fbpx
Connect with us

Space

ആകാശം കൃത്രിമ ഉപഗ്രഹങ്ങളെ കൊണ്ട് നിറയാൻ പോകുകയാണ്, പേടിക്കേണ്ട കാര്യമുണ്ടോ?

Published

on

Jayan Koodal

ആകാശം കൃത്രിമ ഉപഗ്രഹങ്ങളെ കൊണ്ട് നിറയാൻ പോകുകയാണ്. അതും സമീപ ഭാവിയിൽ തന്നെ. ഇതത്ര പേടിക്കേണ്ട കാര്യമുണ്ടോ? 160 km മുതൽ 36000 km വരെയുള്ള ലെവലുകളിൽ ആണ് ഇവ വരുന്നതെങ്കിലും പല രാജ്യങ്ങളും / കമ്പനികളും ലോ എർത് ഓർബിറ്റ് എന്ന താഴ്ന്ന ലെവലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അത്ര ചെറുതല്ലാത്ത പ്രശ്‍നം നൽകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് സ്പേസ് ഡെബ്രിസ് (നാച്ചുറൽ ആൻഡ് ആർട്ടിഫിഷ്യൽ).

റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് പ്രവർത്തിക്കുന്നത്. നമ്മുടെ ഉപകരണത്തിൽ നിന്ന് ആരംഭിച്ച് മോഡം, സാറ്റലൈറ്റ് ഡിഷ് എന്നിവയിലൂടെ ബഹിരാകാശത്തെ ഒരു ഉപഗ്രഹത്തിലേക്ക്, അവിടെനിന്നും ഭൂമിയിലേക്ക് തിരികെ നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്ററുകൾ (NOC) എന്നറിയപ്പെടുന്ന ഒരു കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കിലൂടെ ഡാറ്റ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. തുടർന്ന്, നമ്മുടെ ഉപകരണത്തിൽ ഡാറ്റ ഡെലിവർ ചെയ്യുന്നതിനായി, ഈ നെറ്റ്‌വർക്കിലൂടെ ഡാറ്റ ബഹിരാകാശത്തേക്കും പിന്നീട് ഭൂമിയിലെ സാറ്റലൈറ്റ് ഡിഷിലേക്കും തിരികെ സഞ്ചരിക്കുന്നു. സാറ്റലൈറ്റ് ഇന്റർനെറ്റ്, അഞ്ച് ഭാഗങ്ങളുള്ള റിലേ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്: Internet-ready device, Modem/router, Satellite dish, Satellite in space, Network Operations Center (NOC).

ബെൽ ലാബ്സ് നിർമ്മിച്ചതും 1962 ജൂലൈയിൽ വിക്ഷേപിച്ചതുമായ ടെൽസ്റ്റാർ 1 ആയിരുന്നു ആദ്യത്തെ വാണിജ്യ ആശയവിനിമയ (ടെലിവിഷൻ ടെക് ഉൾപ്പെടെയുള്ള) ഉപഗ്രഹം. (അതിനു മുൻപുള്ള സ്പുട്നിക് 1, സ്കോർ മുതലായവ പരീക്ഷണങ്ങൾ ആയിരുന്നു എന്ന് കരുതുക). അമേരിക്ക നടത്തിയ ഉയർന്ന ഉയരത്തിലുള്ള ആണവപരീക്ഷണമായ സ്റ്റാർഫിഷ് പ്രൈം കാരണം അകാലത്തിൽ പരാജയപ്പെടുന്നതിന് മുമ്പ് ഇത് 7 മാസം മാത്രം സജീവമായി തുടർന്നു. ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും ഇത് ഭൂമിയുടെ ഭ്രമണപഥത്തിലുണ്ട്. ആദ്യ “ജിയോസ്റ്റേഷണറി” കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ്, നാസയ്ക്ക് വേണ്ടി Hughes എയർക്രാഫ്റ്റ് നിർമ്മിച്ചതും 1964 – ൽ വിക്ഷേപിച്ചതുമായ സിൻകോം സീരീസിലുള്ളവയാണ്, സിൻകോം-3 .
പിന്നീട് Communications, Earth observation, Technology development, Navigation/global positioning, Technology demonstration, Earth science, Space observation, Space science, Military applications മുതലായവക്കായി വലിയ ശേഷിയും മെച്ചപ്പെട്ട പ്രകടന സവിശേഷതകളും ഉൾക്കൊള്ളുന്ന വാർത്താവിനിമയ ഉപഗ്രഹങ്ങൾ രംഗത്തെത്തി. ഇൻറർനെറ്റിന്റെയും വേൾഡ് വൈഡ് വെബിന്റെയും കണ്ടുപിടുത്തത്തോടുകൂടി സാറ്റലൈറ്റുകൾ ഉയർന്ന തലത്തിലുള്ള ഒരു ടെക്നോളജി ആയി മാറി.

മേല്പറഞ്ഞവക്കും പരീക്ഷണങ്ങൾക്കും ആയി ഓർബിറ്റുകളിൽ ഉള്ളവയും , ലൈസൻസ് കിട്ടിയവയും, ലൈസൻസ് പ്രതീക്ഷിക്കുന്നതും, പ്രോപോസ് ചെയ്തവയും എല്ലാം കൂടി രണ്ടു ലക്ഷത്തിൽ പരം സാറ്റലൈറ്റുകൾ ഉണ്ടാകും എന്ന് ഒരു ടെക് മാഗസിനിൽ കണ്ടിരുന്നു. എന്താ…ല്ലേ…
രണ്ടു ലക്ഷത്തിന്റെ കൂടെ ഒരു 3,27,000 കൂടി കൂട്ടേണ്ടിവരുമോ? റുവാൻഡ എന്ന ആഫ്രിക്കൻ രാജ്യം ഇത്രയും സാറ്റെലൈറ്റുകൾ വിക്ഷേപിക്കുന്നതിനുള്ള അപേക്ഷ ITU വിൽ സമർപ്പിച്ചിട്ടുണ്ട് എന്ന് കണ്ടിരുന്നു. ഈ പദ്ധതി യാഥാർഥ്യമാകുമോ എന്ന് അറിയില്ല. ഇതെല്ലാംകൂടി എന്താകുമോ എന്തോ?
2013 മുതൽ SES നെറ്റ് വർക്‌സിന്റെ O3B സാറ്റെലൈറ്റുകൾ മീഡിയം എർത്ത് ഓർബിറ്റിലേക്ക് (MEO) വിക്ഷേപിച്ചതോടെ സാറ്റലൈറ്റ് വിപ്ലവം തന്നെയായിരുന്നു. ഇന്റെർനെറ്റിന് വ്യാപകമായ പ്രചാരണവും ഉപയോഗവും ലഭിക്കാൻ O3B പ്ലാറ്റുഫോമുകൾ വളരെയധികം ഉപകരിച്ചു. അക്കാലത്ത് സ്ഥിരമായ ഇന്റർനെറ്റ് ആക്‌സസ് ഇല്ലാത്ത “മറ്റ് മൂന്ന് ബില്യൺ” ആളുകൾക്ക് (Other 3 Billion – O3B) ഇന്റർനെറ്റ് ആക്‌സസ് നൽകാനായി. പിന്നീട് തുടരെ പല സാറ്റെലൈറ്റുകൾ കൂടി ചേർന്നതോടെ O3B ഒരു വലിയ നെറ്റ്‌വർക്ക് ആയി മാറി.

Advertisement

എന്നാൽ ഇപ്പോൾ ലോ ഏർത് ഓർബിറ്റ് (LEO) ആണ് താരം. ലോ ഏർത് ഓർബിറ്റ് (LEO) മേഖലയിലെ പ്രാരംഭ ഘട്ട സാറ്റലൈറ്റ് പ്രൊജക്റ്റ് പ്രമുഖരായിരുന്നു ടെലിഡെസിക്. മൈക്രോസോഫ്റ്റ് ഭാഗികമായി ധനസഹായം നൽകിയ പ്രൊജക്റ്റായിരുന്നു ഇതെങ്കിലും ആത്യന്തികമായി പരാജയപ്പെട്ടതുകാരണം 9 ബില്യൺ ഡോളറിലധികം നഷ്ട്ടപ്പെട്ടു. LEO സാറ്റലൈറ്റ് പ്രശ്നത്തിന്റെ ആദ്യ സൂചന ടെലിഡെസിക് മാത്രം ആയിരുന്നില്ല. മറ്റു കമ്പനികൾ ആയ ഇറിഡിയം, ഗ്ലോബൽസ്റ്റാർ എന്നിവയും തുടക്കത്തിൽ വിജയം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു.എങ്കിലും പിന്നീടിങ്ങോട്ട് പലരും വിജയിക്കാൻ തുടങ്ങി.
നിലവിൽ ലോ എർത് ഓർബിറ്റിൽ , സ്റ്റാർലിങ്ക് (സ്പേസ് എക്സ്) 2900 സാറ്റെലൈറ്റുകൾ വിന്യസിച്ചു കഴിഞ്ഞു. 39000 സാറ്റെലൈറ്റുകൾ കൂടി ഭാവിയിൽ വരുന്നുണ്ട്.പ്രോജക്റ്റ് kuipper – ൽ (ആമസോൺ) നിന്നുള്ള 3236 സാറ്റെലൈറ്റുകളും ലോ-എർത്ത് ഓർബിറ്റിൽ (LEO) ആണ് വിക്ഷേപിക്കപ്പെടുക.

ഇറിഡിയം കമ്മ്യൂണിക്കേഷന്സിന്റെ 11 സ്പെയർ സാറ്റെലൈറ്റുകളും 66 വർക്കിംഗ് സാറ്റെലൈറ്റുകളും ഉൾപ്പെടെ 77 സാറ്റെലൈറ്റുകൾ LEO യിൽ ഉണ്ട്.കാനഡയിലെ ഏറ്റവും വലിയ സാറ്റലൈറ്റ് ഇന്റർനെറ്റ് ദാതാവായ ടെലിസാറ്റ് അത്തരത്തിലുള്ള ഒരു കമ്പനിയാണ്. 2022 -ഓടെ 298 LEO ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ടെലിസാറ്റ് പദ്ധതിയിടുന്നു. ടാറ്റായുടെ നെൽകോ ഇവരുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.ലോകത്തിലേക്ക് ഇന്റർനെറ്റ് ആക്‌സസ് എത്തിക്കുന്നതിനുള്ള ഒരു സംയുക്ത ശ്രമമാണ് OneWeb. സോഫ്റ്റ് ബാങ്ക്, വിർജിൻ, ക്വാൽകോം, എയർബസ്, ഭാരതി എന്നിവയാണ് ഇതിന്റെ ചില പങ്കാളികൾ. OneWeb സ്വന്തം ഉപഗ്രഹങ്ങൾ നിർമ്മിക്കുകയും 428 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു.ലിങ്ക് ഗ്ലോബൽ എന്ന കമ്പനി ഭാവിയിൽ ആയിരക്കണക്കിന് സാറ്റെലൈറ്റുകൾ വിക്ഷേപിക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിന്റെ ലൈസെൻസ് നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ORBCOMM എന്ന കമ്പനിയുടെ 100 നു അടുപ്പിച്ചു സാറ്റെലൈറ്റുകൾ LEO യിൽ പ്രവർത്തിച്ചുവരുന്നു. Spire global എന്ന കമ്പനിയുടെ 90 സാറ്റെലൈറ്റുകൾ LEO യിൽ പ്രവർത്തിച്ചുവരുന്നു. Swarm Technologies എന്ന കമ്പനിയുടെ 177 സാറ്റെലൈറ്റുകൾ LEO യിൽ പ്രവർത്തിച്ചുവരുന്നു. ഇനി 150 എണ്ണം കൂടി വിക്ഷേപിക്കാനുണ്ട്.ഗ്ലോബൽസ്റ്റാർ എന്ന കമ്പനിയുടെ 52 സാറ്റെലൈറ്റുകൾ LEO യിൽ പ്രവർത്തിച്ചുവരുന്നു. അതിൽ നാലെണ്ണം സ്പെയർ ആണ്.ബോയിങ് കമ്പനി 132 സാറ്റെലൈറ്റുകൾ LEO യിൽ വിക്ഷേപിക്കാനുള്ള ലൈസെൻസ് നേടിക്കഴിഞ്ഞു.മേല്പറഞ്ഞതു കമ്പനികളുടെ കാര്യമാണ്. പല രാജ്യങ്ങളും LEO യിൽ ആണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഏറ്റവും അവസാനം കണ്ട വാർത്ത ചൈന GW 13,000 സാറ്റെലൈറ്റുകൾ ആണ് LEO യിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്നത് എന്നാണു.Lockheed Martin, York Space Systems, Thales Alenia Space, BAE Systems പോലെയുള്ള കമ്പനികൾ രാജ്യങ്ങൾക്കും കമ്പനികൾക്കും വേണ്ട സാറ്റെലൈറ്റുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ LEO സാറ്റെലൈറ്റുകൾക്കാണ് പല രാജ്യങ്ങളും പ്രാധാന്യം കൊടുക്കുന്നത് എന്നാണ് അവരുടെ അഭിപ്രായം.ഇവരെക്കൂടാതെ Northrop Grumman, Kepler Communications, Airbus Defence and Space പോലെ പല established ആയ കമ്പനികളും നൂറുകണക്കിന് സ്റ്റാർട്ട്-അപ്പുകളും ലോ എർത് ഓർബിറ്റ് സാറ്റലൈറ്റ് രംഗത്തേക്ക് വരുന്നു എന്ന് കണ്ടിരുന്നു.

ജിയോക്കു അങ്ങ് മുകളിൽ ആണ് പിടി. അവർക്കു “ഇപ്പോൾ ലോ ഏർത് ഓർബിറ്റ് വേണ്ടാത്രേ. SES നെറ്റ് വർക്‌സിന്റെ ജിയോസ്റ്റേഷനറി, മീഡിയം സ്റ്റേഷനറി ഓർബിറ്റ് സാറ്റെലൈറ്റുകൾ ഉപയോഗിക്കുന്നത് ആണ് അവർക്കു സൗകര്യം.ഫേസ്ബുക്കിനും Athena എന്ന പേരിൽ ഒരു പ്ലാൻ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ആ പ്രൊജക്റ്റ് ചെയ്തിരുന്ന ടീം ആമസോണുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഗൂഗിൾ ആരംഭിച്ചതും മാതൃ കമ്പനിയായ ആൽഫബെറ്റ് നടത്തിയിരുന്നതുമായ ലൂൺ പ്രൊജക്റ്റ് ഇവിടെ ലിസ്റ്റുചെയ്തിരിക്കുന്ന മറ്റ് കമ്പനികളിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ്. ഇത് ഒരു സാറ്റലൈറ്റ് സമൂഹത്തെ നിർമ്മിക്കുന്നില്ല. ആകാശത്ത് (18 km to 25 km) ഒരു പരിക്രമണ ശൃംഖലയ്ക്ക് പകരം, ഉയർന്ന ട്രാൻസ്മിറ്ററുകൾ ഫ്ലോട്ട് ചെയ്യാൻ ലൂൺ കാലാവസ്ഥാ ബലൂണുകൾ ഉപയോഗിക്കുന്നു. അങ്ങനെ അടിസ്ഥാനപരമായി ആകാശത്ത് ഒരു ഫ്ലോട്ടിംഗ് നെറ്റ്‌വർക്ക് സൃഷ്ടിക്കുന്നു. എന്നാൽ ഈ പ്രൊജക്റ്റ്, ആൽഫബെറ്റ് ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്
എന്തായാലും 2000 കിലോമീറ്ററോളം വരുന്ന ലോ ഏർത് ഓർബിറ്റ് ഭാവിയിൽ ലാർജ്, മീഡിയം, മിനി, മൈക്രോ, നാനോ, പിക്കോ സാറ്റെലൈറ്റുകളാൽ ഏകദേശം നിറയുന്നതോടെ (നിറയുന്നത് അത്ര ഈസിയല്ല) ഭൂമിയെ കണ്ടാൽ ശനിയുടെ ഷേപ്പ് തോന്നും😀 മൂന്നാമത്തെ സാങ്കൽപ്പിക ചിത്രം കാണുക.
അടുത്ത അവസരത്തിൽ സ്പേസ് ജങ്ക് റിമൂവൽ പ്രോജക്ടുകളെ പറ്റി ചർച്ച ചെയ്യാം.

 

 616 total views,  4 views today

Advertisement
Advertisement
Entertainment11 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment12 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment12 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment12 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment12 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment12 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment13 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured13 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket14 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment14 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment15 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment15 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment15 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »