അളവിൽ ഉപയോഗിക്കപ്പെടുന്ന പശയുമായി ബന്ധപ്പെട്ടതാണ്.പല രാജ്യങ്ങളും നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ള വസ്തുവായ formaldehyde ആണ് ഇവിടെ വില്ലൻ. പ്രധാനമായും മൂന്നു തരത്തിൽ പെട്ട പശകൾ ആണ് പ്ലൈവുഡിൽ ഉപയോഗിക്കപ്പെടുന്നത്. Urea formaldehyde (UF), Phenol formaldehyde (PF), Melamine formaldehyde (MF) എന്നിവയാണ് അവ. മറ്റുള്ളവയാണ് Urea Melamine formaldehyde (UMF), Resorcinol formaldehyde(RF), Phenol-resorcinol formaldehyde(PRF) മുതലായവ. ഫെവിക്കോൾ ബേസ്ഡ് പശകളും കിട്ടും, എന്നാൽ അവയും formaldehyde compound ആണ്. ദോഷം ഇല്ലാത്ത സോയാ ബേസ്ഡ് പശയെപോലെ മറ്റു ചിലവ ഉണ്ട്. അത് പിന്നീട് പറയാം.

Formaldehyde നിറമില്ലാത്ത, രൂക്ഷ ഗന്ധം ഉള്ള ഒരു കെമിക്കൽ ആണ്. ഇത് സ്വാഭാവികമായും അന്തരീക്ഷത്തിലുണ്ട്, കഴിക്കുന്ന ആഹാര സാധനങ്ങളിലുണ്ട്, തടിയിലുണ്ട്, സൗന്ദര്യ വർദ്ധക വസ്തുക്കളിലുണ്ട്, ടുബാക്കോയിലുണ്ട്, ഫാബ്രിക്കിലുണ്ട്, പെയിൻ്റിലുണ്ട് (low VOC അല്ലെങ്കിൽ സീറോ VOC പെയിൻ്റ് ആണ് നല്ലത്), വാൾപേപ്പറിലുണ്ട്, പേപ്പർ പ്രൊഡക്ട്ടിലുണ്ട്, വളങ്ങളിലും കീടനാശിനികളിലും ഉണ്ട്, ഇന്ധന ജ്വലനത്തിലുണ്ട്, ഫുഡ് പ്രിസർവേറ്റീവിൽ ഉണ്ട്, എന്തിനേറെ പറയുന്നു പച്ചമത്സ്യത്തിൽ വരെ ഉണ്ട്. എന്നാൽ അവയെല്ലാം മനുഷ്യന് കുഴപ്പം വരാത്ത അളവിലാണുള്ളത്. കുഴപ്പമുള്ളവയെ കുറക്കാനുള്ള ശ്രമവും വിജയത്തിലെത്തിയിട്ടുണ്ട്.

അന്തരീക്ഷത്തിൽ, പത്തു ലക്ഷം കണം എടുത്താൽ 0.03 (യിൽ കുറവ്) കണം formaldehyde ആണ്. അതേപോലെ കുറഞ്ഞ അളവിൽ തന്നെയാണ് മറ്റു പല വസ്തുക്കളിലും. PPM എന്ന അളവും, mg/kg of body weight എന്നരീതിയിലും ആണ് ടോക്സിസിറ്റി സാധാരണ കണക്കാക്കുന്നത്.പ്ലൈവുഡ് പശകളിൽ ഏറ്റവും അപകടകാരി Urea formaldehyde ചേരുവയാണ്. (മറ്റുള്ളവയിൽ താരതമ്യേന കുറവാണ് എന്ന് മാത്രം). അത് പുറത്തേക്കു വിടുന്ന ടോക്സിക് ഗ്യാസിന്റെ അളവ് വളരെക്കൂടുതൽ ആണ്. പ്ലൈവുഡിൽ ഉപയോഗിക്കുന്ന ഈ പശകൾ ഫാക്ടറിയിൽ നിർമ്മാണ സമയത്തു വായുവും ജലവും മലിനീകരിക്കും. കേരളത്തിൽ തന്നെ പല സ്ഥലങ്ങളിലും സമരങ്ങൾ നടന്നിട്ടുണ്ട്. നാം പ്ലൈവുഡ് വാങ്ങി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്തു അതിൽ നിന്നും ഗ്യാസ് പുറത്തേക്കു വരും. ലാമിനേഷനും എഡ്ജ് ബാൻഡിങ്ങും ഒക്കെ ഈ നിർഗമനത്തെ അല്പമെങ്കിലും നിയന്ത്രിക്കുമെങ്കിലും ഗ്യാസ് പുറത്തേക്കു വരുന്നതിനെ പൂർണ്ണമായും തടസ്സപ്പെടുത്താൻ കഴിയില്ല.

മുറികളിലെ ടെംപെറേച്ചറും ഹ്യൂമിഡിറ്റിയും കൂടി നിന്നാൽ പുറത്തേക്കു വരുന്ന ടോക്സിക് ഗ്യാസിന്റെ അളവ് കൂടി നിൽക്കും. പല പഠനങ്ങളും സൂചിപ്പിക്കുന്നത് മൂന്ന് മാസം മുതൽ രണ്ടു വർഷം വരെ ഈ ഗ്യാസ് പ്ലൈവുഡിൽ നിന്നും പുറത്തേക്കു വമിച്ചുകൊണ്ടിരിക്കുവാൻ സാധ്യത ഉണ്ട് എന്നാണു. പല ഘടകങ്ങളും ഇതിനു ബാധകം ആണ്. എങ്കിലും പല പഠനങ്ങളുടെയും ആവറേജ് കണക്കാക്കിയാൽ ആറ് മാസം വരെ ഈ പ്രശ്‍നം ഉണ്ടാകും എന്നുവേണം കരുതാൻ. ആറുമാസം പഴക്കം ഉള്ള പ്ലൈവുഡ് ആണ് എടുക്കുന്നതെങ്കിൽ പിന്നീട് ലാമിനേഷൻ പശയുടെ പ്രശ്‍നം മാത്രമേ വരൂ എന്നും കരുതുന്നു. പുതിയ പ്ലൈവുഡ് ലാമിനേഷൻ ചെയ്തു കഴിഞ്ഞാൽ വളരെ നാൾ ഈ ഗ്യാസ് പ്രശ്‍നം ഉണ്ടാകും. മുറിയിൽ ഇത് കെട്ടിനിൽക്കുന്ന കാരണം ഗ്യാസിന്റെ അളവും കൂടുതൽ ആയിരിക്കും. പ്ലൈവുഡ് ഫാക്ടറികളിലെ കാര്യം പ്രത്യേകം പറയണ്ടല്ലോ…

Advertisement

 

വായുവിൽ Formaldehyde അളവ് 0.1 PPM (പത്തുലക്ഷം കണങ്ങൾ എടുത്താൽ അതിൽ ദശാംശം ഒരു കണം) എന്നുള്ളത് സെൻസിറ്റീവ് ആയ പലർക്കും watery eyes, burning sensations of the eyes, nose and throat, coughing, wheezing, nausea, skin irritation എന്നുള്ളവ ഉണ്ടാക്കാം. 0.3 PPM എന്ന അളവിൽ 8 മണിക്കൂറിൽ കൂടുതൽ എല്ലാ ദിവസവും തുടർച്ചയായി ശ്വസിക്കുന്ന ഒരാൾക്ക് ശ്വാസകോശ സംബന്ധമായ പല രോഗങ്ങളും പിടിപെടാൻ സാധ്യത കൂടുതലാണ്. 0.8 PPM എന്ന അളവിൽ 8 മണിക്കൂറിൽ കൂടുതൽ എല്ലാ ദിവസവും തുടർച്ചയായി കുറെയധികം നാളുകൾ ശ്വസിക്കുന്ന ഒരാൾക്ക് തൊണ്ടയിൽ കാൻസർ, ലുക്കേമിയ പോലുള്ള മാരകമായ അവസ്ഥയും ഉണ്ടാകാം. കാൻസർ പഠനങ്ങൾ എലികളിൽ നടത്തി assumption ചെയ്തതാണ്. പഠനങ്ങൾ നടത്തിയവർ NIH, CDC, FDA, IARC, EPA, NCI, ചില funded പ്രൈവറ്റ് ഏജൻസീസ്‌ ആണ്. NIOSH IDLH, AIHA Emergency response guidelines H2S ഗ്യാസിനും ഫോർമാൽഡിഹൈഡിനും കൊടുത്തിരിക്കുന്ന മാക്സ്. PPM ഏകദേശം ഒരുപോലെ ആണ് എന്നുള്ളത് അതിശയകരം ആണ്.

പ്ലൈവുഡ് അല്ലെങ്കിൽ മറ്റു ഫൈബർ ബോർഡ് ആണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ Phenol formaldehyde (PF) glue ഉള്ളവ എടുക്കുക, ചൂടുള്ള അന്തരീക്ഷത്തിൽ വെക്കുക, ഓഫ്-ഗ്യാസിങ് പെട്ടെന്ന് നടക്കും. രണ്ടാമതായി Melamine formaldehyde (MF) ഉള്ളവ എടുക്കാം. Urea formaldehyde ഉള്ളവ ഒഴിവാക്കുക. പ്ലൈവുഡ് വേണ്ട എന്നുണ്ടെങ്കിൽ ചെറിയ ചെലവിൽ Fire-retardant ACP sheet ഉപയോഗിക്കാം. അല്ലെങ്കിൽ ചെലവ് അല്പം കൂട്ടി WPC പോലുള്ള മെറ്റീരിയൽ ഉപയോഗിക്കാം. ഇപ്പോൾ NFC ബോർഡ് മാർക്കെറ്റിൽ കാണപ്പെടുന്നു, ഡീറ്റെയിൽസ് പഠിച്ചിട്ടില്ല.

വാങ്ങുന്ന പ്രൊഡക്ടിൽ (പ്ലൈവുഡ് അല്ലെങ്കിൽ പോലും) formaldehyde ഉണ്ടോ എന്ന് മനസ്സിലാക്കാൻ പ്രോഡക്റ്റ് ലേബൽ / മാനുവൽ / ഡാറ്റ ഷീറ്റ് നോക്കുക. അതിൽ Formalin, Methyl aldehyde, Methanediol, Methanal, Methylene glycol, Methylene oxide, Formic aldehyde എന്നിവ ഉണ്ടെങ്കിൽ അവ formaldehyde വിഭാഗത്തിൽ വരുന്നവ ആണ്.
ആഴവും പരപ്പും ഉള്ള ഒരു സബ്ജെക്ട് ആണ് Plywood. വളരെ ചുരുക്കി ആണ് എഴുതിയത്. കാതലായ എന്തെങ്കിലും വിട്ടു പോയെങ്കിൽ ഓർമ്മിപ്പിക്കുക. ചുറ്റിനും വിഷമാണ്, കഴിക്കുന്നതും വിഷമാണ് എന്നറിയാം. അറിവിന് വേണ്ടി മാത്രം എഴുതിയതാണീ പോസ്റ്റ്.

Advertisement

 996 total views,  8 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment2 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment4 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy5 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment5 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment5 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment6 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment7 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy8 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment8 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment9 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment9 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment9 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »